തിരുവനന്തപുരം: വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍നിന്ന് കല്ല് തെറിച്ചുവീണ് യുവാവിന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്.
അനന്തുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. രാവിലെ എട്ടരയോടെ വിഴിഞ്ഞം മുക്കോലിയിലാണ് അപകടമുണ്ടായത്.
ലോഡുമായി വന്ന ടിപ്പറിന് പിന്നിലായി സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അനന്തു. ഇതിനിടെ ടിപ്പറില്‍നിന്ന് ഇയാളുടെ ദേഹത്തേക്ക് കല്ല് തെറിച്ച് വീഴുകയായിരുന്നു.