ന്യുഡല്‍ഹി: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറുമായ തമിലിസായ് സുന്ദരരാജന് ഇരുപദവികളും രാജിവച്ചു. തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിക്ക് രാജിസമര്‍പ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷയായിരുന്നു.
തെലങ്കാന സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഗവര്‍ണറായി 2019 നവംബറിലാണ് തമിലിസായ് സുന്ദരരാജന് (62) ചുമതലയേറ്റത്. 2021ല്‍ പുതുച്ചേരിയുടെ അധിക ചുമതലയും നല്കി. പുതുച്ചേരിയിലെ ഏക ലോക്സഭാ സീറ്റില്‍ നിന്നും അവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ് സീറ്റ്.
പുതുച്ചേരിയിലെ ജനങ്ങളുമായി തമിലിസായ്്ക്കുള്ള അടുപ്പം മുതലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.