തായ്ബെ: പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു. പ്രദേശത്ത് ഇസ്രയേൽ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പാത്രിയാർക്കീസിന്റെ സന്ദർശനം.
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിൽ തായ്ബെയിലെ ക്രൈസ്റ്റ്റെ ദ റെഡീമർ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിൽ കർദിനാൾ പിസബല്ല മുഖ്യ കാർമി കത്വം വഹിച്ചു. ഭയത്തിനും നിരാശയ്ക്കും ഹൃദയത്തിൽ ഇടം നൽകാതെ പ്രത്യാശയോടെ മുന്നോട്ടുപോകാൻ വിശ്വാസികളെ ആഹ്വാനം ചെയ്തു.
തെള ആഹ്വാനം ചെയ്ത് പാത്രിയാർക്കീസ്, ഗ്രാമത്തിലെ ജനങ്ങൾക്കെല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ‘സങ്കീർണ്ണമായ ഈ സാഹചര്യങ്ങൾക്കിടയിലും ക്രിസ്തീയ സമൂഹമായി തുടരാൻ നിങ്ങളുടെ മാതൃക അത്യന്താപേക്ഷിതമാണ്. വിശുദ്ധ നാട്ടിന്റെ എല്ലാ മേഖലകളിലും തിരുസഭയുടെ സാന്നിധ്യം നിലനിർത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യും’ – കർദിനാൾ പറഞ്ഞു.

