കോട്ടപ്പുറം : സമ്പാളൂർ സെന്റ് ഫ്രാൻസീസ് സേവ്യാർ തീർത്ഥാടന ദൈവാലയ ഹാളിൽ കാടുകുറ്റി ഗ്രാമ പഞ്ചായത്തിന്റെയും , പാരിഷ് കൗൺസിൽ, കേന്ദ്ര സമിതിയുടെയും നേതൃത്തത്തിൽ സ്നേഹാദരവ്-2026 സംഘടിപ്പിച്ചു. സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിക്കാൻ മാതൃകപരമായ പ്രവർത്തനം നടത്തിയ പഞ്ചായത്ത് പ്രതിനിധികൾ, പോലിസ് ഡിപ്പാർട്ട്മെൻറ് ഓഫിസേഴ്സ്, ഫയർ & സേഫ്റ്റി ഓഫിസർമാർ തുടങ്ങിയവരെ ആദരിക്കുകയും, അവർക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.
അതോടെപ്പം ധീരമായ പ്രവർത്തിയിലൂടെ തന്റെ ജീവൻ പോലും പണയം പൊടുത്തി , ആത്മഹത്യപ്രവണതയുള്ള യുവാവിനെ വലിയ അപകട സാഹജര്യത്തെ മറികടന്ന് അനുനയിപ്പിച്ച് മുകളിൽ നിന്ന് താഴെയിറക്കി കൊണ്ട് വന്ന് രക്ഷിക്കുകയും. സംഭവിക്കേണ്ടിയിരുന്ന ഒരു മഹാ ദുരന്തം ഒഴിവാക്കുകയും ചെയ്ത സമ്പാളൂർ തീർത്ഥാടന കേന്ദ്രം വികാരി റവ.ഡോ. ജോൺസൺ പങ്കേത്തിനെ “, ചാലക്കുടി നിയോജക മണ്ഡലം MLA സനിഷ് കുമാർ ജോസഫും , കാടുകുറ്റി ഗ്രാമ പഞ്ചായത്തും ചേർന്ന്” “ത്യാഗേജ്വല ധീരത പുരസ്കാരം” നൽകി ആദരിച്ചു.
ചാലക്കുടി എം എൽ എ സനിഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ സി മനോജ് പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവ രേശ് എന്നിവർ പ്രസംഗിച്ചു. എം എൽ എ സനിഷ് കുമാർ ജോസഫ് പുരസ്ക്കാര വിതരണവും നടത്തി.
കേന്ദ്ര സമിതി പ്രസിഡന്റ് ജോമോൻ പിൻ ഹിരോ, സെക്രട്ടറി നെൽന സിമേതി, ട്രസ്റ്റിമാരായ ഫ്രാൻസീസ് സിമേതി , ആഷ്ലി ഡി. റൊസാരിയോ,കാടുകുറ്റി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ തോമസ് ഐ കണ്ണത്ത്, വാർഡ് മെബർ മാരായ ടീന മെന്റസ്, വിനോജ് കെ .ജോസ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ലീന ഡേവീസ്, ബ്ലേക്ക് മെബർ വർഗ്ഗീസ് കെ.ടി, വിശ്വാസ പരിശീലന എച്ച് എം ഐവി ലൂയിസ്, സെന്റ് സേവ്യേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് പ്രസിഡന്റ് സോബി കണിച്ചായി, ഡിവൈൻ സീൽ കോൺവെന്റ് പ്രോവിഷ്നാൾ സി. ആഗ്നനസ് ആന്റണി, മാള പോലീസ് പ്രതിനിധി, ചാലക്കുടി, മാള ഫയർ & റെസ്ക്യൂ പ്രതിനിധി തുടങ്ങിയവർ ആശംസകർപ്പിച്ചു. സഹ വികാരി ഫാ. പ്രബിൺ ഫ്രാസീസ് സ്നേഹാദരവ് 2026 ന് നന്ദി പറഞ്ഞു.

