കൊച്ചി : വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കരുതലയി കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽ ചൂടിൽ വലയുന്ന കാൽനട സഞ്ചാരികൾക്കും ബസ്-ഓട്ടോ തൊഴിലാളികൾക്കും തണലായി ഉറവ – ദാഹജലവിതരണം സംഘടിപ്പിച്ചു. ദാഹജലവിതരണം ഒരു മഹത്തായ കർമ്മം ആണെന്നും പറഞ്ഞുകൊണ്ട് ഇടവക വികാരി ഫാ. ജോപ്പി കൂട്ട്ങ്കൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു.
കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് ഡയറക്ടർ ഫാ. എമ്മിൽ പോളക്കൽ, കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എം സെബിൻ, കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് സെക്രട്ടറി മാത്യു സിജോ, കെ.സി.വൈ.എം. തോപ്പുംപടി യൂണിറ്റ് ജോയിൻ സെക്രട്ടറി മെക്കാത്ത് മാനുവൽ, എന്നിവർ സംസാരിച്ചു.
കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം. കൊച്ചി രൂപത എക്സിക്യൂട്ടീവ് അംഗം ബെയ്സിൽ റിച്ചാർഡ്, ഇടവക സഹവികാരി ഫാ. വിപിൻ മാളിയേക്കൽ, യൂണിറ്റ് ജോയിൻ സെക്രട്ടറി സ്നേഹ സെലിൻ, യൂണിറ്റ് ട്രഷറർ ജെസ്വെൽ സനോറീറ്റ, യൂണിറ്റ് സെനറ്റ് അംഗം ആൻസൺ കെ ലൈജു, എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ഷയ ആന്റണി, സ്റ്റെനി മേരി, ക്ലെൻ സാമുവൽ എന്നിവരും മറ്റു കെ.സി.വൈ.എം. പ്രവർത്തകരും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.

