കൊച്ചി: കെ.സി.വൈ.എം കൂനമ്മാവ് മേഖലാ സമ്മേളനം കേരള നാളികേര വികസന ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ചരിയംതുരുത്ത് പരിശുദ്ധ വേളാങ്കണ്ണിമാതാ ദൈവാലയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം : വായിക്കുകയും ചെയ്തു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ചരിയംതുരുത്ത് കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് സലീന, ബ്രദർ. നിബിൻ എന്നിവർ സംസാരിച്ചു.
കൂനമ്മാവ് മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി ജോമി ജോസഫ് പ്രസിഡന്റായും, സലീന റോബിൻസൺ സെക്രട്ടറിയായും,
സാനിയ ആന്റണി വൈസ് പ്രസിഡന്റായും, ഷേവിൻ പെരേര യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ, ദിൽമ മാത്യു, അരുൺ സെബാസ്റ്റ്യൻ, ഫെർഡിൻ ഫ്രാൻസിസ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.