ന്യൂ ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21 എംപിമാരും രാജ്യസഭയിൽ നിന്ന് 10 എംപിമാരും അംഗങ്ങളാകും.
ബിജെപി അംഗം പി പി ചൗധരി സമിതിയെ നയിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് പ്രമേയം അവതരിപ്പിക്കുക. കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദേവ് ഭഗത് എന്നിവർ സമിതിയിൽ അംഗങ്ങളായി. ലോക്സഭ എം പി കല്യാൺ ബാനർജി,രാജ്യസഭ എം പി സാകേത് ഗോഖലെ എന്നിവരും സമിതിയിൽ ഉൾപ്പെടും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ബില്ല് പാർലമെൻററി സംയുക്ത സമിതിക്ക് വിടാൻ കേന്ദ്രം തയ്യാറായത്