നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്ത്രീജ്യോതി സംഗമം-2024 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡൻറ് ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ വി.ആർ. ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ .ഫാ.രാഹുൽ ബി. ആൻ്റോ ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. വി.പി.ജോസ് മുഖ്യ സന്ദേശവും നൽകി. കമ്മീഷൻ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻ്റിൽസ്, NIDS നഴ്സറി കോ ഓഡിനേറ്റർ ലളിത, മുൻ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ WR ഹീബ, സ്ത്രീ ജ്യോതി സെക്രട്ടറി സരിത, ബാലരാമപുരം മേഖലാ അനിമേറ്റർ ഷീബ, ചുള്ളിമാനൂർ മേഖലാ അനിമേറ്റർ ലീല മോഹൻ, ദൂരദർശൻ അവതാരിക ഗ്രീഷ്മ,ഗവേണിംഗ് ബോഡി അംഗം അനിതാ രാജൻ, സ്ത്രീജ്യോതി ഖജാൻജി സത്യസിംല എന്നിവർ സംസാരിച്ചു. ബെൽസി മാർക്കോസ്, ഗ്രീഷ്മ, ലൈല രാജൻ എന്നിവരെ ആദരിക്കുകയും കാൻസർ രോഗികൾക്കുള്ള വിഗ് വിതരണവും സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യവും സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി പഠനശിബിരം സംഘടിപ്പിച്ചു. WR ഹീബ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് സ്ത്രീജ്യോതി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു .
Trending
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്

