കോട്ടയം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ, ന്യൂനപക്ഷ വിഭാഗത്തിൻ്റെ ആശങ്കകൾ പ്രസക്തമാണെന്നും അവ പരിഹരിക്കാൻ ഗവ. തയ്യാറാവണമെന്നുംഫ്രാൻസിസ് ജോർജ്ജ് എം പി .
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന നേതൃസംഗമം ‘ വാക്കിംഗ് റ്റുഗദർ’ തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് ടോം കരികുളം അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും, സംസ്ഥാന ഡയറക്ടർ ഫാ. ആൻ്റണി വാക്കോ അറയ്ക്കൽ ആമുഖ സന്ദേശവും നടത്തി. ബിജു ജി,റോബിൻ മാത്യു, സി ജെ ആൻ്റണി, സി എ ജോണി,ബിജു പി ആൻ്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്സ് ജോ പി ജെ, സുജി പുല്ലുകാട്ട് തുടങ്ങിയവർ സംസാരിച്ചു.