ഇംഫാൽ: മണിപ്പൂരിനെ ഇളക്കിമറിച്ച് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര .ഇംഫാൽ വെസ്റ്റിലെ സെക്മയിൽ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര പതാക ഉയർത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. രൂക്ഷമായഅക്രമങ്ങൾക്ക് സാക്ഷിയായ കുക്കി മേഖലയായ കാങ്പോക്പിയിലൂടെയാണ് യാത്ര. കാങ്പോക്പിയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
മണിപ്പുർ കലാപത്തിന്റെ ഇരകളെ ചേർത്ത്നിർത്തി,അടുത്തെത്തുന്നവരെയെല്ലാം കണ്ട്,
അവരുടെ വിഷമങ്ങൾ കേട്ട് വടക്ക് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് ബസിലും കാൽനടയായും രാഹുൽഗാന്ധി നീങ്ങുകയാണ്. ബസിൽ യാത്ര ചെയ്യുന്ന രാഹുൽഗാന്ധി പ്രതിദിനം ആറ് കിലോമീറ്ററോളം പദയാത്ര നടത്തുന്നുണ്ട്. വൈകിട്ട് മാവോ ഗേറ്റിലാണ് ഇന്നത്തെ യാത്ര അവസാനിപ്പിക്കുക. നാഗാലാൻഡിലെ കുസാമ ഗ്രൗണ്ടിലാണ് രാത്രി തങ്ങുക .