തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കൊവിഡ് കേസുകളിൽ വർധനയുണ്ടാക്കിയേക്കും എന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട് . രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്.
ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.