ഇടുക്കി: കൊച്ചി കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി.
പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭര്‍ത്താവ് ജോണ്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു.
ഒക്ടോബര്‍ 29-ന് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്ര ഇന്റർനാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളിലായിരുന്നു സ്ഫോടനമുണ്ടായത്.