കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.ആലുവയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു ഈ പരാമർശം.
നികൃഷ്ടനാണ് മുഖ്യമന്ത്രിയെന്നും ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും രാജഭരണമല്ല കേരളത്തിലെന്നും സതീശന് പറഞ്ഞു. പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇത് കലാപാഹ്വാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്തുകോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തില്‍ കൊല്ലണമെന്ന ഉദേശ്യത്തോടെയുള്ള അക്രമമാണെന്നാണ് എഫ്ഐആറില്‍ എഴുതിയിട്ടുള്ളത്.
അതിനാല്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല. മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവയ്ക്കണം.അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും സതീശന് പറഞ്ഞു.
നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയല്ല. ഇടതുമുന്നണിയുടെ പരിപാടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനറുടെ സര്‍ക്കുലറോടെ കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാട്ടുകാരുടെ പണമാണ് നവ കേരള സദസിന് ഉപയോഗിക്കുന്നതെന്ന് സതീശന് ചൂണ്ടിക്കാട്ടി.