Browsing: St. Peter’s Bassilica

ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന, വെറോനിക്കയുടെ തൂവാല പ്രദർശിപ്പിക്കാനൊരുങ്ങി വിശുദ്ധ പത്രോസിന്റെ ബസലിക്ക. എല്ലാ വർഷത്തെയും പതിവ് പോലെ വലിയനോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായിരിക്കും ഭക്തിനിർഭരമായ ഈ ചടങ്ങ് നടക്കുക. ഇതനുസരിച്ച്, മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക്, ആർച്ച് പ്രീസ്റ് കർദ്ദിനാൾ മൗറോ ഗമ്പെത്തിയുടെ കൂടി സാന്നിദ്ധ്യത്തിൽ ഈ ചടങ്ങുകൾ നടക്കും.

വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ കുരിശിന്റെ വഴിയുടെ 14 പുതിയ ഛായ ചിത്രങ്ങൾ സ്ഥാപിച്ചു. ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് കുരിശിന്റെ വഴിയുടെ പുതിയ ചിത്രങ്ങൾ സ്ഥാപിച്ചത്. സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ ഈ ചിത്രങ്ങൾ വരച്ചത്. 2023 ഡിസംബർ മാസം മുതൽ നടത്തിയ അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം ചിത്രകാരന്മാർ കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ സമർപ്പിച്ചിരിന്നു.

വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു. സുരക്ഷ കൂടുതൽ ഏർപ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാൽ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.

പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.