Browsing: KMTF state meeting

മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കണം. അംശാദായം പഴയ നിലയിലേയ്ക്ക് പുനസ്ഥാപിക്കണം. തണൽ പദ്ധതി പുനരാരംഭിക്കണം. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലംസം ഗ്രാൻഡ് കാലോചിതമായി കൂട്ടണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയം പാസാക്കിക്കൊണ്ട് കേരള മത്സ്യത്തൊഴിലാളി ഫോറം (കെ എം റ്റി എഫ് ) സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു.