Browsing: excommunication

കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിർദേശങ്ങൾ അവഗണിച്ച്, പാപ്പയുടെ അനുമതിയില്ലാതെ നാല് വൈദികരെ മെത്രാന്മാരായി അഭിഷേകം ചെയ്തതോടെ പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ സഭയുമായുള്ള ഭിന്നത കൂടുതൽ ആഴത്തിലാക്കി. സ്വിറ്റ്സർലണ്ടിലെ എക്കോണിൽ ഇന്നലെ നടന്ന മെത്രാഭിഷേകച്ചടങ്ങ് കാനോനിക നിയമത്തിന് വിരുദ്ധമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.