Browsing: Disaster management

മഴക്കെടുതിയില്‍ 26 പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,000 പേര്‍ അഭയം തേടിയിരിക്കുന്നു.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആഗസ്റ്റ് 3-ന് നടന്ന കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) സമ്മേളനത്തിൽ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും മെത്രാന്മാർ പങ്കെടുത്തു. സംസ്ഥാനത്തെയും സഭയെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു.

തീവ്ര കാലാവസ്ഥാ സാഹചര്യത്തില്‍ കള്ളാടിയില്‍ പുതിയ തുരങ്കപാത നിര്‍മാണ പ്രദേശത്ത് സംഭവിച്ചത് പ്രകൃതിക്ഷോഭമെന്നതിനെക്കാള്‍ മനുഷ്യകൃതദുരന്തമാണെന്ന് ഭരണാധികാരികള്‍ ആരോപിക്കുമ്പോള്‍ അവിടെ നടന്ന മനുഷ്യക്കുരുതിക്ക് ആരാണ് ഉത്തരം പറയേണ്ടത്?