Browsing: കേരള

വിശപ്പനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പൊതിച്ചോറ് വിതരണം പതിനേഴാം വർഷത്തിലേക്ക്. കൊല്ലം രൂപത ജീവൻ സംരക്ഷണ സമിതി, ഹാൻഡ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ്, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷം തങ്കശ്ശേരി ബിഷപ്പ് ഹൗസിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.