Browsing: Paksham

നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.

അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍.

അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍. മുക്കാലി ഒടിഞ്ഞുവീഴാന്‍ സമയമായിരിക്കുന്നു. മുന്നണി എന്ന സുരക്ഷിത കവചത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ, ഓരോ പാര്‍ട്ടിയും തങ്ങളുടെ കരുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് തെളിയിക്കട്ടെ. ഒരു മുദ്രാവാക്യം കൂടി ഈ പ്രജ വിളിച്ചോട്ടെ ‘മുക്കാലി ഒടിയട്ടെ, നട്ടെല്ലുള്ള രാഷ്ട്രീയം ഉദിക്ക

ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും, കത്തോലിക്കാസഭയ്ക്ക് നിരന്തരം ഉപദ്രവം…

എണ്‍പതുകളുടെ തുടക്കത്തില്‍ രണ്ടു മൂന്നു തവണ കടല്‍ കയറ്റം വന്നതിന്റെ ഓര്‍മ്മയുണ്ട്. ചെല്ലാനം ദേശത്തിന്റെ കടല്‍ കയറ്റ ദുരിതം യൂട്യൂബിലും വാട്‌സാപ്പിലും വൈറല്‍ നറേറ്റീവ്‌സ് ആകുന്ന പുതു കാലത്തെപ്പറ്റിയല്ല പറയുന്നത്. പഴയ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുടെ ആല്‍ബത്തെപ്പറ്റിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് തീവ്രതയും അവയിലെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയും ഏറും

വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

കായിക ലഹരിയുടെ ഉന്മാദത്താല്‍ കനകം വിളയിച്ച ഒരു ഇടവക വൈദികനെ കുറിച്ചാണ്. ‘കളി മൈതാനത്ത് വിയര്‍പ്പൊഴുക്കുന്ന യുവത്വം വഴിതെറ്റില്ല’ എന്ന ഉത്തമ വിശ്വാസത്തില്‍, നമ്മുടെ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരണം, ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന ദര്‍ശനത്തില്‍ ഒരു നാടിന്റെ യുവതയെ പള്ളിമുറ്റത്ത് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഈ വൈദികന്‍.

മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!

മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.