- ഡൽഹി സ്ഫോടനം; ചാവേർ ആക്രമണമെന്ന് സൂചന
- ചെങ്കോട്ട ആക്രമണം: കേരളത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി
- നിർമ്മിത ബുദ്ധി ഉയർത്തുന്ന ഈ പുതിയ പ്രയോജനങ്ങളെയും, വെല്ലുവിളികളെയും കുറിച്ച് പാപ്പാ
- മുനമ്പം വിഷയത്തിൽ സർക്കാർ നീതി പാലിക്കണം-ഭൂസംരക്ഷണസമിതി
- തിരുവനന്തപുരം കോർപറേഷൻ; പ്രമുഖരെ രംഗത്തിറക്കി ബിജെപി
- ചെങ്കോട്ട സ്ഫോടനം; ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം
- തയ്യൽ തൊഴിലാളികള്‍ക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
- ഡല്‍ഹി സ്ഫോടനം; 13 മരണം സ്ഥിരീകരിച്ചു, 30ഓളം പേർക്ക് പരുക്ക്
Browsing: Global News
ലിയോൺ ഡി പെറു’; പാപ്പയെ കുറിച്ചുള്ളഡോക്യൂമെന്ററി
വാഷിംഗ്ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിൻ്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്.
കാനഡ തന്നെ ആണ് ഓസ്ട്രേലിയയെയും സൗത്ത് ആഫ്രിക്കയയെയും ബ്രസീലിലെയും രാഷ്ട്രീയ നേതൃത്വങ്ങളെ G7 മീറ്റിംഗിലേക്കു ക്ഷണിച്ചത് എന്നാണു മാധ്യമ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവ്.
വത്തിക്കാന്‍സിറ്റി: ദൈവ ജനം കാത്തിരുന്നു ; ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ പാപ്പയെ…
”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് പൊതുദര്‍ശനം നല്കാന് കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.
വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്മികന് ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന് ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ (ഹൈഫ്ളോ ഓക്സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നുണ്ടെന്ന് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.
പെട്ടെന്ന് ശക്തമായ ചുമയുണ്ടായി ഛര്‍ദിക്കുകയും അന്നനാളത്തില്‍ നിന്ന് ഉമിനീരും ഭക്ഷണകണങ്ങളും ആമാശയരസവും ശ്വാസനാളിയിലേക്കെത്തുകയും ചെയ്തതോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാന്‍സിസ് പാപ്പായുടെ ശ്വസനവ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ദുബായ്: ദുബായിലെ കേരള ലാറ്റിൻ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 നവംബർ 10ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
