Browsing: Politics

“യേശുക്രിസ്തുവിന്റെ ഭൗമിക പിതാവും ബൈബിളിലെ ഏറ്റവും ആദരണീയനായ വ്യക്തികളിൽ ഒരാളുമായ വിശുദ്ധ ജോസഫിന്റെ തിരുനാൾ ആഘോഷിക്കുന്ന കത്തോലിക്കർക്കും എല്ലാ ക്രിസ്ത്യാനികൾക്കും ആശംസകൾ.” അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ആണ്. വി. യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു വൈറ്റ് ഹൌസ്സിൽ നിന്ന് പുറപ്പെടുവിച്ച സന്ദേശം ആണ്.

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍ എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും പല കാലഘട്ടങ്ങളിലായി സമുദായത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോരാടിയിട്ടുണ്ട്.

വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു. നഗരത്തിൽ വിഡി സതീശൻ്റെ ഫോട്ടൊ സഹിതം പടം പ്രത്യേക്ഷപ്പെട്ടു. ഞങ്ങൾ അതേ രീതിയിൽ തിരിച്ചടിച്ചാൽ സതീശൻ മൂത്രം ഒഴിച്ചു പോകും. ഞങ്ങളെ കൊണ്ട് അത് ചെയ്യിക്കരുതെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്

എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.