Browsing: Church

ലത്തീൻ കത്തോലിക്കരുടെ താൽപര്യങ്ങൾ അവഗണിക്കപ്പെടുന്ന വർത്തമാന കാലഘട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ നേടിയെടുവാൻ സാധിക്കുകയുള്ളുവെന്നും സമുദായ ശാക്തീകരണ ശ്രമങ്ങൾ പരമപ്രധാനമാണെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി

നൈജീരിയൻ സംസ്ഥാനമായ ബോർണോയിലെ മൈദുഗുരി രൂപതയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. അൽഫോൻസസ് അഫീനയ്ക്കാണ് ദീര്‍ഘനാളുകള്‍ക്ക് ശേഷം മോചനം ലഭിച്ചിരിക്കുന്നത്.

യു‌കെയുടെ ക്രിസ്തീയ ഉണർവിനായി “യുകെയെ വീണ്ടും വിശുദ്ധമാക്കുക” എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനിൽ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്.

ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കാരിത്താസ് സംഘടന 2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.

ഈ ജൂബിലി ആചരണത്തിൽ പങ്കെടുക്കുന്നതിനുള്ള യുവതീയുവാക്കൾക്ക് “പദ്ധതി 1004” എന്ന യുവജന ഒരുക്ക പരിപാടി സോളിൽ വച്ച് ആശംസകൾ നേർന്നു.

ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനിടെ നടത്തുന്ന ന്യായീകരണം അംഗീകരിക്കാൻ കഴിയില്ലായെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. ഗാസയെ സംബന്ധിച്ച് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വിമർശനം ഉന്നയിക്കുക ധാർമ്മിക കടമയാണ്.

ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

സമചിത്തതയോടെയും സഹിഷ്‌തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്