- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്‍ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കു ചേരുന്നു എന്നാണ് സമരത്തെ അനുകൂലിക്കുന്ന യൂണിയൻ നേതാക്കൾ അറിയിക്കുക. ബാങ്കിംഗ്, പോസ്റ്റൽ, ഗതാഗത വാണിജ്യ മേഖലകളെ സമരം ബാധിക്കും.
സനാ: മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുകയാണ് നിമിഷ . ഉത്തരവിൽ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചുകഴിഞ്ഞു . നിമിഷപ്രിയയുടെ മോചനത്തിന് തലാൽ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരമാണ് ഒടുവിൽ യെമനിൽ നിന്ന് അറിയുന്നത്. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യൺ ഡോളർ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലെ മഹ്ദിയുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചു . നാളെ മഹ്ദിയുടെ കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017 ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽകണ്ട് മോചനം സാധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉൾപ്പെടുന്ന ഗോത്രത്തിന്റെ…
കൊച്ചി:കപ്പൽ അപകടങ്ങളെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ ഒരു വിദഗ്ധസമിതി അന്വേഷിക്കുക ,അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള,നഷ്ടപരിഹാരം മത്സ്യ മേഖലയ്ക്ക് ലഭ്യമാക്കുക, കടൽ മേഖലയെ കുത്തക കമ്പനികൾക്ക്തീറെഴുതരുത് എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഫിഷറീസ് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സി. എം. എഫ് . ആർ .ഐക്ക് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ നടത്തി. ശ്രദ്ധ ക്ഷണിക്കൽ സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.അങ്ങേയറ്റം ദുരൂഹമായ ഉറവിടങ്ങൾ ഉള്ള ഒരു കമ്പനിയുടെ കപ്പലാണ് കേരളത്തിൽ മുങ്ങിയത് എന്നതിനാൽ അതിനെ സംബന്ധിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. കടൽ മേഖലയെ കുത്തക കമ്പനികൾക്ക് പണയപ്പെടുത്തുന്നത് ഇന്ത്യയുടെ ദേശീയതാ സങ്കൽപ്പത്തിനും പരമാധികാരത്തിനും എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെഉപജീവന അവകാശം തടസ്സപ്പെടുത്തുന്ന ഒന്നാണ് ഈ നടപടികൾ . ഈ മാസം 21ന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ കേരളത്തിലെപാർലമെൻറ് പ്രതിനിധികൾ ഒറ്റക്കെട്ടായി ഈ നയത്തിനെതിരെ പ്രതിഷേധിക്കും എന്നും അദ്ദേഹം…
കൊടുങ്ങല്ലൂർ: യുവജനദിനത്തോടനുബന്ധിച്ച് കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമ മാത ഇടവകയിൽ കെ.സി.വൈ.എം – ജീസസ് യൂത്ത് നേതൃത്വം നല്കിയ തെയ്സെപ്രയർ നടന്നു .പ്രാർത്ഥന ജീസസ് യൂത്ത് സെയ്സെ മിനിസ്റ്ററി യാണ് കോർഡിനേറ്റ് ചെയ്തത് – യുവജനദിനത്തോടനുബന്ധിച്ച് രാവിലെ ദിവ്യബലിക്ക് നേതൃത്വം നല്കിയത് ഇടവകയിലെ യുവതി യുവാക്കളായിരുന്നു, തുടർന്ന് ഇടവക വികാരി ഫാ. ആൽബർട്ട് കോണത്ത് പതാക ഉയർത്തി. യുവജനങ്ങളിൽ ഒത്തിരി പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷയ്ക്കൊപ്പം ഉയരുവാൻ ഓരോ യുവജനങ്ങളും പരിശ്രമിക്കണമെന്നും അച്ചൻ ഓർമ്മപ്പെടുത്തി. തുടർന്ന്യുവജനങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായിഇടവകയിൽ നടന്ന യുവജനദിനാഘോഷങ്ങൾക്ക് സൗരവ് , ഹെൽന്ന എന്നിവർ നേതൃത്വം നല്കി. “തെയ്സെ” ഒരു വിശ്വാസതീര്‍ത്ഥാടനമാണ്. ബ്രദര്‍ റോജര്‍ 72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സിന്‍റെ വടക്കെ അതിര്‍ത്തിയിലെ തെയ്സ്സെ (Taize) ഗ്രാമത്തില്‍ ഈ പ്രാര്‍ത്ഥനാസമൂഹത്തിന് രൂപംനല്കിയത്. ഇപ്പോള്‍ തെയ്സെ സ്വിറ്റ്സര്‍ലണ്ടിന്‍റെ ഭാഗമാണ്. ജീവിതത്തില്‍ അര്‍ത്ഥം തേടുന്ന ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് തെയ്സെ മാര്‍ഗ്ഗദീപമാവുകയും അവരെ ദൈവവുമായി അടുപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലേയ്ക്കുള്ള യുവജനങ്ങളുടെ ആത്മീയയാത്രയെ തുണയ്ക്കുവാനാണ്…
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആർ എസ് എസ് താൽപ്പര്യങ്ങൾ നടപ്പാക്കുന്ന വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറി പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിച്ച്ച്ചുവൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചു . നിരവധി പൊലീസുകാർ സർവകലാശാലയ്ക്ക് അകത്തേയ്ക്ക് എത്തിയിട്ടുണ്ട്. നേതാക്കളെയും പ്രവർത്തകരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി . എന്നാൽ അറസ്റ്റ് ചെയ്ത് നീക്കത്തിനെതിരെ കനത്ത ചെറുത്ത് നിൽപ്പ് നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.
തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്ന ഭീഷണിയുമായി ഇറാൻ.’
കോതമംഗലം: കൽദായ സുറിയാനി സഭയുടെ മുതിർന്ന മെത്രാപ്പൊലീത്ത ഡോക്ടർ മാർ അപ്രേമിൻറെ സംസ്കാരം മറ്റന്നാൾ നടക്കും. ഇന്നും നാളെയും മാർത്ത് മറിയം വലിയ പള്ളിയിൽ പൊതുദർശനം നടക്കും. ഡോക്ടർ മാർ അപ്രേം കൽദായ സുറിയാനിസഭയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് നീണ്ട അൻപത്തിയേഴു വർഷമാണ് .64 വർഷത്തെ പൗരോഹിത്യ ജീവിതം. ആത്മീയ സഞ്ചാരിയെന്ന പേരിൽ ആത്മകഥ പുറത്തിറക്കിയത് കഴിഞ്ഞ മാർച്ചിലായിരുന്നു. മത സാംസ്കാരിക സാമൂഹിക മേഖലകളിൽ സുസമ്മതനായിരുന്നു മാർ അപ്രേം. മാർ ഔഗിൻ കുര്യാക്കോസിനെ ചുമതല ഏൽപിച്ചാണ് വിരമിച്ചത് . അദ്ദേഹത്തിന് ഓരോ ജന്മദിനത്തിലും ഒരു പുസ്തകം വീതം പ്രസിദ്ധീകരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. അങ്ങനെ, എഴുപത്തിയെട്ടു പുസ്തകങ്ങൾ രചിക്കപ്പെട്ടു .ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ് . “കാൽവരി ക്രൂശേ നോക്കി ഞാൻ” എന്ന ഗാനം 101 ഭാഷകളിൽ തർജ്ജമ ചെയ്തിട്ടുണ്ട്.
ചെന്നൈ : സ്കൂൾ വാനിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു . മരിച്ചതിൽ രണ്ട് വിദ്യാർഥികളാണെന്നാണ് ആദ്യ വിവരം. തമിഴ്‌നാട് ചെന്നൈയിലെ കടലൂരിലാണ് അപകടം. പത്ത് പേർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറന്നിട്ട ലെവൽ ക്രോസിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ചാണ് അപകടമുണ്ടായത് .അടച്ചിരുന്ന ലെവൽക്രോസ് സ്കൂൾ ബസ് ഡ്രൈവറുടെ നിർബന്ധത്തിനു വഴങ്ങി തുറന്നുകൊടുക്കുകയായിരുന്നു .ഗുരുതരമായ വീഴ്ച വരുത്തിയ ഗേറ്റ് മാനെ ഉടൻ ദക്ഷിണ റയിൽവേ സസ്പെൻഡ് ചെയ്തു. ഇയാളെ പിരിച്ചുവിടാൻ നടപടി തുടങ്ങിയതായും റയിൽവേ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു റയിൽവേയും തമിഴ്നാട് സർക്കാരും 5 ലക്ഷം രൂപ വീതം നൽകും. പരുക്കേറ്റവർക്കു റയിൽവേ 2.5 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. സാരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മെറിലേക്കു മാറ്റുമെന്നും റയിൽവേ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധന വർദ്ധിപ്പിക്കുക , പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചു. എന്നാൽ സ്വകാര്യ ബസുകളോടുന്ന മുഴുവൻ റൂട്ടുകളിലും സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് കമ്മീഷണർ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചർച്ചയിലും പ്രശനം പരിഹരിക്കാനായില്ല . പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ചില സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും കോഴിക്കോട് പണിമുടക്ക് പൂർണമാണ്.
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു . സമ്മർ ക്യാംപിലുണ്ടായിരുന്ന 27 പെൺകുട്ടികളും ജീവനക്കാരിയുമുൾപ്പെടെ 28 പേരും മരിച്ചു . 10 പെൺകുട്ടികളെയും ക്യാംപ് കൗൺസിലറെയും കാണാതായിട്ടുണ്ട് . ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മാത്രം 84 പേരാണ് മരിച്ചത്. ഇവരിൽ 22 മുതിർന്നവരുടെയും 10 കുട്ടികളുടെയും മൃതദേഹം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ടെക്സസിൽ മിന്നൽ പ്രളയമുണ്ടായത്.ഗ്വാഡലൂപ്പെ നദീതീരത്ത് ഹെലികോപ്റ്ററുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഡൊണാൾഡ് ട്രമ്പ് അധികാരത്തിൽ വന്നതിന് ശേഷം ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടൽ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന വിമർശനമുയർന്നുകഴിഞ്ഞു . പ്രകൃതിദുരന്തങ്ങൾ അതത് സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് ട്രംപിന്റെ നയം. ഈ നയത്തിനെതിരെയും വിമർശനമുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.