Author: admin

ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ്‌യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ രാജ്യം സ്തംഭിച്ചു . ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഉൾപ്പെടെ 30 കോടിയിലധികം പേർ ദേശീയ പണിമുടക്കിന്റെ ഭാഗമായെന്ന് നേതാക്കൾ അവകാശപ്പെട്ടു . ദില്ലിയിൽ ജന്തർ മന്തറിലും രാജ്യതലസ്ഥാനത്തെ വ്യവസായ മേഖലകളിലും വൻ പ്രതിഷേധമാണുയർന്നത്.തൊഴിലാളികൾ, ജീവനക്കാർ, അസംഘടിത മേഖലയിലുളളവർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാ വിഭാഗവും അണിനിരന്നു . രാജ്യതലസ്ഥാനത്തെ സമരവേദിയായ ജന്തർ മന്ദർ 10 ഓളം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ സംഗമയിടമായി മാറി.അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമായി മാറിയെന്നും നരേന്ദ്രമോദി സർക്കാരിനുളള താക്കീതാണിതെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു.ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ ഉൾപ്പെടെ വ്യവസായ മേഖലകൾ പൂർണമായും സ്തംഭിച്ചു. കേരളം , ബംഗാൾ, ഒഡിഷ, യുപി, മഹാരാഷ്ട്ര, തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കർഷക-തൊഴിലാളി കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി അഖിലേന്ത്യാ പണിമുടക്ക്.

Read More

മലപ്പുറം: മലപ്പുറം മങ്കടയിൽ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി സമ്പർക്കമുണ്ടായിരുന്ന സ്ത്രീ കോട്ടക്കലിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.രണ്ടുപേരും ഒരുമിച്ച് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്‌ക്ക് സമ്പർക്കപ്പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണിവർ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

Read More

പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശം കൊച്ചി :പാലിയേക്കരയിലെ ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കിൽ എന്തിനാണ് ജനങ്ങൾ ടോൾ നൽകുന്നത് – ഹൈക്കോടതി ചോദിച്ചു. ടോൾ പിരിക്കുന്നവർക്ക് മികച്ച റോഡ് ഉറപ്പാക്കാൻ ഉത്തരവാദിത്വമുണ്ട് .പ്രശനം ഉടൻ പരിഹരിക്കാമെന്ന് എൻഎച്ച് എ ഐ അറിയിച്ചു. ഒരാഴ്ച കൂടി ദേശീയപാത അതോറിറ്റി സമയം തേടിയിട്ടുണ്ട്. അതിനകം പ്രശ്നം പരിഹരിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശം നൽകി. വിഷയം 16ന് പരിഗണിക്കാൻ മാറ്റി.

Read More

കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ജൂലൈ 11 മുതല്‍ 13 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. 11 ന് വെള്ളിയാഴ്ച രാവിലെ 09:45ന് കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആമുഖസന്ദേശം നല്‍കും. കേരള സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്‍റണി മുഖ്യപ്രഭാഷണം നടത്തും. 11:30 ന് സമ്മേളനത്തില്‍ അവലംബിക്കുന്ന ആത്മീയ സംഭാഷണ രീതിശാസ്ത്രത്തെക്കുറിച്ചു കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ വിശദീകരിക്കും. ഉച്ചയ്ക്ക് 12:00 ന് ഉദ്ഘാടന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരിക്കും. കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷക്ഷേമ മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര രൂപത സഹമെത്രാന്‍ ഡോ. സെല്‍വരാജന്‍ ഡി.യെ ചടങ്ങില്‍…

Read More

അഹമ്മദാബാദ്: പദ്ര താലൂക്കിലെ മുജ്പുറിന് സമീപം മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകർന്നു വീണു. ഒൻപത് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. നാല് വാഹനങ്ങൾ മഹിസാഗർ നദിയിലേയ്ക്ക് വീണു. നദിയിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്താനായി .സൂയിസൈഡ് പോയിന്റ് എന്ന രീതിയിൽ ഈ പാലം പ്രശസ്തമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്‌ലേശ്വർ എന്നീ പ്രദേശങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയിൽ വീണിട്ടുണ്ട് . അപകടം നടക്കുമ്പോൾ പാലത്തിൽ നല്ല രീതിയിൽ തിരക്കായിരുന്നു . വാഹനങ്ങൾ നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും, ലോക്കൽ പോലീസും, വഡോദര ജില്ലാ ഭരണകൂടത്തിലെ അംഗങ്ങളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ” പാലം അപകടം നടന്നു എന്ന നിലയിൽ മാത്രമല്ല, ആത്മഹത്യാ കേന്ദ്രം എന്ന നിലയിലും കുപ്രസിദ്ധമായി മാറിയിരിക്കുന്നു ,ഇവിടം . അതിന്റെ അവസ്ഥയെക്കുറിച്ച്…

Read More

ഗുജറാത്ത്‌: ഗുജറാത്തിലെ ആനന്ദ് വഡോദര ഹൈവെയിലെ ഗംഭീര പാലം തകർന്ന് 9 പേർ മരിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഹൈവെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പാലം തകർന്നു വാഹനങ്ങൾ നദിയിലേക്ക് വീണതാണ് കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയതെന്നു ഗുജറാത്ത്‌ ആഭ്യന്തര മന്ത്രി ഹർഷ് സാഘവി മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് ദുരന്തം നിവാരണ സേനയെ അയച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരാനും സാധ്യത ഉണ്ടെന്നു മന്ത്രി അറിയിച്ചു.

Read More

കണ്ണൂർ: ബിപിഎൽ കാർഡുള്ളവർക്ക് ഓണത്തോടനുബന്ധിച്ച് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ്. ഉടൻ സർക്കാർ അനുമതിയാകുമെന്നും കേരഫെഡ് ചെയർമാൻ വി ചാമുണ്ണി. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കും. കണ്ണൂരിലേതുപോലെ കർഷകരിൽ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും ആരംഭിക്കും. തൃശൂരിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളിൽ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം നടത്തുക. തേങ്ങയ്ക്ക് വിപണി വിലയേക്കാൾ കിലോഗ്രാമിന് ഒരു രൂപ അധികം നൽകും. വിപണിയിൽ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്തുന്നതിന് 4500 ക്വിന്റൽ കൊപ്രയ്ക്ക് ഓർഡർ നൽകി. കേര ഫെഡിന്റെ പ്ലാന്റിൽ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിന് കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്നും വി ചാമുണ്ണി പറഞ്ഞു.

Read More

കൊച്ചി: ജാനകിക്ക് തുടരാമെന്ന് ഒടുവിൽ സെൻസർബോർഡ് ! ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിൽ ജാനകിയെന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടാണ് പിൻവലിച്ചത് .പേര് മാറ്റുന്നതിന് പുറമെ 96 കട്ട് ആണ് ആദ്യം നിർദ്ദേശിച്ചതെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ അത്രയും മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സെൻസർ ബോർഡ് ഇപ്പോൾ നിലപാടെടുത്തു. ഒരു സീൻ കട്ട് ചെയ്താൽ മതിയെന്നാണ് സെൻസർ ബോർഡ് കോടതിയിൽ അറിയിച്ചത്. കോടതിയിലെ വിസ്താര സീനിൽ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റണം, ജാനകി വിദ്യാധരൻ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നുമാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ പ്രദർശനാനുമതി നൽകാൻ തയ്യാറാണെന്ന് സെൻസർ ബോർഡ് അറിയിച്ചു. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി.സെൻസർ ബോർഡിന്റെ നിർദ്ദേശത്തിൽ ഹൈക്കോടതി നിർമ്മാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45ന്…

Read More

ആലപ്പുഴ: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുകയറുമ്പോൾ സാധാരണക്കാരന്റെ അടുക്കള മുതൽ ചെറുകിട ഹോട്ടൽ വ്യവസായം വരെ പ്രതിസന്ധിയിലായിരിക്കുകയാണ് .ചെറിയ തട്ടുകടകൾ മുതൽ ചെറുകിട, വൻകിട ഹോട്ടലുകളെ വരെ വിലക്കയറ്റം ബാധിക്കുന്നുണ്ട്. വൻകിടക്കാർക്ക് വെളിച്ചെണ്ണ വില വർദ്ധനയ്ക്കനുസരിച്ച് ആഹാരസാധനങ്ങൾക്ക് വില ഉയർത്താമെന്ന സൗകര്യമുണ്ട് എന്നുമാത്രം . കിലോയ്ക്ക് 30 മുതൽ 40 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന നാളികേരത്തിന് ഇപ്പോൾ 80 മുതൽ 85വരെയാണ് വില.വെളിച്ചെണ്ണ വില 500ലേക്ക് അടുത്തുകഴിഞ്ഞു. ആലപ്പുഴ സ്‌പെഷ്യൽ മീൻകറിയുൾപ്പടെയുള്ള കേരളീയ വിഭവങ്ങൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഒഴിവാക്കാനാവില്ല.മറ്റുള്ള ഓയിലുകൾ ഉപയോഗിച്ചാൽ രുചി വ്യത്യാസമുണ്ടാകും. ഉപഭോക്താക്കളെ നഷ്ടപ്പെടാൻ ഇടയാക്കും. ഇതോടെ വെളിച്ചെണ്ണയെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് ഹോട്ടലുകാർ. ജില്ലയിലെ തട്ടുകടകളിൽ ഉൾപ്പെടെ വലിയ തോതിലാണ് തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത്. ദിവസേന ഇരുപത് തേങ്ങകൾ വരെ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകളുണ്ട്. ഇവർക്ക് നഷ്ടത്തിന്റെ പേരിൽ വിഭവങ്ങൾക്ക് വില കൂട്ടാനും കഴിയില്ല. നാലുമണി പലഹാരങ്ങൾക്ക് മിക്കവരും പാമോയിലിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയോളം രുചി…

Read More

സങ്കീർത്തനം 34:18 ഉദ്ധരിച്ച് അമേരിക്കന്‍ സമൂഹത്തോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസ്താവന പുറത്തിറക്കുകയായിരിന്നു.

Read More