- ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്
- നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി; വഴിയരികില് ഉറങ്ങികിടന്ന അഞ്ച് പേര് മരിച്ചു
- മുനമ്പം ജനതയുടെ സമരം രാജ്യത്തിനു വേണ്ടി-ഫാ.സിബിച്ചൻ ചെറുതീയിൽ
- കളമശ്ശേരി വി. പത്താം പീയൂസ് പള്ളിയിൽ ജനജാഗരം
- “സഭയോടുള്ള സ്നേഹത്തിന്റെ നവ സംസ്കാരംവളർത്തിയെടുക്കുക”-ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
- വരാപ്പുഴ മൗണ്ട് കാർമ്മൽ ആൻഡ് സെന്റ്.ജോസഫ് ബസിലിക്ക ഇടവകദിനാഘോഷം
- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
Author: admin
കോട്ടപ്പുറം : കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി(കിഡ്സ്) യും സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനും സംയുക്തമായി 50% വരെ സാമ്പത്തിക സഹായത്തോടെ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം നടത്തി. കോട്ടപ്പുറം കിഡ്സ് ക്യാമ്പസില്‍ വെച്ച് നടത്തിയ യോഗത്തില്‍ വാട്ടര്‍ പ്യൂരിഫയറിന്‍റെ വിതരണോദ്ഘാടനം കോട്ടപ്പുറം രൂപത ചാന്‍സിലര്‍ റവ. ഫാ. ഷാബു കുന്നത്തൂര്‍ നിര്‍വ്വഹിച്ചു. കോട്ടപ്പുറം കിഡ്സ് അസി. ഡയറക്ടര്‍ റവ. ഫാ. ബിയോണ്‍ തോമസ് കോണത്ത് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സി. ഷൈനിമോള്‍ സ്വാഗതവും ശ്രീമതി ഗ്രേയ്സി ജോയി നന്ദിയും പറഞ്ഞു. വനിതകളെസ്വയംപര്യാപ്തതയിലേക്കുംസംരഭവികസനത്തിലേക്കും സുസ്ഥിര വരുമാനമാര്‍ഗ്ഗത്തിലേക്കും നയിക്കുന്നതിന്‍റെ ഭാഗമായ് തയ്യല്‍ മെഷീനുകള്‍, ഇരുചക്ര വഹാനങ്ങള്‍, ലാപ്ടോപുകള്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍, ജൈവവളം തുടങ്ങിയ പദ്ധതികളും 50% സാമ്പത്തീക സഹായത്തോടെ ചെയ്തു വരുന്നതായി കിഡ്സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അറിയിച്ചു .
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻറ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ കർഷക ദിനാമാചരിച്ചു .നെയ്യാറ്റിൻകര എം.എൽ.എ. ശ്രീ. കെ.ആൻസലൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു . നിഡ്സ് ഡയറക്ടർ റവ.ഫാ.രാഹുൽ ബി. ആന്റോ , അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ തിരുവനന്തപുരം ചന്ദ്രലേഖ, കമ്മീഷൻ സെക്രട്ടറിമാരായ റവ. ഫാ.ക്ലീറ്റസ്, വെരി റവ. ഫാ.ഡെന്നിസ് മണ്ണൂർ, വത്സല ബാബു, സെക്രട്ടറി പ്രതിനിധി റോബർട്ട് ദാസ്, ആനിമേറ്റർമാരായ ഷീബ, ലിനു ജോസ്, നിഡ്‌സ് ഹൗസിംഗ് കോ- ഓർഡിനേറ്റർ ബിന്ദു എന്നിവർ സംസാരിച്ചു. മികച്ച സമഗ്ര കർഷകൻ ലോറൻസ് മികച്ച ബാലകർഷക ആൽഫ ( സെൻറ് ജോസഫ് യു.പി.എസ്. പൊറ്റയിൽകട ) എന്നിവരെ എം.എൽ.എ. പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമെന്റോയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. നിഡ്സ് മേഖല കോ ഓഡിനേറ്റർമാരുടെ നേതൃത്വത്തിൽ 11 മേഖലകളിലും കർഷക ദിനാചരണം…
കൊച്ചി : വരാപ്പുഴ അതിരൂപത യുവജനവർഷ ആഘോഷങ്ങളുടെ ഭാഗമായി,യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വച്ച് വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. എറണാകുളം ആശിർഭവനിൽ നടന്ന സമ്മേളനം സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ.സ്റ്റീഫൻ ആലത്തറ ഉദ്ഘാടനം ചെയ്തു.ടി.ജെ വിനോദ് എംഎൽഎ, ഉപഹാരങ്ങൾ സമർപ്പിച്ചു.ഫാ.ജിജു ക്ലീറ്റസ് തീയാടി അധ്യക്ഷനായിരുന്നു. കെസിവൈഎം അതിരൂപത വൈസ് പ്രസിഡൻറ് വിനോജ് വർഗീസ്, സി എൽ സി അതിരൂപത വൈസ് പ്രസിഡൻറ് ഡോണ ഏണസ്റ്റീൻ ഫാ.ആനന്ദ് മണാലിൽ. ഫാ.ഷിനോജ് റാഫേൽ ആറഞ്ചേരി, ഫ്രാൻസിസ് ഷെൻസൻ സിബിൻ യേശുദാസൻ, സോബിൻ എന്നിവർ സംസാരിച്ചു. ഇതിൻറെ ഭാഗമായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ വൈപ്പിൻ ഫെറോന ടീം ഒന്നാം സ്ഥാനവും, ഏഴാം ഫെറോനാ ടീം രണ്ടാം സ്ഥാനവും നാലാം ഫൊറോന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അതിവേഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശക്തീകരണത്തിനും പ്രാപ്തീകരണത്തിനും സമര്‍പ്പിതമായ പ്രസ്ഥാനമാണ് കേരള ലേബര്‍ മൂവ്‌മെന്റ് (കെഎല്‍എം). ക്രിസ്തുദര്‍ശനങ്ങള്‍ക്കും സഭാ പ്രബോധനങ്ങള്‍ക്കും അനുസൃതമായ കര്‍ത്തവ്യനിര്‍വഹണമാണ് തൊഴിലാളി സംഘാടനത്തിന്റെ ദര്‍ശനം.
കൊച്ചി:അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവും ലക്ഷ്യമാക്കുന്ന കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ (കെഎല്‍എം) സുവര്‍ണ്ണ ജൂബിലി ആഗസ്റ്റ് 18 ഞായറാഴ്ച്ച എറണാകുളത്ത് ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ തൊഴിലാളി മഹാസംഗമം നടക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎല്‍എമ്മിലൂടെ ക്ഷേമനിധികളില്‍ ചേര്‍ന്നിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ഫാമിലി കെയര്‍ എന്ന സാമൂഹികസുരക്ഷാ പദ്ധതി നടപ്പിലാക്കും. കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ 1974 ലാണ് കേരള ലേബര്‍ മൂവ്മെൻ്റ് രൂപീകരിക്കുന്നത്. കേരള ലേബര്‍ മൂവ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസംഘടിത തൊഴില്‍ മേഖലയിലെനിര്‍മ്മാണ തൊഴിലാളികള്‍, ഗാര്‍ഹീക തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തയ്യല്‍തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ വിഭാഗം തൊഴിലാളികള്‍ക്കായി എട്ട് തൊഴിലാളി ഫോറങ്ങള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. ട്രേഡ് യൂണിയന്‍ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ ഫോറങ്ങള്‍ ദേശിയ തലത്തില്‍ ഹിന്ദ് മസ്ദൂര്‍ സംഘുമായി (HMS) അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു. നീതിയിലും സമഭാവനയിലും നിലനില്ക്കുന്നതുമായ ഒരു സമൂഹത്തിന്‍റെ…
വട്ടിയൂർക്കാവ്: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നിർവഹിക്കുന്ന ഹോംമിഷൻ വട്ടിയൂർക്കാവ് ഇടവകയിൽ പൂർത്തിയായി. ആഗസ്റ്റ് 10-ാം തിയതി ആരംഭിച്ച ഹോം മിഷൻ മൂന്നാം ഘട്ടം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. തിരുസഭയിൽ രണ്ടാം വത്തിക്കാൻ കൗൺസിലോടെ ആരംഭിച്ച നവീകരണ പ്രക്രീയ അതിരൂപതയിൽ ഹോം മിഷനിലൂടെ കുടുംബനവീകരണത്തിൽ എത്തിനില്ക്കുന്നതായി മോൺ. യൂജിൻ എച്ച്. പെരേര അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 15 ന് അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ മൂന്നാംഘട്ടത്തിന് സമാപനമായി. ദിവ്യബലിമധ്യേ ഇടവകയുടെ സമഗ്ര വളർച്ചയ്ക്കും കുടുംബങ്ങളുടെ നവീകരണത്തിനും സഹായകരമാകുന്ന ഹോം മിഷനിലെ കണ്ടെത്തലുകൾ വായിക്കുകയും അത് അതിരൂപതാദ്ധ്യക്ഷന് കൈമാറുകയും ചെയ്തു. കുടുംബകേന്ദ്രീകൃത അജപാലനം നിർവഹിക്കുന്നവർ പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകമറിയം തന്റെ ജീവിതത്തിൽ ദൈവത്തിനും, ബന്ധുജനങ്ങൾക്കും, തന്റെ ചുറ്റുമുള്ളവർക്കെല്ലാം ഇടം നൽകിയതുപോലെ നാമും നമ്മുടെ ജീവിതത്തിൽ കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും,…
തിരുവനന്തപുരം: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഡോക്ടർസിന്റെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് നാളെ രാവിലെ ആറുമണിക്ക് അവസാനിക്കും. അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളെയും അത്യഹിത വിഭാഗങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കി. കെജിഎംസിടിഎ, കെജിഐഎംഓഎ , കെജിഎംഓഎ തുടങ്ങിയ സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. കെഎംപിജിഎയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പിജി ഡോക്ടേഴ്സിന്റെ പണിമുടക്ക് സമരം ഇന്നും തുടരും. വാർഡ് ഡ്യൂട്ടിയും, ഓപ്പിയും ബഹിഷ്ക്കരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലേ പിജി ഡോക്ടർസിനൊപ്പം ഐഎംഎയുടെ ദേശീയ സംസ്ഥാന നേതാക്കളും ഇന്ന് പ്രതിഷേധിക്കും. കൊൽക്കത്ത സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ ദേശീയതലത്തിൽ ശക്തമായ ആശുപത്രി സംരക്ഷണ നിയമം നിലവിൽ വരണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് വിദേശത്തേയ്ക്ക് . യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ലഘൂകരിക്കാൻ കഴിയുന്ന വന്ദേഭാരതിന്റെ (ഐ.സി.എഫ്) രൂപ കല്‍പ്പനയും നിര്‍മാണവും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് . മെയ്‌ക്ക് ഇന്‍ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയുടെ സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാണ് ട്രെയിനിന് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേര് നല്‍കിയത്. വന്ദേ ഭാരതിന് കയറ്റുമതി സാദ്ധ്യതകളും വന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് . നിരവധി വിദേശ രാജ്യങ്ങൾ ഇതിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഹെവി എക്യുപ്‌മെൻ്റ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ബിഇഎംഎൽ) ഇതിനായി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനുകൾ കയറ്റുമതി ചെയ്ത് ആഗോളതലത്തിൽ വിപണി വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രത്യേകിച്ചും ലക്ഷ്യമിടുന്നത്. പല രാജ്യങ്ങളും ഈ ട്രെയിനിനോട് താൽപര്യം പ്രകടിപ്പിച്ചതായി…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ. എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥരും അഞ്ചുദിവസത്തിൽ കുറയാതെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകണം. നിർബന്ധമല്ലെങ്കിലും ഒരാളും വിട്ടുനിൽക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സി.എം.ഡി.ആർ എഫിലേക്ക് നൽകുന്ന തുക സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ഓഗസ്റ്റ് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. സമ്മത പത്രം ജീവനക്കാരിൽ നിന്ന് ഡി.ഡി.ഒമാർ സ്വീകരിക്കണം. ഈ തുകകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലേക്ക് വരവ് ചെയ്യും.അഞ്ചുദിവസത്തെ വേതനം മൂന്ന് ഗഡുക്കളായി നൽകാം. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാളാണ് ഉത്തരവിറക്കിയത്.
കൊച്ചി: ചിങ്ങമാസം പൊന്നോണ മാസമാണ്. ചിങ്ങത്തിലെ തിരുവോണം നാളാണ് മലയാളികളുടെ സ്വന്തം ഓണമെത്തുന്നത്. മഹാബലിയുടെ ഓർമ്മകളും, വിളവെടുപ്പ് ആഘോഷങ്ങൾക്കുമായി ചിങ്ങം പിറന്നു കഴിഞ്ഞു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം 1 എന്ന് കേൾക്കുമ്പോൾ കർഷക ദിനം എന്നത് തന്നെയാകും ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത്. കേരളത്തിന്‍റെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യം ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ആശയങ്ങൾ പങ്കുവെക്കാനും നടപ്പിലാക്കാനുമുള്ള അവസരം കൂടിയാണ് ഈ ദിവസം.
Subscribe to Updates
Get the latest creative news from FooBar about art, design and business.