- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
- തെൻഡുൽക്കറുടെ ബി. സി. സി. ഐ അധ്യക്ഷ സ്ഥാനം; റിപ്പോർട്ടുകൾ തള്ളി മാനേജ്മെൻ്റ് കമ്പനി
- കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ സംസ്കാരം നാളെ
- ഇസ്രയേലിനെതിരെ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി
- ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
Author: admin
ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് വിഴിഞ്ഞത്ത് വന്നിട്ടും കേരള ജനതക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലങ്കിൽ അതിന് ഉത്തരവാദി ഇന്നത്തെ ഭരണകൂടം തന്നെയാണ്. ശ്രീ ഏലീസ് ജോൺ പറയുന്നത് സത്യമാണ് ഈ പോർട്ട് തിരുവനന്തപുരത്ത് ആയതു കൊണ്ടാണോ ഭരണകൂടം തഴയപ്പെടുന്നത്?
ബജറ്റിൽ പ്രഖ്യാപിച്ച വ്യവസായിക കുതിച്ചുചാട്ടം വഴിമുട്ടിയോ.
ഡെറാഡൂൺ : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഭഗവദ്‌ഗീത പഠിപ്പിക്കുന്നതിന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പിൻ്റെ അവലോകന യോഗം തീരുമാനിച്ചു. സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്‌ഗീതയും രാമയണവും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഇതിനോട് പ്രതികരിച്ചു . മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ പാഠ പുസ്‌തകത്തിൽ ഭഗവദ്‌ഗീതയും രാമയണവും ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തീരുമാനിച്ചതിന് കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം വിചിത്രമാണ് . “ഭഗവദ്ഗീത കർമ്മയോഗത്തെക്കുറിച്ചാണെന്നും കർമ്മയോഗത്തിലെ പാഠങ്ങൾ എല്ലായ്‌പ്പോഴും ഉചിതമാണെന്നും മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലന്നും റാവത്ത് പറയുന്നു . പക്ഷെ ഇത് ഏകപക്ഷീയമാകരുത്. മറ്റ് മതഗ്രന്ഥങ്ങളിലും വിലപ്പെട്ട പാഠങ്ങൾ ഉണ്ട്. അവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കാവിവൽക്കരണ അജണ്ട മുന്നോട്ട് കൊണ്ടപോകുക എന്ന കാഴ്‌ചപ്പാടൊടെയാണ് ഈ പ്രവൃത്തിയെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കും ” ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കാവിവൽക്കരണ നീക്കങ്ങളിൽ…
ഡമാസ്‌കസ്: ഡമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം.സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . സ്വെയ്ദയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ഡമാസ്‌കസിലും ആക്രമണം നടത്തിയത്. ഡമാസ്‌കസില്‍ പലയിടത്തും സ്‌ഫോടനം നടന്നെന്നാണ് വിവരം.ഡമാസ്‌കസിലെ സിറിയന്‍ സൈനിക ആസ്ഥാനവും പ്രസിഡന്റിന്റെ കൊട്ടാരവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരുമായി സിറിയ സംഘർഷത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയ അവിടെ ആക്രമണം നടത്തിയെന്ന് പറഞ്ഞാണ് ഇസ്രയേല്‍ ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250-ലധികം പേര്‍ മരിച്ചെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു . സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനുശേഷം ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും പുതിയ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. തെക്കന്‍ സിറിയയിലെ ഡ്രൂസ്…
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. രാജസ്ഥാന് മുകളില്‍ നിലനില്‍ക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ ബിഹാറിനും കിഴക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ നില്‍ക്കുന്ന ന്യൂനമര്‍ദവുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടാന്‍ കാരണം. വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് വിവരം.
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന സി വി പത്മരാജൻ(93)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കെ കരുണാകന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. 1983–87 വരെ കെപിസിസി പ്രസിഡന്റായിരുന്നു .ഭരണാധികാരി, പാർലമെന്റേറിയൻ, അഭിഭാഷകൻ, സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി വി പത്മരാജൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മതേതരവാദിയും മനുഷ്യ സ്നേഹിയുമായ പൊതുപ്രവർത്തകനായിരുന്നു സി വി പത്മരാജനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് മേൽവിലാസം ഉണ്ടാക്കിയ നേതാവാണ് അദ്ദേഹം. കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത് പത്മരാജൻ വക്കീലാണ്, ഈ വിയോഗം പ്രസ്ഥാനത്തിന് നികത്താനാകത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ജൂലൈ 17,18 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നേ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി…
പാലക്കാട്: പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ 32കാരനായ മകന് ഇന്ന് നിപ സ്ഥിരീകരിച്ചു.വീണ്ടും നിപ സ്ഥിരീകരിച്ചതോടെ പാലക്കാട്ട് ആശങ്കയുയർന്നിരിക്കയാണ് .പാലക്കാട്ട് ചങ്ങലീരിയിൽ മരിച്ചയാളെ പരിചരിച്ചിരുന്ന മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കി. കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.