- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
- കണ്ണീരൊപ്പിയ കൈകള്‍, സാന്ത്വനമായ പ്രാര്‍ഥന; തിയോഫിന്‍ കപ്പുച്ചിന്‍ ധന്യന്‍
- മന്നപോലെ ഒരാള്‍
Author: admin
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് പ്രദര്ശനത്തിനൊരുങ്ങുന്നു . ചിത്രം ഡിസംബർ 21ന് പ്രദർശനത്തിനെത്തും. കോർട്ട് റൂം ഡ്രാമയായാണ് ചിത്രം എത്തുന്നത്. ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രസർക്കാരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് കാരണം. നികുതിവെട്ടിപ്പുകാരുടെ പറുദീസയാണ് കേരളമെന്നും ആര്‍ക്കും എന്തും കൊണ്ടു വന്ന് വില്‍ക്കാമെന്ന സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ആഴ്ചയില്‍ നാലു ദിവസമെങ്കിലും സെക്രട്ടറിയേറ്റിലുണ്ടാകേണ്ടയാളാണ്. മുഖ്യമന്ത്രി ധനമന്ത്രിയെയും കൂട്ടി 44 ദിവസം പോയിരിക്കുകയാണ്. ട്രഷറി ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണെന്നും ഒരു വിധത്തിലുള്ള ധനകാര്യ സംബന്ധമായ ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് സതീശൻ ആരോപിച്ചു.
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽകോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എമാരില്‍ ചിലര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ 50 വോട്ട് പോലും ലഭിച്ചില്ലെന്ന് പരാതി ഉന്നയിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് .ഇതുസംബന്ധിച്ച് ,പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വിശകലനം നടത്തുമെന്ന് കമല്‍ നാഥ് പറഞ്ഞു. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ ബി.ജെ.പി നേടി. കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇരുമുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാടേ തള്ളുന്നതായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം.
കൊച്ചി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസ്സിന് പഞ്ചായത്ത് സെക്രട്ടറിമാർ പണം നൽകുന്നത് ഹൈക്കോടതി തടഞ്ഞു . മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്. ഈ പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് പ്രത്യേക ദൂതൻ മുഖാന്തരം നോട്ടീസ് നൽകാനും കോടതി ഉത്തരവായി . തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഔദ്യോഗിക പരിപാടിയായ നവകേരള സദസിന്റെ നടത്തിപ്പിന് പണം നൽകുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഹൈദരാബാദ്∙രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കും .നിലവിൽ തെലങ്കാന കോൺഗ്രസ് അധ്യക്ഷനാണ് അദ്ദേഹം .മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയേക്കും. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി റൊട്ടേഷൻ അടിസ്ഥാനത്തിലാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലെ, ഉത്തം റെഡ്ഡി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. രേവന്ത് മുഖ്യമന്ത്രിയാകുമോ, ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചോ എന്നീ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത്…
തൃശൂര്‍:കൃഷിയെ കൈയ്യൊഴിയുകയും നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട് കടന്നു പോന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവത്തില്‍ നിന്ന് അത് മനസ്സിലാക്കിയാണ് കര്‍ഷകര്‍ ഈ സര്‍ക്കാരിന് അടിയുറച്ച പിന്തുണ നല്‍കുന്നത്. നവകേരള സദസ്സില്‍ കാര്‍ഷിക മേഖലകളില്‍ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി1990കളില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 90 കള്‍ തൊട്ടിതുവരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിര രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നുവന്നത്. എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്, കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി…
കോഴിക്കോട്:കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും കേന്ദ്ര നിയമന നിരോധനത്തിനും എതിരെ ജനുവരി 20ന് കാസർകോടുമുതൽ തിരുവനന്തപുരം വരെ ഡിവെെഎഫ്ഐ മനുഷ്യചങ്ങല തീർക്കുന്നു. ജനദ്രോഹ നിലപാടാണ് റെയിൽവെ കേരളത്തോട് കാണിക്കുന്നത്. സംസ്ഥാനത്ത് ട്രെയിനുകളിൽ ജനം നേരിടുന്നത് ദുരിതയാത്രയാണ്. ആവശ്യമായ ട്രെയിനുകളോ പാത ഇരട്ടിപ്പിക്കലോ ഇല്ല. യാത്രാപരിഹാരത്തിനായി അനുവദിച്ചതെന്ന് പറയുന്ന വന്ദേഭാരത് ട്രെയിൻ സാധാരണ യാത്രക്കാരെ വലച്ചിരിക്കുകയാണ് .വന്ദേഭാരത് വന്നതോടെ സാധാരണക്കാർ പോകുന്ന ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്ന സ്ഥിതിയാണ്. ദീർഘദൂരയാത്രാ പരിഹാരത്തിനായി കേരളം തയ്യാറാക്കിയ സിൽവർ പദ്ധതി നടപ്പാക്കാനുള്ള അനുമതിയും കേന്ദ്രം നൽകുന്നില്ല,ഡിവെെഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
.എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വിമർശിച്ചിരുന്നു|
കാസര്‍ഗോഡ്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി രാഷ്ട്രീയപ്രചാരണത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.. കാസര്‍ഗോഡ് ജില്ലയിലെ സദസില്‍ 16698 പരാതികളാണ് ലഭിച്ചത്. ഇതില്‍ രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ എങ്കിലും ആരംഭിച്ചത് 188 പരാതികളില്‍ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.താരതമ്യേന ചെറിയ ജില്ലയായ കാസര്‍ഗോഡിന്റെ സ്ഥിതി ഇതാണെങ്കില്‍ വലിയ ജില്ലകളുടെ ഗതി എന്താവുമെന്നും ചെന്നിത്തല ചോദിച്ചു. ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് എല്ലാം ചെയ്യുന്നത്. പരാതികളില്‍ നേരിട്ട് പരിഹാരം കാണാനും മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കൊച്ചി:സംസ്ഥാനത്ത് അനുദിനം കുതിച്ചുയർന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്100 രൂപയാണ് ചൊവ്വാഴ്ച കുറഞ്ഞത്.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,785 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 46,280 രൂപയാണ്. കഴിഞ്ഞദിവസം സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് വില 5,885 രൂപയായിരുന്നു തിങ്കളാഴ്ചയിലെ വില. ഒരു പവന് സ്വര്‍ണത്തിന് 47,080 രൂപയും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
