- KRLCBC, വിശ്വാസ പരിശീലന കമ്മീഷൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷ ആചരണം
- KLCA വൈപ്പിൻ നിയോജകമണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: ശ്രീലങ്കയിൽ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ
- ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരേ വിഎച്ച്പി രംഗത്ത്
- യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്താം: പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു
- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
Author: admin
പത്തനംതിട്ട:മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. മകരവിളക്ക് ദിവസമായ ജനുവരി 15ന് 40000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താൻ കഴിയൂ. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അത്യപൂർവ്വമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നട തുറന്നതുമുതൽ തന്നെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് നിലവിൽ ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. ഇതോടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.
കോട്ടയം: സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചത് അംഗീകരിച്ച് കെസിബിസി. പ്രസ്താവന പിൻവലിച്ചത് നല്ല ഉദ്ദേശത്തിൽ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് വിഷമം ഉണ്ടാക്കിയത്. അത് പിൻവലിച്ചു നല്ലതാണെന്നും മാർ ക്ലിമിസ് കത്തോലിക്ക ബാവ റിപ്പോർട്ടറിനോട് പറഞ്ഞു. അദ്ദേഹത്തന്റെ രാഷ്ട്രീയം അദ്ദേഹത്തിന് പറയാമല്ലൊ. പക്ഷെ ആവശ്യമില്ലാത്ത വാക്കുകൾ ഉപയോഗിച്ചതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. അത് പിൻവലിച്ചു. നാളെത്തെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മണിക്കൂറുകൾ ഇനിയുമുണ്ടല്ലൊ, നാളെ ജീവിച്ചിരിക്കുമെങ്കിൽ കാണാമല്ലൊ എന്നും ബിഷപ്പ് മറുപടി പറഞ്ഞു. സർക്കാരുമായി സഹകരിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ ക്ലിമിസ് കത്തോലിക്ക ബാവ അറിയച്ചതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ തന്റെ പരാമർശം പിൻവലിക്കുന്നതായി പറഞ്ഞത്. ആർക്കെങ്കിലും പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയുളള പരാമർശം പിൻവലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സജി ചെറിയാൻ വ്യക്തമാക്കി. തന്റെ പരാമർശം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ബിജെപി ഭരണത്തിൽ ക്രൈസ്തവ വിഭാഗത്തിനെതിരായ ആക്രമണം വർധിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു. മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും പൂർണമായും പരാജയപ്പെട്ടുവെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇപ്പോഴും അവിടെ സംഘർഷം തുടരുകയാണ്. കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയൊ പാർലമെന്റിൽ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. ഇത് കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വർധിച്ചു. ജനാധിപത്യ വിരുദ്ധമായ അക്രമ സംഭവങ്ങൾക്കെതിരായ നിലപാടാണ് താൻ പറയാൻ ഉദ്ദേശിച്ചത്. മണിപ്പൂർ വിഷയം ബിഷപ്പുമാർ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ മോണ്‍. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ജനുവരി 20 ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ പ്രശസ്ത സംഗീതജ്ഞരായ ജെറി അമല്‍ദേവും ഫാ. വില്യം നെല്ലിക്കലും നയിക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറിലധികം പേരടങ്ങുന്ന ഗായകസംഘമാണ് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആരാധനക്രമത്തില്‍ ജനങ്ങളുടെ സജീവപങ്കാളിത്തം യാഥാര്‍ത്ഥ്യമാക്കാന്‍ രൂപതയില്‍ നിലവില്‍ ഉപയോഗത്തിലുള്ളതും റോമന്‍ ലത്തീന്‍ പാരമ്പര്യമുള്‍ക്കൊള്ളുന്നതുമായ ആരാധനക്രമ ഗീതങ്ങളാണ് പ്രധാനമായും മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു ഗായക സംഘത്തിന്റെ വിജയം അവരോട് ചേര്‍ന്ന് വിശ്വാസീ സമൂഹവും പാടുമ്പോഴാണെന്ന് ജെറി അമല്‍ദേവ് വ്യക്തമാക്കി. സെബി തുരുത്തിപ്പുറം, ഫ്രാന്‍സിസ് കൂട്ടുകാട്, റെല്‍സ് കോട്ടപ്പുറം, സ്‌റ്റൈന്‍ കുട്ടനല്ലൂര്‍, ജെറോമിയ ഡേവിഡ് തുടങ്ങി രൂപതയില്‍ നിന്നുള്ള നിരവധി ഗായകരും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഗായകസംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കോട്ടപ്പുറം രൂപത ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. വിന്‍ കുരിശിങ്കല്‍, കമ്മിറ്റി അംഗം ഫാ. സിജോ വേലിക്കകത്തോട്ട്, കത്തീഡ്രല്‍ വികാരി…
ടോക്യോ: ജപ്പാനില്‍ പുതുവത്സരദിനത്തിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. നൂറിലധികം ആളുകളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. 155 തുടർഭൂചലനങ്ങളാണ് ഒറ്റദിവസം കൊണ്ട് രാജ്യത്തുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ജപ്പാന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ പടിഞ്ഞാറന്‍ തീരത്ത് സുനാമി തിരകൾ വീശിയടിച്ചു. ഒരു മീറ്റര്‍ ഉയരത്തില്‍ വരെ സുനാമി തിരകള്‍ എത്തി. ഇതേതുടർന്ന് ആയിരക്കണക്കിന് ആളുകളെ തീരപ്രദേശത്തുനിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു. ഇഷികാവ, നൈഗറ്റ, ടൊയാമ പ്രവിശ്യകളിലെ തീരപ്രദേശങ്ങളിലാണ് സുനാമി സാധ്യത പ്രവചിച്ചിരുന്നത്. എന്നാൽ സുനാമി മുന്നറിയിപ്പുകൾ ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഭൂചലനത്തിൽ ആയിരക്കണക്കിന് വീടുകൾ തകർന്നു. 45000 വീടുകളില്‍ വൈദ്യുതി തടസപ്പെട്ടു. ഇന്റര്‍നെറ്റ്, ടെലഫോണ്‍ സംവിധാനങ്ങളും പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. നിരവധി റോഡുകൾ തകർന്നിട്ടുണ്ട്.രാജ്യത്തെ ആണവനിലയങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്.മന്ത്രിയുടെ പരാമര്ശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു . ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നിൽ ക്രൈസ്തവ സഭാധ്യക്ഷൻമാർ പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ വിമർശനം ഉന്നയിച്ചത്.ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി. കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ പരാമര്‍ശത്തില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചിരുന്നു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന് പ്രതികരിച്ചു.
ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള പത്താം നമ്പര്‍ ജേഴ്‌സി ഉപേക്ഷിക്കും. സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതോടെയാണിത് . താരത്തിനുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനമെന്ന് അർജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 1978ല്‍ ആദ്യമായി അര്‍ജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത ടീമിലെ സൂപ്പര്‍ താരം മരിയോ കെംപെസ് പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞാണ് കളിച്ചിരുന്നത്. പിന്നീട് ഡീഗോ മറഡോണ പത്താം നമ്പറുകാരനായി കളത്തിലിറങ്ങി. 1986ല്‍ ലോകകപ്പ് നേടുമ്പോള്‍ മറഡോണ പത്താം നമ്പറിലാണ് കളിച്ചത്. താരം അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അവസാനിപ്പിക്കുന്നത് വരെ ആ നമ്പറില്‍ തുടര്‍ന്നു. ഇതിഹാസതാരത്തിന്റെ കാലത്തിന് ശേഷം ഏരിയല്‍ ഒര്‍ട്ടേഗ, യുവാന്‍ റോമന്‍ റിക്വല്‍മി എന്നിവര്‍ പത്താം നമ്പറില്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയ്‌ക്കായി അരങ്ങേറ്റം കുറിച്ച കാലത്ത് മെസിയുടെ ജേഴ്‌സി നമ്പര്‍ 19 ആയിരുന്നു. അര്‍ജന്റിന കുപ്പായത്തില്‍ ഇതുവരെ 180 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മെസി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 106 ഗോളുകള്‍ നേടിയിട്ടുണ്ട്.
പാലക്കാട്: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കിരീടം കരസ്ഥമാക്കിയ കേരള ടീമിന് വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ് സ്വീകരണം നൽകിയത്. ദേശീയ സീനിയർ സ്കൂൾ മീറ്റ് സംഘടിപ്പിച്ചത് . കേരളത്തിന്റെ കിരീടനേട്ടം 11 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടിയാണ്. കേരളത്തിനായി ട്രാക്കിലെത്തിയത് 76 പേരടങ്ങുന്ന ടീമാണ്. 34 ആൺകുട്ടികളും 32 പെൺകുട്ടികളും അടങ്ങിയ സംഘത്തോടൊപ്പം പരിശീലകരും മെഡിക്കൽ സംഘവും ഉൾപ്പെടെ 10 പേരും കൂടെ ഉണ്ടായിരുന്നു.ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിൽ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ താരമായി. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും പാലക്കാട് പറളി സ്കൂളിലെ എം ജ്യോതി രണ്ട് സ്വർണം നേടി. നാല് റിലേയിൽ ആകെ മൂന്ന് സ്വർണവും ഒരു വെള്ളിയും കേരളം നേടി. വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. താരങ്ങൾക്കും പരിശീലകർക്കും…
ഇംഫാൽ: പുതുവർഷദിനമായ ഇന്നലെ മണിപ്പൂരിലുണ്ടായ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. തൗബാലിലും ഇംഫാലിലുമാണ് വെടിവെപ്പുണ്ടായത്. ഇതേത്തുടർന്ന് തൗബാൽ, ഇംഫാൽ ഈസ്റ്റ്, കാക് ചിംഗ്, ബിഷ്ണു പൂർ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.ഗ്രാമീണർ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. രാത്രി 8 മണിയോടെ അജ്ഞാതരായ സായുധസംഘമാണ് ആക്രമണം നടത്തിയത്. അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ആളുകളിൽ നിന്നും ബലമായി പണം പിരിച്ചെടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആയുധധാരികളായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.അക്രമി സംഘം പൊലീസ് യൂണിഫോം ധരിച്ച് വേഷം മാറിയാണ് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. നാല് വാഹനങ്ങളിലായി എത്തിയ ഇവർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയുമാണ് മരിച്ചത്. അക്രമികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ഉണ്ടായേക്കും . ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വ്യഴാഴ്ച കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിന് സമീപമുള്ള ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ലക്ഷദ്വീപ് മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു.കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Subscribe to Updates
Get the latest creative news from FooBar about art, design and business.
