Author: admin

ന്യൂഡൽഹി: രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുതിച്ചുയരുന്നു.തക്കാളിയുടെ മൊത്തവില ഈ മാസം 3,368 രൂപയായി. കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നു. സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വര്‍ധനവ്. കണ്ണൂർ ജില്ലയിലാണ് പച്ചക്കറി നിരക്കില്‍ മാറ്റമുണ്ടായത്. എറണാകുളത്ത് ഇഞ്ചി വില 200 ൽ എത്തി. കണ്ണൂരിൽ തക്കാളി വില 60 ല്‍ നിന്ന് 48 ആയി കുറഞ്ഞു. ബാക്കി ജില്ലകളിൽ വിലയിൽ മാറ്റമില്ല. ഉരുളക്കിളങ്ങിനും സവാളക്കും വിലയില്‍ 50% വര്‍ധനവുണ്ടായതും കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലക്കുകയാണ്.ഉരുളക്കിഴങ്ങിന്റെയും വില 40 ഉം 50 ഉം രൂപയായി.20 ദിവസം മുമ്പ് ഉരുളക്കിഴങ്ങിന് 20 രൂപയായിരുന്നത് ഇരട്ടിയായി.  

Read More

തിരുവനന്തപുരം: ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.. പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണ്. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിവിധതരം സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം കെണികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ആണ്. ഇതിനുള്ളിൽ പണം തിരിച്ചു ലഭിച്ച അനുഭവമുണ്ടായിട്ടുണ്ട്. പൊലീസ് സേനയിലെ വനിതാ പ്രതിനിധ്യം 15% ആയി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലിത് 11.37% ആണ്. കുറ്റകൃത്യങ്ങളും പൊലീസും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. പൊലീസ് അതിൽ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അതിനെ പരാജയപ്പെടുത്താൻ ക്രിമിനലുകളും ശ്രമിക്കുന്നുണ്ട്. അതിൽ പൊലീസ് ആത്യന്തികമായി പരാജയപ്പെട്ടു പോവുകയല്ല. അവരത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്-അദ്ദേഹം പറഞ്ഞു. .

Read More

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്.ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്.

Read More

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. 11 മത്സ്യത്തൊഴിലാളികള്‍ ബോട്ടിൽ നിന്ന് കടലിലേക്ക് വീണു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ വലകൾ കടലിലേക്ക് വീണു പോയതിനെ തുടർന്ന് അത് എടുക്കാൻ  ശ്രമിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് മറ്റുള്ളവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെയെല്ലാം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. 

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും.ന്യൂന മർദ്ദ പാത്തിയും ചക്രവാതച്ചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിലാണിത് . നാല് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി…

Read More

ആലപ്പുഴ: എഴുപുന്ന ക്വീൻ ഓഫ് പീസ് ഇടവകയിൽ യുവജന ദിന ആഘോഷം നടത്തി.കെസിവൈഎം സംസ്ഥാന പ്രസിഡൻറ് കാസി പൂപ്പന ഉദ്ഘാടനം ചെയ്തു. മുൻ രൂപത പ്രസിഡന്റ് ആക്സൻ, രൂപത ട്രഷറർ ഷിബിൻ, രൂപത എക്സിക്യൂട്ടീവ് റിജോ എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു. യുവജനങ്ങൾക്കായി നേതൃത്വ പരിശീലനം ക്ലാസ് ഉണ്ടായിരുന്നു.

Read More

കൊച്ചി: സമൂഹത്തിലെ പാവപ്പെട്ടവൻ ക്രിസ്തുവിൻ്റെ പ്രതിനിധികളാണെന്ന് മറക്കരുതെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കലിന് കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നൽകിയ പൗര സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഒരു മെത്രാനെന്ന നിലയിൽ എൻ്റെ ആപ്തവാക്യം അനേകർക്ക് മോചനദ്രവ്യമാകുക എന്നതാണ്. നമ്മൾ ഒരുമിച്ചു നിന്നാൽ അനേകർക്ക് വിമോചനത്തിൻ്റെ സദ്വാർത്തയാകാൻ നമുക്കാകുമെന്ന് ബിഷപ് കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എളിമയോടും ലാളിത്യത്തോടും കൂടെ എല്ലാവരോടും ഇടപഴകുന്ന ബിഷപ്പ് ആൻറണി വാലുങ്കലിൻ്റെ പുതിയ ദൗത്യം ദൈവഹിതമ നുസരിച്ച് നിറവേറ്റാൻ എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാകണമെന്ന് ആർച്ച് ബിഷപ് പറഞ്ഞു. മന്ത്രി പി.രാജീവ് മുഖ്യാതിഥിയായിരുന്നു. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എംഎൽഎ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസ്, എറണാകുളം ജില്ലാ…

Read More

കൊച്ചി :ഒരു യുവാവിന്റെ തീക്ഷ്ണതയോടെ ജീവിതകാലം മുഴുവനും അനീതിക്കെതിരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടേത് യുവജനങ്ങൾക്ക് ഒരു ഉത്തമ മാതൃകയാവുന്ന ജീവിതമായിരുന്നു എന്ന് കെ സി വൈ എം രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി പ്രസ്താവിച്ചു . കെ.സി.വൈ.എം ഇടക്കൊച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തസാക്ഷി ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇടക്കൊച്ചി മേഖല എക്സിക്യൂട്ടീവ് അംഗം സനൂപ് ദാസ് അദ്ധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, തോപ്പുംപടി യൂണിറ്റ് ആനിമേറ്റർ സുമിത് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രൂപത വൈസ് പ്രസിഡന്റ്‌ ഡാനിയ ആൻ്റണി, ബേസിൽ റിച്ചാർഡ്, അശ്വിൻ ജോസഫ്, എഡ്രിൻ മാനുവൽ മറ്റ് യൂണിറ്റ് പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

Read More

ന്യൂഡൽഹി: അ​ഗ്നിവീറാകാനുള്ള പ്രായപരിധി ഉയർത്തിയേക്കും. നിലവിൽ 21 വയസ്സാണ് നാലുവർഷ സൈനിക സേവന പദ്ധതിയായ അ​ഗ്നിപഥിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഇത് 23 വയസ്സായി ഉയർത്താനാണ് നീക്കം. ഇതുൾപ്പെടെ അഗ്നിപഥിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശം സേന കേന്ദ്രസർക്കാരിന് മുന്നിൽ വെക്കുമെന്നാണ് റിപ്പോർട്ട്. അ​ഗ്നിപഥ് പദ്ധതി പൂർണമായും ഒഴിവാക്കാതെ പരിഷ്കരിച്ച് നിലനിർത്താനാണ് ആലോചന. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉൾപ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. ബിരുദധാരികൾക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം.

Read More

തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തിയേക്കും. ഡിസംബറോടെ പത്ത് വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ ആരംഭിക്കുന്ന സർവീസിൽ കേരളവും ഉൾപ്പെടുമെന്നാണ് സൂചന. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് റയിൽവെ ബോർഡിന്റെ സജീവ പരി​ഗണനയിലാണ്. കൊങ്കൺ വഴിയാകും കന്യാകുമാരി – ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും സർവീസ്. രാജധാനി ട്രെയിനിലെ പോലെ പൂർണമായും എസി കോച്ചുകൾ മാത്രമാകും വന്ദേഭാരത് സ്ലീപ്പറിലും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.

Read More