Author: admin

കോതമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെ രാവിലെ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് നടപടി . മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു . അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നീട് ഇടക്കാല ജാമ്യം. ജാമ്യം അനുവദിച്ചു . കേസ് ഇന്ന് 11 മണിക്ക് വീണ്ടും പരിഗണിക്കും. ഇരുവരേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാത്രി കോതമംഗലത്ത് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് സമരപ്പന്തലിലെത്തും. മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും സമരപ്പന്തലില്‍ ഉപവാസം തുടരുകയാണ്. പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട് . അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി ആക്ട്, മൃതദേഹത്തെ അനാദരിച്ചു, ആശുപത്രി അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, മൃതദേഹവുമായി പ്രതിഷേധിച്ചതില്‍ ഇന്ദിരയുടെ…

Read More

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ കോതമംഗലത്ത് നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹം റോഡില്‍ ഇറക്കിയാണ് പ്രതിഷേധം. യുഡിഎഫ് നേതാക്കളും നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.എ­​ന്നാ​ല്‍ പോ­​ലീ­​സി­​നെ ത­​ള്ളി­​മാ­​റ്റി പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍ മു­​ന്നോ­​ട്ട് നീ­​ങ്ങു­​ക­​യാ­​യി­​രു​ന്നു. നേ­​ര­​ത്തേ ഇ​ന്‍­​ക്വ­​സ്റ്റ് ന­​ട­​ത്താ​നും നാ­​ട്ടു­​കാ​ര്‍ സ­​മ്മ­​തി­​ച്ചി​രു​ന്നി​ല്ല. ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എംഎൽഎ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് പ്ര­​തി­​ഷേ­​ധം. മോ​ര്‍­​ച്ച­​റി­​യി​ല്‍ നി­​ന്ന് മൃ­​ത­​ദേ­​ഹം എ­​ടു​ത്തു­​കൊ​ണ്ടു­​പോ­​യി പ്ര­​തി­​ഷേ­​ധി­​ക്കു​ന്ന­​ത് പോ­​ലീ­​സ് ത­​ട­​യാ​ന്‍ ശ്ര­​മി​ച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിഷയത്തില്‍ പ്രതികരണമുണ്ടായാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പൊലീസ് മൃതദേഹത്തെ തടഞ്ഞെന്ന് നേതാക്കള്‍ ആരോപിച്ചു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്.

Read More

വ­​യ­​നാ​ട്: സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി­​ലേ­​ക്ക് കെ­​എ­​സ്‌­​യു ന­​ട​ത്തി​യ മാ​ര്‍­​ച്ചി​ല്‍ വ​ന്‍ സം­​ഘ​ര്‍​ഷം. പ്ര­​തി­​ഷേ­​ധ­​ക്കാ​ര്‍­​ക്ക് നേ​രേ പോ­​ലീ­​സ് ലാ­​ത്തി​യും ഗ്ര­​നേ​ഡും പ്ര­​യോ­​ഗി­​ച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം തുടര്‍ന്നത്. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലെറിഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. എംഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം സര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായെത്തിയത്. ബാരിക്കേടുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

Read More

ഇ­​ടു­​ക്കി: ഇന്ന് രാവിലെ ഒൻപതോടെ നേ­​ര്യ­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ വീ­​ട്ട­​മ്മ കൊ​ല്ല­​പ്പെ​ട്ടു. കാ­​ഞ്ഞി­​ര­​വേ­​ലി സ്വ­​ദേ­​ശി ഇ­​ന്ദി­​ര­​ രാമകൃഷ്ണൻ(71) ആണ് മ­​രി­​ച്ച​ത്.​ കൂ­​വ വി­​ള­​വെ­​ടു­​ക്കു­​ന്ന­​തി­​നി­​ടെ കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. സ­​മീ​പ­​ത്ത് റ­​ബ​ര്‍ വെ­​ട്ടി­​ക്കൊ­​ണ്ടി­​രു​ന്ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് ബ​ഹ­​ളം കേ­​ട്ട് ഓ­​ടി­​യെ­​ത്തി കാ­​ട്ടാ​ന­​യെ തു­​ര­​ത്തി­​യ​ത്. ഇ​വ­​രെ ഉ​ട­​നെ കോ­​ത­​മം​ഗ­​ലം താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യെ­​ങ്കി​ലും വ­​ഴി­​മ​ധ്യേ മ­​രി­​ച്ചു. സ്ഥി­​ര­​മാ­​യി കാ­​ട്ടാ­​ന­​ശ­​ല്യ­​മു­​ള്ള സ്ഥ­​ല­​മാ­​ണി­​തെ­​ന്ന് നാ­​ട്ടു­​കാ​ര്‍ പ­​റ​ഞ്ഞു.

Read More

തൃശ്ശൂർ: ബി ജെ പി നേതാവ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി ട്രസ്റ്റ്. പള്ളി വികാരിയും, ട്രസ്റ്റിമാരും ചേര്‍ന്ന സമിതിക്കാണ് പരിശോധനാ ചുമതല. പരിശോധനാ ഫലം പള്ളി വികാരി പാരിഷ് കൗൺസിലിനെ അറിയിക്കണമെന്നും തീരുമാനമായി. ഞായറാഴ്ച ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. നേത്തേ നടന്ന പാരിഷ് കൗൺസിൽ യോഗത്തിലും ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരുന്നു. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ വാർത്ത പരന്നിട്ടുള്ളത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്നതിനാലാണ് പരിശോധന. കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം…

Read More

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക്തുടക്കമായി . 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിൽ 2955ഉം ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ 2,971 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഭാഷാ വിഷയമാണ് ആദ്യദിവസത്തെ പരീക്ഷ. ഇന്ന് കഴിഞ്ഞാൽ ബുധനാഴ്ചയാണ് അടുത്ത പരീക്ഷ നടക്കുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തുന്ന പികെഎംഎച്ച്എസ്‌‌എസ് ആണ് ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം. 2085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. ഓരോ വിദ്യാർത്ഥികൾ വീതം പരീക്ഷ എഴുതുന്ന അഞ്ച് സ്കൂളുകളും സംസ്ഥാനത്തുണ്ട്. ഇന്ന് തുടങ്ങുന്ന പരീക്ഷ മാർച്ച് 25ന് അവസാനിക്കും. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.

Read More

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകം തന്നെയാണെന്ന് വി എം സുധീരൻ ആരോപിച്ചു. സംഭവത്തില്‍ ഡീനിന്റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാര്‍ത്ഥനെതിരായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശനും പ്രതികരിച്ചു. റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം ഇതിന്റെ തെളിവാണ്. വിവരങ്ങള്‍ മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. ഡീനിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്നും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് മുന്നോട്ട് പോകണമെന്നും ജയപ്രകാശന്‍ ആവശ്യപ്പെട്ടു.

Read More

ചണ്ഡീഗഡ് : വിളകൾക്ക് മിനിമം താങ്ങുവില നൽകുക, സ്വാമിനാഥൻ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ാം ദിവസത്തിലേക്ക്. സമരത്തിനിടെ മരിച്ച കർഷകൻ ശുഭ്‌കരണ്‍ സിങ്ങിന്‍റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഡൽഹി ചലോ മാർച്ചിനെ കുറിച്ചുള്ള തുടർനടപടികൾ കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിച്ചേക്കും. സമരത്തിൻ്റെ 19-ാം ദിവസം പഞ്ചാബിലെ കലാകാരന്മാർ കർഷകർക്ക് പിന്തുണ നൽകിയിരുന്നു.കർഷകനായ ശുഭ്‌കരണ്‍ സിങ്ങിന്‍റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനായുളള അവസാന പ്രാർഥന ഇന്ന് ബട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിൽ അർപ്പിക്കും. കൂടുതൽ കർഷകരോട് ബല്ലോ ഗ്രാമത്തിലെത്താൻ കർഷക നേതാവ് സർവാൻ സിങ് പന്ദർ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം ഖനൂരി അതിർത്തിയിൽവച്ച് ഫെബ്രുവരി 21 നായിരുന്നു ശുഭ്‌കരണ്‍ സിങ് കൊല്ലപ്പെട്ടത്. യുവകർഷകന്‍റെ മരണത്തെത്തുടർന്ന് കർഷകർ ഫെബ്രുവരി 29 വരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള തീരുമാനം മാറ്റിവച്ചിരുന്നു. ശുഭകരണിന്‍റെ മരണശേഷം കർഷകർ പഞ്ചാബ്‌ ഹരിയാന അതിർത്തികളിൽ തുടരുകയാണ്.

Read More

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിറകെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ഇതാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നതിന് തടസ്സമായത്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Read More