Author: admin

ആരോരുമറിയാതെ കടലോരത്ത് പൂഴിമണ്ണിലെ കളിക്കാരായി ഒതുങ്ങിപ്പോകുമായിരുന്ന അനേകം യുവാക്കളെ തീരദേശത്തിന്റെ കരുത്തും പൊരുതാനുള്ള ദൃഢനിശ്ചയവുമുള്ള, രാജ്യത്തിന് അഭിമാനിക്കാവുന്ന താരങ്ങളാക്കി മാറ്റിയ അദ്വിതീയനായ പ്രഫഷണല്‍ ഫുട്ബോള്‍ പരിശീലകനാണ് ക്ലെയോഫാസ് അലക്‌സ്. തിരുവനന്തപുരത്തെ തീരദേശഗ്രാമമായ പൊഴിയൂരിന് ഇന്ത്യന്‍ ഫുട്ബാള്‍ ഭൂപടത്തില്‍ ‘സന്തോഷ് ട്രോഫി’ ഗ്രാമമെന്ന കീര്‍ത്തി നേടിയെടുക്കാനും ഫുട്‌ബോള്‍

Read More

ന്യൂ ഡല്‍ഹി : ശാസ്‌ത്രി നഗര്‍ മേഖലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് നാല് പേര്‍ മരിച്ചു .. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തീപടര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഒന്‍പത് പേരെ അഗ്‌നി രക്ഷാസേന പുറത്തെത്തിച്ചിരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ന് പുലര്‍ച്ചെ 5.22ഓടെയാണ് ശാസ്‌ത്രി നഗര്‍ സ്‌ട്രീറ്റ് നമ്പര്‍ 13ലെ നാലുനില കെട്ടിടത്തിന് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനകത്ത് ഒന്‍പത് പേര്‍ കുടുങ്ങി കിടന്നിരുന്നു. ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പെണ്‍കുട്ടികളും ദമ്പതികളും മരിച്ചതായാണ് റിപ്പോര്‍ട്ട്.

Read More

ബെ​യ്ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഹെ​ബെ​യ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് മരണം . 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റതായി റിപ്പോർട്ട് . ഒ​രു വ്യാപാരസ്ഥാപനത്തിലു​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ചയാണ് സ്ഫോ​ട​ന​കാരണമേ​ന്നാ​ണ് പ്രാ​ഥ​മി​ക വിവരം. ബു​ധ​നാ​ഴ്ച രാ​വി​ലെ 7:54ന് ​സാ​ൻ​ഹെ ന​ഗ​ര​ത്തി​ലെ യാ​ൻ​ജി​യാ​വോ ടൗ​ൺ​ഷി​പ്പി​ലെ ഒ​രു ക​ട​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം.പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

തിരുവനന്തപുരം: കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. ദേശീയ ഹെല്‍ത്ത് മിഷന്‍ ജീവനക്കാരും ഡോക്ടറുമാരുമാണ് സംസ്ഥാന വ്യാപകമായി വിവിധ ആശുപത്രികളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞു ആശുപത്രികളില്‍ പ്രതിഷേധ യോഗം ചേര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക തുക നല്‍കിയാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രം വേതനം നല്‍കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

Read More