- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
ന്യൂഡല്‍ഹി: പൗരത്വ നിയമ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പൗരത്വ നിയമം നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. നേരത്തെ നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനിലാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി വാദം കേള്‍ക്കാനായി മാറ്റി. ഈ ഹര്‍ജിയിലാണ് ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യം കൂടി സുപ്രീംകോടതിയില്‍ കേരളം ഉന്നയിച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയാണ് അപേക്ഷ സമര്‍പ്പിച്ചത്. പൗരത്വ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും മുസ്ലിംലീഗും ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ 237 ഹര്‍ജികള്‍ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.
ന്യൂ ഡൽഹി:മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചു, ദില്ലി റോസ് അവന്യു കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കേജ്രിവാൾ കോടതിയിൽ കെട്ടിവെക്കണം. കേസിൽ ഇഡിയുടെ സമൻസിൽ നിരന്തരം കേജ്രിവാൾ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് വിഷയത്തിൽ കോടതി ഇടപെട്ട് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഇന്ന് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരാകുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ എട്ട് തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഇഡിക്ക് മുമ്പിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കേജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യും എന്ന് അഭ്യൂഹമുണ്ടായിരുന്നു. പ്രതിപക്ഷനേതാക്കളെ ലക്ഷ്യം വച്ച് നരേന്ദ്രമോദി സർക്കാർ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നു എന്നാണ് ഇഡി സമൻസ് കൈപ്പറ്റാതെ കെജ്രിവാൾ ആരോപിച്ചത്. മാർച്ച് അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവുമൊടുവിൽ ഇഡി സമൻസ് അയച്ചത്. ഇഡി നടപടി നിയമവിരുദ്ധം എന്നാരോപിച്ച കേജ്രിവാൾ വീഡിയോ കോൺഫറൻസിങ്ങിലൂടെയേ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഇത് ഇഡി അംഗീകരിച്ചില്ല. നേരിട്ട് ഹാജരായേ മതിയാകൂ എന്ന്…
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിർത്തിവച്ചിരുന്ന റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു കാർഡുകാർക്ക് അരിവിതരണവും ഉണ്ടാകില്ലയെന്നും മന്ത്രി പറഞ്ഞു. മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് ഇന്നലെ മുതൽ മസ്റ്ററിങ് ഉണ്ടാകുമെന്നായിരുന്നു ആദ്യം നൽകിയ അറിയിപ്പ്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഇന്നലെ ഒരാളുടെ മസ്റ്ററിങ് പോലും നടത്താനായില്ല. ഉച്ചയോടെ പ്രശ്നം താത്കാലികമായി പരിഹരിച്ചു. ഇന്നലെ 1,76,408 പേരുടെ മസ്‌റ്ററിങ് നടത്തിയെന്നാണ് ഭക്ഷവകുപ്പിൻറെ കണക്ക്. മസ്റ്ററിങ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നതാണ്. ചില റേഷൻ കട വ്യാപാരികൾ അരി വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മന്ത്രി ജിആർ അനിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്നും…
തിരുവനന്തപുരം: എന്‍ഡിഎ നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്‍കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അഴിമതി സര്‍ക്കാരാണ് ഉള്ളതെന്നും ഇവിടെത്തെ ജനങ്ങള്‍ക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേരളത്തിലെ നിയമപാലനം പരാജയമാണെന്നും മോദി ആരോപിച്ചു. പത്തനംതിട്ടയിലെ എന്‍ഡിഎ പ്രചാരണ വേദിയിലെത്തിയ മോദിയെ ആറന്മുള കണ്ണാടി നല്‍കിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി സ്വീകരിച്ചത്.
തിരുവനന്തപുരം : 2022ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 157 കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്. എന്നാല്‍ ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ ഇനിയും ബാക്കിയാണ്. വിഴിഞ്ഞം സമരത്തില്‍ 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനമായത്. ലത്തീൻ അതിരൂപത മുഴുവൻ കേസുകളും പിൻവലിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ കമ്മീഷ്ണര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിൻവലിച്ചിട്ടില്ല.
കൊച്ചി : കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ 4 ടെര്‍മിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു .വാട്ടര്‍ മെട്രോ ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നെന്നും, വാട്ടര്‍ മെട്രോയെ തങ്ങളുടെതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . പടം വെച്ച് ആളാവാന്‍ തങ്ങളെ കിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ. പുതുതായി 4 ടെര്‍മിനലുകള്‍ നിലവില്‍ വരുന്നതോടുകൂടി ഒരു ലക്ഷം ആളുകള്‍ക്ക് അധികമായി സേവനം ലഭിക്കും. കൊച്ചിയിലെ ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും.
ന്യൂഡല്‍ഹി : സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്ബിഐ നൽകിയ വിവരങ്ങളാണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചത്. അദാനി , റിയലന്‍സ് കമ്പനികളുടെ പേര് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ലാ. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഫണ്ട് സ്വീകരിക്കുന്നവരിൽ ബിജെപി, കോൺഗ്രസ്, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, മറ്റ് രാഷ്ട്രീയ പാർട്ടികൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഡാറ്റ വെളിപ്പെടുത്തുന്നു. ഗ്രാസിം ഇൻഡസ്ട്രീസ്, മേഘ എഞ്ചിനീയറിംഗ്, പിരമൽ എൻ്റർപ്രൈസസ്, ടോറൻ്റ് പവർ, ഭാരതി എയർടെൽ, ഡിഎൽഎഫ് കൊമേഴ്‌സ്യൽ ഡെവലപ്പേഴ്‌സ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്‌സ്, ലക്ഷ്മി മിത്തൽ, എഡൽവെയ്‌സ്, പിവിആർ, കെവെൻ്റർ, വെൽസ്‌പുൺ, സൺ ഫാർമയും സംഭാവന നൽകിയ കമ്പനികള്‍.
നാസിക് : കോൺഗ്രസിന്റെ അഞ്ചിന ‘കിസാൻ ന്യായ്’ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വിളകൾക്ക് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കും. കാർഷിക കടം എഴുതിത്തള്ളാൻ പ്രത്യേക കടാശ്വാസ കമ്മിഷൻ രൂപീകരിക്കും. മുപ്പത് ദിവസത്തിനുള്ളിൽ വിള ഇൻഷുറൻസ് തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. കർഷകരുടെ താത്‌പര്യം സംരക്ഷിക്കുന്ന തരത്തിൽ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാർഷിക സാമഗ്രികൾക്കുള്ള ജി എസ് ടി എടുത്തുകളയാൻ നിയമം ഭേദഗതിചെയ്യുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ശരദ് പവാർ ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി പങ്കെടുത്ത നാസികിലെ കർഷക സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഇന്നലെ രാഹുൽ നടത്തിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
