Author: admin

കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലുള്ള പ്ലസന്റണിൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. “ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. . ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

കോട്ടപ്പുറം: ജനാധിപത്യ പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തുക എന്നത് രാഷ്ട്രീയ സാക്ഷരതയുടെ ഭാഗമാണെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ പി സ്കൂളിലെ 116 -ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ഭരണമികവുള്ള പ്രതിനിധികളെയും സർക്കാരിനേയും തിരഞ്ഞെടുക്കുവാനുള്ള അവകാശവും കടമയും ഓരോ പൗരനുമുണ്ടന്ന് ബിഷപ്പ് പറഞ്ഞു. ഫോട്ടോ: കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ. പി. സ്കൂളിലെ 116 -ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പുറത്തേക്ക് വരുന്നു.

Read More

വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നണികളും സ്ഥാനാർഥികളും. ജീവനാദം ഇലക്ഷൻ അപ്‌ഡേറ്റ്സ് …. കേരളത്തിൽ വോട്ടെടുപ്പ് മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 19 ശതമാനം പോളിങ് രേഖപ്പെടുത്തി. വിവി പാറ്റ് ഹർജികൾ സുപ്രീംകോടതി തള്ളി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി…. തലസ്ഥാനത്തെ ബൂത്തുകളില്‍ വലിയ തിരക്ക് തലസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ വോട്ടർമാരുടെ വലിയ തിരക്ക്. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, വി ജോയ്, യു ഡി എഫ് സ്ഥാനാർഥികളായ ശശി തരൂർ, അടൂർ പ്രകാശ്, എൻ ഡി എ സ്ഥാനാർഥികളായ രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ പുലർച്ചെ മുതല്‍ തന്നെ സജീവമാണ്. ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി…

Read More

കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫും ബിജെപിയും തുടരുന്നത് കേരള വിരുദ്ധ നയമാണ്. യുഡിഎഫിനും ബിജെപിക്കുമെതിരെ ജനം ശക്തമായ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യു​ഡി​എ​ഫ് 20 ഇ​ൽ 20 സീ​റ്റും നേ​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രാ​യ ത​രം​ഗം കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ലെ പ​റ​വൂ​ർ കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള ഹാ​ളി​ൽ 109 ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1210 സ്ഥാനാർത്ഥികൾ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. കേരളം (20), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), കര്‍ണാടക (14), മധ്യപ്രദേശ്(7), മഹാരാഷ്ട്ര (8), മണിപ്പുര്‍ (1), രാജസ്ഥാന്‍ (13), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), ജമ്മു കശ്മിര്‍ (1) എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു.കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്.

Read More

ലോകത്തിലെയും ചരിത്രത്തിലെയും ഏറ്റവും വലിയ ജനായത്ത പ്രക്രിയ എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ – ‘ഇന്ത്യ’ പ്രതിപക്ഷ

Read More

അര്‍ണോസ് പാതിരിയെക്കുറിച്ച് ചിന്തകനും എഴുത്തുകാരനും ഈശോസഭ വൈദികനുമായിരുന്ന എബ്രഹാം അടപ്പൂര്‍ നാലുപതിറ്റാണ്ടുകളിലൂടെ…

Read More

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. 2,77,49,159 വോട്ടര്‍മാര്‍ വിധിയെഴുതും. നാളെ ചൂട് 41ഡിഗ്രി വരെ ഉയരുമെന്ന മുന്നറിയിപ്പിനിടയിലാണ് പോളിങ്. രാവിലെ ഏഴിനു വോട്ടെടുപ്പ് ആരംഭിക്കും. പാലക്കാട്ട് ഉഷ്ണതരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഒരു രാത്രിമാത്രം ശേഷിക്കെ എല്ലാ ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ചൂടിനെ പ്രതിരോധിക്കാന്‍ പോളിങ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കു ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യമുണ്ടാകും. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകളിലൊന്നു കാട്ടി വോട്ട് രേഖപ്പെടുത്താം. 25,229 വോട്ടിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ജനുവരി 22നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍നിന്ന് അന്തിമ പട്ടികയില്‍ 6,49,833 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.…

Read More