- സമ്പൂർണ്ണ വോട്ടു ചേർക്കൽ യജ്ഞത്തിന് പുത്തൻ മാതൃകയുമായി കൊച്ചി രൂപത
- അഗസ്റ്റിനിയൻ സഭയ്ക്ക് പുതിയ ഭരണസമിതി
- ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കാം: ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ
- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
Author: admin
ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്മെന്റിനും അന്വേഷണ ഏജൻസികൾക്കും പ്രഹരമായി ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാള്‍ ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ . തെക്കന്‍ ഡല്‍ഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഏകാധിപത്യത്തിന് എതിരെ ഒന്നിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ആഹ്വാനം. പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ രുക്ഷ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ് . ഉച്ചയ്ക്കാണ് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനം. കെജ്രിവാള് എ എ പിയ്ക്കും ഇന്‍ഡ്യ മുന്നണിക്കും നല്‍കിയിരിക്കുന്നത് വലിയ കറുത്തതും ആവേശവുമാണ് . ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ മുഴുവന്‍ സീറ്റുകളിലും വന്‍ വിജയമാണ് ഇന്‍ഡ്യ സഖ്യം പ്രതീക്ഷിക്കുന്നത്.ബിജെപി പ്രതിരോധത്തിലായിക്കഴിഞ്ഞു . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരന്തരം പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നതിന് ഇടയിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ജൂണ്‍ ഒന്നുവരെയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന്…
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. കേന്ദ്ര ഏജന്‍സിയായ ഇ.ഡിയുടെ വാദങ്ങളെല്ലാം തള്ളിയാണ് ജസ്റ്റിസ് സഢ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതിയുടെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം. ജൂണ്‍ ഒന്ന് വരെ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം നിഷേധിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അതിശക്തമായ വാദങ്ങളാണ് മുന്നോട്ടുവച്ചത്. ജാമ്യത്തെ എതിര്‍ത്ത് ഇ.ഡി പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമോ ഭരണഘടനാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു സത്യവാങ്മൂലം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും ഇതിന് മുമ്പ് പ്രചാരണത്തിന് മാത്രമായി ഒരു രാഷ്ട്രീയ നേതാവിനും ജാമ്യം നല്‍കിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചു. സ്വന്തം പ്രചാരണത്തിനായി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥിക്ക് പോലും കസ്റ്റഡിയിലാണെങ്കില്‍ ഇടക്കാല ജാമ്യം ലഭിക്കില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ഹരജിയില്‍ വാദം കേട്ട കോടതി, ചൊവ്വാഴ്ച കേസ് വിധി പറയാന്‍ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് കോടതി ജാമ്യം നല്‍കിയത്. ഇടക്കാല ജാമ്യം ലഭിച്ചതോടെ…
ജറുസലേം: ആവശ്യമെങ്കിൽ ഹമാസിനെതിരെ ഇസ്രായേൽ ഒറ്റയ്ക്ക് നിൽക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി .കൃത്യമായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുള്ള മുന്നറിയിപ്പാണിത് .റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനുള്ള ആയുധ കൈമാറ്റം നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഏക ജൂത രാഷ്ട്രമായ ഇസ്രായേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ, ഈ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ, ഇസ്രായേൽ ഒറ്റയ്ക്ക് നിൽക്കാൻ നിർബന്ധിതരായാൽ, ഇസ്രായേൽ ഒറ്റയ്ക്ക് നിൽക്കുമെന്ന് ഞാൻ ഇന്ന് ജറുസലേമിൽ നിന്ന് പ്രതിജ്ഞ ചെയ്യുന്നു-എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ .രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെട്ടിരുന്നു . എന്നാൽ ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞങ്ങൾക്കറിയാം, കാരണം ലോകമെമ്പാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകൾ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളെ വംശഹത്യ…
ന്യൂഡൽഹി : 25 ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട നടപടി റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ചീഫ് ലേബർ കമ്മിഷണറുടെ ഓഫിസില്‍ നടന്ന ചര്‍ച്ച വിജയിച്ചതോടെയാണ് തീരുമാനം. എയർലൈൻ പ്രവർത്തനങ്ങൾ സാധാരണ നിലയില്‍ പുനഃസ്ഥാപിക്കാൻ ജീവനക്കാരും മാനേജ്മെന്റും സമ്മതിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ 20 മുതിർന്ന ക്രൂ അംഗങ്ങളും എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫിസറും നാല് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ഏകദേശം നാലര മണിക്കൂറോളം നീണ്ടുനിന്ന യോഗം ജീവനക്കാരുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടാണ് ധാരണയിലെത്തിയതെങ്ങ് അറിയുന്നു . എല്ലാ ക്രൂ അംഗങ്ങളും ഉടനടി ജോലിക്ക് വരാൻ തയ്യാറാണെന്നും പിരിച്ചുവിടല്‍ നടപടി റദ്ദാക്കാൻ മാനേജ്മെന്റ് തയ്യാറായെന്നും ക്രൂ അംഗങ്ങൾ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എയര്‍ലൈന്‍സിലെ വിവിധ പ്രതിസന്ധികളില്‍ പ്രതിഷേധിച്ച് ക്രൂ അംഗങ്ങള്‍ ഒന്നിച്ച് അസുഖ അവധി എടുക്കുകയായിരുന്നു. ഇതുമൂലം എയര്‍ ഇന്ത്യയുടെ 85 ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇത്…
ന്യൂഡല്‍ഹി: സാം പിത്രോദയ്ക്ക് പിന്നാലെ വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്നാണ് അയ്യരുടെ പ്രസ്താവന . പാക്കിസ്ഥാനെ ബഹുമാനിക്കുന്നില്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും. അവര്‍ അണ്വായുധം പ്രയോഗിക്കും. അതിന്റെ റേഡിയേഷന് അമൃത്സറിലെത്താന്‍ എട്ട് സെക്കന്‍ഡ് എടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബഹുമാനിക്കുന്നുവെങ്കില്‍ അവര്‍ സമാധാനപരമായി തുടരുമെന്നും മണിശങ്കര്‍ ഓർമ്മിപ്പിച്ചു.തെരഞ്ഞെടുപ്പ് ചൂടിനിടെ വീണുകിട്ടിയ പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മണിശങ്കറിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. നേരത്തെ, സാം പ്രിത്രോദയുടെ വിവാദപ്രസ്താവന മൂലവും കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവര്‍ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം.വിവാദങ്ങള്‍ക്കൊടുവില്‍ സാം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം രാജിവയ്ക്കേണ്ടിയും വന്നിരുന്നു .
തൃശ്ശൂർ: തൃശൂർ കുന്നംകുളത്തിനടുത്ത് കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ച് 16ലേറെ യാത്രക്കാർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണു കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്ത്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ന്യൂ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി ഇന്ന് വിധിയുണ്ടാകും . എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അരവിന്ദ് കെജ്രിവാളിന്റെ വാദം കേട്ടശേഷമാവും തീരുമാനം .ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം നല്‍കിയേക്കും. കേസില്‍ വാദം കേട്ടാല്‍ സുപ്രിംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇഡി ഇന്ന് മറുപടി നല്‍കണം. ഇടക്കാല ജാമ്യം നൽകിയാൽ തിരഞ്ഞെടുപ്പിന്റെ പേരിൽ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ രാഷ്ട്രീയക്കാർക്ക് സാഹചര്യമൊരുക്കുകയാണ് എന്നാണ് ഇഡിയുടെ വാദം .
1941 മുതല്‍ 1945 വരെയുള്ള കാലത്ത് കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യകളിലൊന്നാണ് നാസിജര്‍മനിയില്‍ അരങ്ങേറിയത്.
ക്രിസ്തീയാനുഭവത്തിന്റെ തെളിമയാണ് റെക്സ് കവിതകള്‍. ബൈബിളിനൊപ്പം മഹാഭാരതവും രാമായണവും അദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്. ഗുപ്തന് നായരെയും കൃഷ്ണന് നായരെയും ലീലാവതിയെയും എം.കെ.സാനുവിനെയും പോലുള്ള മഹാരഥന്മാരെ കണ്ടുവളര്‍ന്ന കവിയാണ് കെ.എസ് റെക്സ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
