Author: admin

തിരുവനന്തപുരം: റീജണൽ കാൻസർ സെൻ്ററിലെ ഇരുപത് ലക്ഷത്തോളം രോഗികളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിദേശ സൈബർ ഹാക്കർമാരാണ് ഡാറ്റ ചോർത്തിയതെന്നാണ് വിവരം . രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 28-നാണ് ആര്‍സിസിയിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. 14 സെര്‍വറുകളില്‍ 11-ലും ഹാക്കര്‍മാര്‍ കടന്നുകയറി. ഇ-മെയില്‍ വഴിയാണ് ഹാക്കര്‍മാര്‍ ആര്‍സിസിയുടെ നെറ്റ് വര്‍ക്കിലേക്ക് പ്രവേശിച്ചത്.2022-ല്‍ ദില്ലിയിലെ എയിംസിലും സമാനമായി ഡാറ്റാ മോഷണം നടന്നിരുന്നു. ഇതേത്തുടർന്ന് റേഡിയേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഡാറ്റകള്‍ തിരിച്ച് നല്‍കാന്‍ 100 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് . ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ നായരുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കേന്ദ്ര രഹസ്യാനേഷണ വിഭാഗവും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീമും ഇതോടൊപ്പം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഹാക്കര്‍മാരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണ…

Read More

വത്തിക്കാൻ :നിർമ്മിതബുദ്ധിവരെ എത്തിയിരിക്കുന്ന നവീനസാങ്കേതികത , വികസനം, ക്ഷേമം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പരിപോഷിപ്പിക്കുകയും ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പാ ആഹ്വാനം ചെയ്തു . സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ചാക്രികലേഖനം “ചെന്തേസിമൂസ് ആന്നൂസ്” അവതരിപ്പിക്കുന്ന വീക്ഷണമനുസരിച്ച് പഠിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യമുള്ള “ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറോളം പേരടങ്ങുന്ന ഒരു സംഘത്തെ ശനിയാഴ്‌ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. “കൃത്രിമ ബുദ്ധിയും സാങ്കേതിക മാതൃകയും: മനുഷ്യരാശിയുടെ ക്ഷേമവും പ്രകൃതി സംരക്ഷണവും സമാധാനം വാഴുന്ന ലോകവും എങ്ങനെ പരിപോഷിപ്പിക്കാം” എന്ന പ്രമേയമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സ്വീകരിച്ചിരുന്നത് . സമ്പദ് ഘടനയുടെയും നാഗരികതയുടെയും മാനവരാശിയുടെ തന്നെയും ഭാവിവച്ചു കളിക്കുന്ന സാങ്കേതിക മാറ്റത്തിനു മുന്നിലാണ് നാമെന്ന വസ്തുത പാപ്പാ അനുസ്മരച്ചു. നിർമ്മിത ബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി എന്ന…

Read More

കോട്ടയം: രാജ്യത്ത് ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്. എൻഎസ്എസ് ബഡ്‌ജറ്റ്‌ സമ്മേളനത്തിലായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ജാതിസംവരണം നിർത്തലാക്കണമെന്ന ആവശ്യമുന്നയിച്ചത്. മുൻപും സുകുമാരൻനായർ ജാതിസംവരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരൻ നായർ മുൻപ് പറഞ്ഞിരുന്നു. ജാതി സംവരണം വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണെന്നും അവ രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നുമാണ് എൻഎസ്എസ് വിമർശനം. ജാതിമത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനമാണ് വേണ്ടത്. ജാതിസമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള, രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്നും ജി സുകുമാരൻനായർ കൂട്ടിച്ചേർത്തു.

Read More

കൊച്ചി : കുണ്ടന്നൂർ കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെത്തുടർന്ന് കൂടുകൃഷി നടത്തുന്നവർക്കും, മത്സ്യബന്ധന തൊഴിലാളികൾക്കും നഷ്ടം സംഭവിച്ചതിൽ പരിഹാര നടപടികൾ നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. സംഭവം നടന്ന് ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഫയൽ നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നിയമാനുസൃതം സർക്കാരിൻറെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സംരംഭകർക്കാണ് ഇത്തരത്തിൽ നഷ്ടം സംഭവിച്ചത്. അതോടൊപ്പം കായലിൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർക്കും ബുദ്ധിമുട്ടായിരിക്കുന്നു. കുണ്ടന്നൂർ കായലിലെ ജലമലിനീകരണത്തിനും മത്സ്യക്കുരുതിക്കും എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. നെട്ടൂരിൽ നിന്ന് വള്ളവുമായി പ്രതീകാത്മക പ്രകടനം നടത്തിയാണ് പ്രവർത്തകർ കുണ്ടന്നൂർ ജംഗ്ഷനിൽ എത്തിയത്. കായൽ മലിനമാക്കിയവർക്കെതിരെ എന്തൊക്കെ നടപടികൾ കൈക്കൊണ്ടുവെന്ന് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും നഷ്ടപരിഹാര നടപടികൾ വേഗത്തിൽ ആക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡൻറ് ഐ എം ആന്റണി അധ്യക്ഷത വഹിച്ചു. ഷാജി കാട്ടിത്തറ, റോയ് പാളയത്തിൽ,…

Read More

കേരള സർവകലാശാലയുടെ കഴിഞ്ഞ വർഷത്തെ മികച്ച എൻ.എസ്.എസ്. യൂണിറ്റായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ഡോ. സീന കുര്യൻ കരസ്ഥമാക്കി . മികച്ച വോളണ്ടിയറായി ആദിത്യൻ എസ് പണിക്കർ , സ്പെഷ്യൽ അപ്രീസിയേഷൻ ആഷ്നപി എസ് എന്നിവർക്കും പുരസ്കാരം ലഭിച്ചു. ഡോ. സീന കുര്യൻ ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് അസി.പ്രൊഫസറാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ പുരസ്കാരം നേടുന്നത്. എഴുപുന്ന പവേലിൽ കുടുംബാംഗമാണ്. വിദ്യാഭ്യാസം, സേവനം, സാമൂഹ്യപ്രതിബദ്ധത, ആരോഗ്യം, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, എന്നീ മേഖലകളിലെ അക്ഷീണവും നിരന്തരവുമായ പ്രവർത്തനങ്ങളാണ് കോളേജിനെ ഈ ബഹുമതിക്ക് അർഹമാക്കിയത്. ആദിത്യൻ എസ് പണിക്കർ നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, ദത്തെടുത്ത ഗ്രാമങ്ങളിലും സമൂഹത്തിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്രരോഗ നിർണയ ക്യാമ്പുകൾ, കരൾ രോഗനിർണയ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, മന്ത് രോഗനിർണയ ക്യാമ്പുകൾ, പൊതുക്കുളങ്ങളുടെയും തോടുകളുടെയും പുഴകളുടെയും, കടൽ തീരത്തിൻ്റെയും, റോഡുകളുടെയും പൊതു…

Read More

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ രൂപത തലത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം 2024 സംഘടിപ്പിച്ചു. “സ്ത്രീ ശാക്തീകരണത്തിനായുള്ള യോഗ” എന്നതായിരുന്നു വിഷയം. നഴ്സറി കോ-ഓഡിനേറ്റർ ലളിത ഉദ്ഘാടനം ചെയ്തു.കമ്മീഷൻ സെക്രട്ടറി വെരി.റവ. ഫാ.ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറിമാരായ വത്സല ബാബു, അൽഫോൻസ ആൻ്റിൽസ്, നിഡ്സ് കാട്ടാക്കട മേഖല ആനിമേറ്റർ പ്രകാശി, ഓഡിറ്റർ ജയരാജൻ എന്നിവർ സംസാരിച്ചു. അൽഫോൻസ ആൻ്റിൽസ് യോഗ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിഡ്സ് യൂണിറ്റുകളിലും ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു.

Read More

മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറിന്റെ ഫാദര്‍: എ കളക്ഷന്‍ ഓഫ് പോയംസ് എന്ന പുസ്തകം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാത്തലിക്ക് പുരസ്‌കാരമായ യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക്ക് മീഡിയ ഫൗണ്ടേഷന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. കവിത, ലേഖനം, ചെറുകഥ വിഭാഗത്തില്‍ മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് ഫ്രേസറിന്റെ കൃതി അര്‍ഹമായത്.

Read More

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ന് കൂ​ടു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ളാ തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ളതിനാൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ളെ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ഉ​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നാ​ളെ റെ​ഡ് അ​ല​ർ​ട്ട് ആ​ണ്.

Read More

നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗ് ബെൻ’. യുകെയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ അതിഥി രവിയും അനു മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അന്യ രാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂൺ 28ന് ‘ബിഗ് ബെൻ’ തിയേറ്ററുകളിലെത്തും. യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ‘ബിഗ് ബെൻ’ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്‍റെ കുഞ്ഞിനേയും ഭർത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭർത്താവ് ജീൻ ആന്‍റണി എന്ന കഥാപാത്രമായി അനു മോഹനും വേഷമിടുന്നു. വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്,…

Read More

ലെ​യ്പ്‌​സി​ഗ്: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ഡി​യി​ൽ ന​ട​ന്ന ഫ്രാ​ന്‍​സ്-​നെ​ത​ര്‍​ല​ന്‍​ഡ്‌​സ് പോ​രാ​ട്ടം ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍. സാ​വി സി​മോ​ണ്‍​സ് നേ​ടി​യ ഗോ​ള്‍ വാ​ര്‍ നി​ഷേ​ധി​ച്ച​ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നു തി​രി​ച്ച​ടി​യാ​യി.അ​തേ​സ​മ​യം ഫ്ര​ഞ്ച് ക്യാ​പ്റ്റ​ന്‍ അ​ന്‍റോ​യ്ന്‍ ഗ്രീ​സ്മാ​ന്‍ ര​ണ്ട് സു​വ​ര്‍​ണാ​വ​സ​ര​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. സ​മ​നി​ല​യോ​ടെ ര​ണ്ട് ക​ളി​ക​ളി​ല്‍ നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നാ​ലു പോ​യി​ന്‍റു​ള്ള ഫ്രാ​ൻ​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഇ​തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കാ​ന്‍ ഗ്രൂ​പ്പി​ലെ അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​യി.

Read More