Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മലയോര തീരദേശ വാസികള്‍ അതീവ ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

Read More

പാലക്കാട്: പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാട് കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്. അതേസമയം കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ വയലിലാണ് അപകടമുണ്ടായത്. എടത്വയിൽ മരം വീണു വീട് തകർന്നു. പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായരും ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ്…

Read More

കൊച്ചി :വരാപ്പുഴ അതിരൂപതയിലെ പുരാതനമായ വലിയ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിലെ പരി.കർമ്മലമാതാവിന്റെ 351-മത് കൊംബ്രെരിയ തിരുനാൾ കൊടിയേറി.വികാരി ഫാ.പോൾസൺ കൊറ്റിയത്ത് മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് നടന്ന ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത വികാര ജനറൽ മോൺ.മാത്യു കല്ലിങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു .ഫാ.മേരിദാസ് കോച്ചേരി വചനം പ്രഘോഷിച്ചു .തിരുന്നാൾ ദിനങ്ങളിൽ ജപമാല ,ദിവ്യബലി ,വചനപ്രഘോഷണം ,കാഴ്ചസമർപ്പണം ,ലദീഞ്ഞ എന്നിവയുണ്ടാകും .20ന് ശനിയാഴ്ച രൂപമെടുത്തുവയ്ക്കൽ ,ജപമാല ,ദിവ്യബലി എന്നിവയുണ്ടാകും .മോൺ .സെബാസ്റ്റിൻ ലൂയിസ് മുഖ്യകാർമികത്വം വഹിക്കും . ഫാ .മാത്യു ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തും .തുടർന്ന് പ്രദക്ഷിണമുണ്ടാകും .തിരുന്നാൾ സമാപനദിനമായ ഞായറാഴ്ച രാവിലെ 9 .30ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ആർച് ബിഷപ്പ് ഡോ.ജോയ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും .ഫാ.ജോൺ കാപിസ്റ്റൻ ലോപ്പസ്‌ വചനപ്രഘോഷണം നടത്തും .വൈകുന്നേരം ന് തിരുന്നാളിന് കൊടിയിറങ്ങും.ബ്ളോക് 8 ലെ സെന്റ് ലോറൻസ് ഫാമിലി യൂണിറ്റാണ്‌ തിരുന്നാളിന് നേതൃത്വം നൽകുന്നത് .

Read More

കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോർജ് പാടശേരി (83) 2024 ജൂലൈ 14 ന് നിര്യാതനായി. പറവൂരിലുള്ള ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു . വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

Read More

കൊച്ചി:കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘മഹിത പൈതൃകം’ പുസ്തകംകെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിൽ വെച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വരാപ്പുഴ സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കലിന് നൽകി പ്രകാശനം ചെയ്തു. വോക്സ് നോവ ത്രൈമാസികയുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി മുൻ പതിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ ഡോ.ആൻ്റണി പാട്ടപ്പറമ്പിലച്ചൻ്റെ നേതൃത്വത്തിൽ സമാഹാരിച്ചതാണ് ‘മഹിതപൈതൃകം കേരള ലത്തീൻ കത്തോലിക്കർ’ എന്ന പുസ്തകമായി പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ സഭാചരിത്രകാരന്മാർ രചിച്ച് വോക്സ്നോവ മുൻ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16 ലേഖനങ്ങൾ മാറ്റമൊന്നും വരുത്താതെയാണ് ഇതിൽ ചേർത്തിരിക്കുന്നത്. കൂടാതെ, അന്നത്തെ എഡിറോറിയലുകളും നാൾവഴിയും ചേർത്തിട്ടുണ്ട്. ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല യാണ് അവതാരിക എഴുതിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. അസമിൽനിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയ് ആണ് പാർട്ടിയുടെ ലോക്സഭാ ഉപനേതാവ്. മാണിക്ക്യം ടാഗോർ, മുഹമ്മദ് ജാവേദ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തതായി അറിയിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കത്ത് നൽകി. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേരത്തെ തെരഞ്ഞെടുത്തിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ,വയനാട്ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്ടിൽ ഇന്നലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം, ആറ് ജില്ലകളിൽ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാൽ, കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍, മദ്‌റസകൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധിയായിരിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.

Read More

ബെ​ര്‍​ലി​ൻ: യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ.ഇംഗ്ലണ്ടിനെ 2-1 മറികടന്നാണ് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാരായത്. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു. ഒരു ​ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ സ്പെയിൻ ​ഗോൾ കണ്ടെത്തി. 47-ാം മി​നി​റ്റി​ല്‍ നി​ക്കോ വി​ല്ല്യം​സാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. സ്പെയിൻ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ടിന് ആവേശമുണർന്നത്. പലവട്ടം സ്പാനിഷ് ​ഗോൾ മുഖത്തേക്ക് അവർ ഇരച്ചെത്തി. മത്സരത്തിന്റെ 73-ാം മിനിറ്റിൽ കോൾ പാൽമർ ഇം​ഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. വി​ജ​യ​ത്തി​നാ​യി ഇ​രു​ടീ​മു​ക​ളും കൗണ്ടർ ആക്രമണമായിരുന്നു നടത്തിയത്. പ​ന്ത് ഇ​രു ഗോ​ള്‍​മു​ഖ​ത്തേ​ക്കും ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ല്‍ 86-ാം മി​നി​റ്റി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​യെ​ഴു​തി​യ ഗോ​ളെ​ത്തി. സ്പാ​നി​ഷ് താ​രം മി​കേ​ല്‍ ഒ​യ​ര്‍​സ​വ​ലി​ന്‍റെ ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ള്‍​ കീ​പ്പ​ര്‍ ജോർദാൻ പി​ക്‌​ഫോ​ര്‍​ഡി​നെ മറികടന്ന് ലക്ഷ്യത്തിലെത്തി. മ​റു​പ​ടി…

Read More

കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പ്രവർത്തിക്കുന്ന ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിന്റെ ഒരു വർഷക്കാലയളവിൽ SRC Govt. അംഗീകാരത്തോടുകൂടി നടത്തുന്ന ഡിപ്ലോമ കോഴ്സിന്റെ 2024 – 2025 അധ്യയന വർഷത്തിന്റെ ഉദ്ഘാടനം ജൂബിലി കോംപ്ലക്സിൽ നടത്തി. കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു . ആധുനിക സമൂഹത്തിലെ മാറിവരുന്ന ഫാഷൻ തരംഗങ്ങളെ പറ്റിയും ഇന്നത്തെ തലമുറയിൽ ഇതു വഹിക്കുന്ന സ്വാധീനത്തെ പറ്റിയും സംസാരിച്ചു. കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ഫാഷൻ ഡിസൈനിങ് രംഗത്തെ പുതിയ ജോലി സാധ്യതകളെ പറ്റി അദ്ദേഹം പറഞ്ഞു . സൈബർ ക്രൈം , മൊബൈലിന്റെ ദുരുപയോഗം എന്നിവയെ ആസ്പദമാക്കി സൂരജ് കുമാർ SPC ബോധവൽക്കരണ ക്ലാസ് നടത്തി. യോഗത്തിൽ CSSS അസിസ്റ്റന്റ് ഡയറക്ടർ . ഫാ . ജൈഫിൻ ദാസ് കട്ടികാട്ട് സ്വാഗതവും ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ഡിസൈനിങ് അധ്യാപിക എമി നന്ദിയും…

Read More

കൊച്ചി:യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ് സംസ്ഥാന ഭാരവാഹികൾ അഭിവന്ദ്യ മെത്രാൻമാരെ സന്ദർശിച്ചു.യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ്, സംസ്ഥാന ഭാരവാഹികൾ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ, കോഴിക്കോട് ബിഷപ്പ് റൈറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ, വിജയപുരം ബിഷപ്പ് റൈറ്റ് റവ. ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ആലപ്പുഴ ബിഷപ്പ് റൈറ്റ് റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവരെ സന്ദർശിച്ചു. സന്ദർശനവേളയിൽ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ പാർളമെന്റിലും സംസ്ഥാന നിയമസ്സഭകളിലും ആഗ്ലോ ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ പുന:സ്ഥാപനം, ഡയാലിസിസ് രോഗികൾക്കായി സൗജന്യ ഡയാലിസിസിന് മെഷീനുകൾ ലഭ്യമാക്കുന്നത്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ഒരു ആദ്ധ്യാത്മിക ഉപദേഷ്ടാവിനെ ലഭ്യമാക്കുന്നത്, സമുദായം നേരിടുന്ന മറ്റു പ്രതിസന്ധികൾ എന്നിവ ചർച്ചാവിഷയമായി. പുതിയതായി അഭിഷിക്തനായ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ആന്റണി വാലുങ്കൽ പിതാവിന് യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ് പ്രസിഡന്റ് ഇൻ ചീഫ് മാർഷൽ ഡിക്കൂഞ്ഞ പൂച്ചെണ്ട്…

Read More