- അബോർഷനെതിരെ വ്യക്തമായ നിലപാടുമായി യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ്
- ഇറാഖിൽ, ക്രൈസ്തവർക്ക് വേണ്ടി നിർമ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം
- കെ.എൽ.സി.എപറവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഞായറാഴ്ച്ച
- കരിഞ്ഞ മാംസത്തിന്റെ ഗന്ധമുള്ള ലോകം: ‘ആ നദിയോട് പേര് ചോദിക്കരുത്’
- നോമ്പ്: ശുദ്ധീകരണത്തിന്റെ കാലം
- സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി
- ജാഗ്രതയോടെ ഉണര്‍ന്നിരിക്കണം
- സമാധാനം വീണ്ടെടുക്കാനാകണം
Author: admin
കൊച്ചി:കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘മഹിത പൈതൃകം’ പുസ്തകംകെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിൽ വെച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ വരാപ്പുഴ സഹായ മെത്രാൻ ബിഷപ് ഡോ. ആൻ്റണി വാലുങ്കലിന് നൽകി പ്രകാശനം ചെയ്തു. വോക്സ് നോവ ത്രൈമാസികയുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി മുൻ പതിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ ഡോ.ആൻ്റണി പാട്ടപ്പറമ്പിലച്ചൻ്റെ നേതൃത്വത്തിൽ സമാഹാരിച്ചതാണ് ‘മഹിതപൈതൃകം കേരള ലത്തീൻ കത്തോലിക്കർ’ എന്ന പുസ്തകമായി പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ സഭാചരിത്രകാരന്മാർ രചിച്ച് വോക്സ്നോവ മുൻ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16 ലേഖനങ്ങൾ മാറ്റമൊന്നും വരുത്താതെയാണ് ഇതിൽ ചേർത്തിരിക്കുന്നത്. കൂടാതെ, അന്നത്തെ എഡിറോറിയലുകളും നാൾവഴിയും ചേർത്തിട്ടുണ്ട്. ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല യാണ് അവതാരിക എഴുതിയിരിക്കുന്നത്.
ന്യൂഡൽഹി: ലോക്സഭയിലെ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായി മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. അസമിൽനിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയ് ആണ് പാർട്ടിയുടെ ലോക്സഭാ ഉപനേതാവ്. മാണിക്ക്യം ടാഗോർ, മുഹമ്മദ് ജാവേദ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തതായി അറിയിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കത്ത് നൽകി. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേരത്തെ തെരഞ്ഞെടുത്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ,വയനാട്ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്ടിൽ ഇന്നലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ മേഖലകളിലും മഴ ശക്തമായി തുടരുകയാണ്. അതേസമയം, ആറ് ജില്ലകളിൽ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാൽ, കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍, മദ്‌റസകൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല.
ബെര്‍ലിൻ: യുവേഫ യൂറോകപ്പ് കീരിടം ചൂടി സ്പെയിൻ.ഇംഗ്ലണ്ടിനെ 2-1 മറികടന്നാണ് സ്‌പെയ്ന്‍ യൂറോ കപ്പ് ചാംപ്യന്‍മാരായത്. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു. ഒരു ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ സ്പെയിൻ ഗോൾ കണ്ടെത്തി. 47-ാം മിനിറ്റില്‍ നിക്കോ വില്ല്യംസാണ് ഗോള്‍ നേടിയത്. സ്പെയിൻ മുന്നിലെത്തിയ ശേഷമാണ് ഇംഗ്ലണ്ടിന് ആവേശമുണർന്നത്. പലവട്ടം സ്പാനിഷ് ഗോൾ മുഖത്തേക്ക് അവർ ഇരച്ചെത്തി. മത്സരത്തിന്റെ 73-ാം മിനിറ്റിൽ കോൾ പാൽമർ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. വിജയത്തിനായി ഇരുടീമുകളും കൗണ്ടർ ആക്രമണമായിരുന്നു നടത്തിയത്. പന്ത് ഇരു ഗോള്‍മുഖത്തേക്കും കയറിയിറങ്ങി. ഒടുവില്‍ 86-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധിയെഴുതിയ ഗോളെത്തി. സ്പാനിഷ് താരം മികേല്‍ ഒയര്‍സവലിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോർദാൻ പിക്ഫോര്‍ഡിനെ മറികടന്ന് ലക്ഷ്യത്തിലെത്തി. മറുപടി…
കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പ്രവർത്തിക്കുന്ന ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിന്റെ ഒരു വർഷക്കാലയളവിൽ SRC Govt. അംഗീകാരത്തോടുകൂടി നടത്തുന്ന ഡിപ്ലോമ കോഴ്സിന്റെ 2024 – 2025 അധ്യയന വർഷത്തിന്റെ ഉദ്ഘാടനം ജൂബിലി കോംപ്ലക്സിൽ നടത്തി. കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു . ആധുനിക സമൂഹത്തിലെ മാറിവരുന്ന ഫാഷൻ തരംഗങ്ങളെ പറ്റിയും ഇന്നത്തെ തലമുറയിൽ ഇതു വഹിക്കുന്ന സ്വാധീനത്തെ പറ്റിയും സംസാരിച്ചു. കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഡോ. അഗസ്റ്റിൻ കടേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ഫാഷൻ ഡിസൈനിങ് രംഗത്തെ പുതിയ ജോലി സാധ്യതകളെ പറ്റി അദ്ദേഹം പറഞ്ഞു . സൈബർ ക്രൈം , മൊബൈലിന്റെ ദുരുപയോഗം എന്നിവയെ ആസ്പദമാക്കി സൂരജ് കുമാർ SPC ബോധവൽക്കരണ ക്ലാസ് നടത്തി. യോഗത്തിൽ CSSS അസിസ്റ്റന്റ് ഡയറക്ടർ . ഫാ . ജൈഫിൻ ദാസ് കട്ടികാട്ട് സ്വാഗതവും ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ഡിസൈനിങ് അധ്യാപിക എമി നന്ദിയും…
കൊച്ചി:യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ് സംസ്ഥാന ഭാരവാഹികൾ അഭിവന്ദ്യ മെത്രാൻമാരെ സന്ദർശിച്ചു.യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ്, സംസ്ഥാന ഭാരവാഹികൾ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കൽ, കോഴിക്കോട് ബിഷപ്പ് റൈറ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ, വിജയപുരം ബിഷപ്പ് റൈറ്റ് റവ. ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ആലപ്പുഴ ബിഷപ്പ് റൈറ്റ് റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവരെ സന്ദർശിച്ചു. സന്ദർശനവേളയിൽ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ പാർളമെന്റിലും സംസ്ഥാന നിയമസ്സഭകളിലും ആഗ്ലോ ഇന്ത്യൻ പ്രാതിനിധ്യത്തിന്റെ പുന:സ്ഥാപനം, ഡയാലിസിസ് രോഗികൾക്കായി സൗജന്യ ഡയാലിസിസിന് മെഷീനുകൾ ലഭ്യമാക്കുന്നത്, ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ഒരു ആദ്ധ്യാത്മിക ഉപദേഷ്ടാവിനെ ലഭ്യമാക്കുന്നത്, സമുദായം നേരിടുന്ന മറ്റു പ്രതിസന്ധികൾ എന്നിവ ചർച്ചാവിഷയമായി. പുതിയതായി അഭിഷിക്തനായ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ആന്റണി വാലുങ്കൽ പിതാവിന് യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസ്സോസിയേഷൻസ് പ്രസിഡന്റ് ഇൻ ചീഫ് മാർഷൽ ഡിക്കൂഞ്ഞ പൂച്ചെണ്ട്…
കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷൻ ആരംഭിച്ചതിൻ്റെ നൂറാം വാർഷികവും ലൂർദ് കോളേജ് ഓഫ് നഴ്സിങ് ബിരുദ ദാനവും നഴ്സിംങ് കോളേജ് പുതിയ ബാച്ചിന്റെ വിദ്യാരംഭവും സംയുക്തമായി സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസരംഗവും ആതുര ശുശ്രൂഷ മേഖലയും വിവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിങും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ വിലമതിക്കാനാവത്തതാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ ആർച്ച്ബിഷപ്പ് പറഞ്ഞു. കർമനിരതരായ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത മുൻപത്തേക്കാൾ ഏറെ ആവശ്യമുള്ള ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യ മേഖലയോടും പ്രത്യേകിച്ച് നഴ്സിങ് വിദ്യാഭ്യാസത്തോടും യുവതലമുറ കാണിക്കുന്ന താൽപര്യം ഏറെ പ്രതീക്ഷ നൽകുന്നു എന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. വരാപ്പുഴ അതിരൂപതയുടെയും കൊച്ചി രാജാവിന്റെയും അഭ്യർത്ഥനപ്രകാരം കേരളത്തിൽ ആധുനിക നഴ്സിങ് പ്രൊഫഷന്…
തിരുവനന്തപുരം: ഈ വർഷത്തെ ലോഗോസ് ക്വിസിന് ഒരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പ് പ്രകാശനം ചെയ്തു. വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ ഗെയിം ആപ്പിന്റെ മലയാളം പതിപ്പ് അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും ഇംഗ്ലീഷ് പതിപ്പ് വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേരയും പുറത്തിറക്കി. അതിരൂപത മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അധ്യക്ഷം വഹിച്ച പ്രകാശന കർമ്മത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് സെക്രട്ടറി സതീഷ് ജോർജ്ജ് സ്വാഗതവും കോഡിനേറ്റർ ഷാജി ജോർജ്ജ് കൃതജ്ഞതയുമേകി. ലോഗോസ് ക്വിസിന്റെ പാഠഭാഗങ്ങൾ വിവിധ റൗണ്ടുകളിലായി ഉൾക്കൊള്ളിച്ച് ഒരു ഗെയിമിന്റെ രൂപത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്രമീകരിച്ചിരിക്കുന്ന ആപ്പ് ലോകം മുഴുവനുമായി നിരവധിപേരാണ് ഓരോ വർഷവും കളിക്കുന്നത്. ഗെയിമിലെ വിജയികളെ 2024 സെപ്തംബറിൽ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനത്തിന് 10000/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനത്തിന് 7500/- രൂപ ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫക്കറ്റ്, മുന്നാം…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 43-ാമത് ജനറല്‍ അസംബ്ലി ചര്‍ച്ചചെയ്ത് അംഗീകരിച്ച സാമൂഹ്യ രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തി.
എറണാകുളം: കടലേറ്റം രൂക്ഷമായ ചെല്ലാനം മേഖലയിലെ കടല്‍ഭിത്തി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജലവിഭലമന്ത്രി റോഷി അഗസ്റ്റിന്‍. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലിയുടെ സമാപന ദിവസം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 344 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടമായി ഇവിടെ നടപ്പിലാക്കിയത്. ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണം കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ പഠനപ്രകാരം സംസ്ഥാന തീരത്ത് കണ്ടെത്തിയിട്ടുള്ള 5 ഹോട് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ കടലേറ്റം രൂക്ഷമായ സ്ഥലങ്ങളിലെല്ലാം കടല്‍ഭിത്തി നിര്‍മാണത്തിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തീരദേശത്തിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠികകാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടനെ പഠിച്ച് നടപ്പാക്കാനുളള ശ്രമങ്ങള്‍ ഉണ്ടാകും. സംസ്ഥാനത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലം വളരെയധികം കുറഞ്ഞുവരുന്നു. റീച്ചാര്‍ജ്ജ് പദ്ധതികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
