Author: admin

പെരുമ്പിള്ളി: വരാപ്പുഴ അതിരൂപതയിലെ വൈപ്പിൻ ഫെറോന കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സംഗമം ജൂലൈ 14-ാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ പെരുമ്പിള്ളി ഹോളിഫാമിലി കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തി. ഉച്ചയ്ക്ക് 2.30ന് ആരാധനയും,തുടർന്ന് ബൈബിൾ പ്രതിഷ്ഠയും അതിനുശേഷം കാര്യപരിപാടികളും നടന്നു.വരാപ്പുഴ അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനവും,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ മുഖ്യപ്രഭാഷണവും, അതിരൂപത BCC ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി സെമിനാറും നയിക്കുകയുണ്ടായി. ഫെറോന ഡയറക്ടർ റവ.ഫാ.സെബാസ്റ്റിൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ.പോൾ തുണ്ടിയിൽ അനുഗ്രഹ പ്രഭാഷണവും, പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയം ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി ,ഫെറോന യുവജന ഡയറക്ടർ ഫാ.റെനിൽ തോമസ്, അതിരൂപത ബിസിസി കോഡിനേറ്റർ മാത്യു ലിഞ്ചൻ റോയി എന്നിവർ ആശംസ പ്രസംഗവും,ഫെറോന ലീഡർ എബി ജോൺസൺ തട്ടാരുപറമ്പിൽ സ്വാഗതവും,അതിരൂപത ബിസിസി കോഡിനേറ്റർ നിക്സൺ വേണാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. കലാ…

Read More

കൊല്ലം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജനസമ്പർക്ക സമിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മൃതി പുരസ്കാരംജെയിൻ ആൻസിൽ ഫ്രാൻസീസ് ഏറ്റുവാങ്ങി. വനിതാ ശാക്തീകരണ രംഗത്തുംസംഘാടന മികവിലും സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.കൊല്ലം പ്രസ് ക്ലബിൽ വെച്ചു നടത്തിയ ചടങ്ങിൽ വെച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പുരസ്കാര വിതരണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് സജീവ് പരശിവിള അദ ധ്യക്ഷനായിരുന്നു . യാക്കോബായ സഭാ കൊല്ലം രൂപതാ അധ്യക്ഷ്യൻ മാർ ദിവന്ന്യാ സിസ് മെത്രാൻ , കെ പി സി സി സെക്രട്ടറി അഡ്വ.ജെർമിയാസ് ,കൊല്ലം ലത്തീൻ രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ ബിനു തോമസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാധ്യമ രംഗത്തെയും സാമൂഹ്യ സാംസ്കാരിക രംഗത്തെയും നിരവധി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

Read More

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമായി അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസി. കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ചാമ്പ്യന്മാരായതിന് പിന്നാലെയാണ് കിരീടനേട്ടത്തില്‍ മെസി പുതിയ റെക്കോഡിന് ഉടമയായത്. ക്ലബിനും രാജ്യത്തിനുമൊപ്പം മെസി സ്വന്തമാക്കിയ 45-ാം കിരീടമായിരുന്നു ഈ കോപ്പ അമേരിക്ക. കോപ്പ ജയത്തോടെ ബ്രസീലിയൻ താരം ഡാനി ആല്‍വസിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മെസി മറികടന്നത്. ക്ലബിനും രാജ്യത്തിനുമായി 44 കിരീടങ്ങളായിരുന്നു ഡാനി ആല്‍വസ് നേടിയത്. 45 കിരീടങ്ങളില്‍ 39 എണ്ണവും ക്ലബിനൊപ്പമാണ് മെസി സ്വന്തമാക്കിയത്. സപാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കൊപ്പമായിരുന്നു താരത്തിന്‍റെ നേട്ടങ്ങളില്‍ ഭൂരിഭാഗവും. ബാഴ്‌സയ്‌ക്കൊപ്പം പത്ത് ലീഗ് ടൈറ്റിലും 15 ആഭ്യന്തര കപ്പുകളും നാല് ചാമ്പ്യൻസ് ട്രോഫിയും മെസി നേടിയിട്ടുണ്ട്. പിഎസ്‌ജി, ഇന്‍റര്‍ മയാമി ടീമുകള്‍ക്കൊപ്പമാണ് ബാക്കി നാല് കിരീടങ്ങള്‍.

Read More

കോട്ടപ്പുറം : കെസിവൈഎം കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ യുവജന മതബോധന ഗ്രന്ഥത്തെ ആസ്പദമാക്കി യൂക്യാറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ. പി. സ്കൂളിൽ വച്ച് സംഘടിപ്പിച്ച മത്സരത്തിൽ രൂപതയുടെ വിവിധ കെസിവൈഎം യൂണിറ്റുകളെ പ്രതിനിധീകരിച്ച് അമ്പതോളം യുവജനങ്ങൾ പങ്കെടുത്തു. ജീസസ് യൂത്ത് സബ്സോൺ അംഗം അനി കൂട്ടുകാട് നേതൃത്വം നൽകിയ മത്സരത്തിൽ ചെട്ടിക്കാട് സെന്റ് ആന്റണീസ് യൂണിറ്റ് ഒന്നാം സ്ഥാനവും, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക യൂണിറ്റ്, കീഴുപ്പാടം സൽബുദ്ധിമാതാ യൂണിറ്റ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കത്തീഡ്രൽ സഹവികാരി ഫാ. അനീഷ് പുത്തൻപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. രൂപതാ ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ആനിമേറ്റർ സിസ്റ്റർ ഡയാന സോളമൻ, കെ സി വൈ എം രൂപത പ്രസിഡന്റ് ജെൻസൻ ആൽബി, ജനറൽ സെക്രട്ടറി ജെൻസന്‍ ജോയ്, വൈസ് പ്രസിഡന്റുമാരായ ഷിഫ്ന, സോളമൻ എം. ജെ., ട്രഷറർ അമോസ് മനോജ്, സംസ്ഥാന സിൻഡിക്കേറ്റ്…

Read More

ന്യൂയോർക്ക്:  ഡൊണാൾഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഓഹായോ സെനറ്റർ ജെ‍ഡി വാൻസിനേയും പ്രഖ്യാപിച്ചു. കൺവെൻഷനിൽ ഇരുവർക്കും വ്യക്തമായ പിന്തുണ ലഭിച്ചതോടെയാണ് പ്രഖ്യാപനം. നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാമ്പിലെ മുൻനിരക്കാരനാണ്. ഇന്ത്യൻ വംശജയായ ഉഷ ചിലു​കുരിയാണ് വാൻസിന്റെ ഭാര്യ

Read More

ചെന്നൈ: തമിഴ്‌നാട്ടില്‍ നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍.മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്ന് മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നേരത്തെ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാര്‍ട്ടി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനായിരുന്നു . ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായിരുന്നു കെ.ആംസ്ട്രോങ് . ചെന്നൈയിലെ വീടിന് അടുത്ത് വച്ച് സംഘടിച്ചെത്തിയ ആറ് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read More

കൊച്ചി: ജനങ്ങളെ സത്യം അറിയിക്കുക എന്ന ഉദ്ദേശത്തോടെയെങ്കില്‍ ഒളി കാമറ ഓപ്പറേഷന്‍ തെറ്റായി കാണാനാകില്ലെന്ന് കേരളാ ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു . സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലില്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനെത്തുടര്‍ന്ന് ടെലിവിഷന്‍ ചാനലിനെതിരെ പൊലീസ് 2013ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികള്‍ പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കാറുമുണ്ട്. അതിലൊന്നാണ് ഒളി കാമറ. ഇതിന്റെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. വ്യക്തിഹത്യ പോലുള്ള തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍ നിയമ പരിരക്ഷ ലഭിക്കില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും കോടതി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കള്‍ പെരുകി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

Read More

ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെയുള്ള 4 സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ രാത്രി വനമേഖലയില്‍ ഭീകരര്‍ക്കായി നടത്തിയ സംയുക്ത തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി ഒമ്പത് മണിയോടെ വെടിവെയ്പ്പ് നടന്നെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെയും, ജമ്മുകശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്ന്യസിച്ചതായും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകായെണന്നും സൈന്യം അറിയിച്ചു.

Read More