- ഈസ്റ്റർ ദിനത്തിലെ പരീക്ഷകൾക്കെതിരെ കെ.എൽ.സി.എ
- കുരിശിന്റെ് വഴിയുമായി പൊൻവിള മതബോധനം
- യൗസേപ്പിതാവിന്റെതു എന്ന് വിശ്വസിക്കുന്ന മേലങ്കിയും അരപ്പട്ടയും അടങ്ങുന്ന തിരുശേഷിപ്പുകൾ റോമിലെ ബസിലിക്കയിൽ
- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
- ത്വാഗ-സഹനസ്മരണകൾ ഉണർത്തി വടക്കാംകുന്ന് കുരിശുമല പ്രയാണം
- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
Author: admin
അസംപ്‌ഷൻ സിസ്റ്റേഴ്‌സിന്റെ പുതിയ ശുശ്രൂഷാ സംരംഭമായ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു. മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ മാറി ഗോൾഫ് ലിങ്ക് റോഡിലാണ് നവീനമായ ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. സഭയിലെ പ്രായമായവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും പ്രാർത്ഥനാ നിർഭരമായ വിശ്രമജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹഭവനം നിർമ്മിച്ചിരിക്കുന്നത്.
ജനുവരി ഇരുപത്തിയൊന്ന് ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ, തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയ്ക്കായി, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ എത്തി. “ദേയി വേർബും” (Dei Verbum) എന്ന ദൈവികവെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖയെ ആധാരമാക്കി, ‘യേശുക്രിസ്തു, പിതാവിനെ വെളിപ്പെടുത്തുന്നവൻ’ എന്ന ശീർഷകത്തിൽ ദൈവ-മനുഷ്യ ബന്ധത്തിൽ – മധ്യസ്ഥനായ ക്രിസ്തുവിന്റെ പ്രാധാന്യത്തെയാണ് പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു പഠിപ്പിച്ചത്.
വടക്കേ നൈജീരിയയിലെ, കടുന പ്രവിശ്യയിൽ, കഴിഞ്ഞ ഞായറാഴ്ച്ച രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 160 ഓളം വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തു. അക്രമികൾ വൻതോതിൽ എത്തി, ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി, വിശ്വാസികളെ ബലപ്രയോഗത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും മത സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നായ കടുന സംസ്ഥാനത്താണ് ആക്രമണം നടന്നത്.
കോൺഫെറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) ബൈബിൾ കമ്മീഷൻ പൂനെയിൽ 2026 ജനുവരി 20 മുതൽ 22 വരെ സംഘടിപ്പിച്ച ദേശീയ ബൈബിൾ സമ്മേളനത്തിൽ ഫാദർ ലോറൻസ് കുലസിനെയും ശ്രീ. മാർട്ടിൻ സേവ്യറിനെയും ആദരിച്ചു.
ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സെർവന്റ്സ് ഓഫ് കത്തോലിക്കാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ലാറ്റിൻ കത്തോലിക്കാ സമൂഹത്തിൽ നിന്നുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ- പ്രതിപക്ഷ കൗൺസിലർമാരെയും മേയറെയും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽവച്ച് നടന്ന വിശ്വാസ പരിശീലന കമ്മീഷൻ അംഗങ്ങളുടെയും രൂപതാ ഡയറക്ടർമാരുടെയും സംയുക്ത യോഗത്തിൽ വച്ച് 2026 ലേക്കുള്ള അവധിക്കാല വിശ്വാസോത്സവത്തിനുള്ള (VFF)കൈപുസ്തകം പ്രകാശനം ചെയ്തു “വചനമേ എന്നിൽ നിറയണമേ” എന്ന സീരീസിന്റെ മൂന്നാം ഭാഗമായി ബൈബിളിൽ നിന്ന് സംഖ്യ, ലേവ്യർ, നിയമാവർത്തനം എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ഇറാനിൽ നടക്കുന്നത് അന്ത്യമില്ലാത്ത ഒരു ദുരന്തമാണെന്നും, സ്വന്തം ജനതയ്‌ക്കെതിരെ ഇത്തരമൊരു നീക്കം നടത്താൻ എങ്ങനെയാണ് സാധിക്കുകയെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ. വിശുദ്ധ ജ്യോർജ്യോ ഫ്രസ്സാത്തിയുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോമിലെ ദോമൂസ് മാരിയെ (Domus Mariae) ദേവാലയത്തിൽ ജനുവരി 17-ന് വിശുദ്ധ ബലിയർപ്പിച്ചതിന് ശേഷം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരൊളീൻ ഇറാനിലെ രാഷ്ട്രീയ, സാമൂഹിക അനിശ്ചിതത്വത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
തിരുവനന്തപുരം: സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. വായ്പാ പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം ആരംഭിച്ചത്. അതിദാരിദ്ര്യനിർമാർജനം എടുത്തുപറഞ്ഞ അദ്ദേഹം, കേരളം വികസന പാതയില്‍ കുതിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്‍റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ . ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്‍റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും പ്രസംഗത്തിന്‍റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിക്കുന്നു. കൂടാതെ, വിദ്യാഭ്യാസമുള്ള…
കൊച്ചി: ഫ്രാൻസിസ് റോയ് രചനയും സംഗീതം നിർവഹിച്ച ക്രിസ്തുവിന്റെ രക്തസാക്ഷികൾ. എന്ന സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വച്ച് ബസിലിക്ക വികാരി ഫാ. ജെറോം ചമ്മണി കോടത്ത്.. മുൻ ഡിസിപി കൊച്ചി സിറ്റി ബിജി ജോർജും ചേർന്ന് നിർവഹിച്ചു . ക്രിസ്തുവിന്റെ രക്തസാക്ഷികളുടെയും ക്രിസ്തുവിന്റെ മിഷനറിമാരുടെയും ജീവത്യാഗമാണ് നമ്മൾ ഇന്ന് ആയിരിക്കുന്ന ഈ അവസ്ഥയിൽ എത്തിയതെന്ന് ഫാ.ജെറോം ചമ്മണി കോടത്ത് പറഞ്ഞു അടുത്തമാസം ഫെബ്രുവരി പതിനഞ്ചാം തീയതി ഫ്രാൻസിസ് റോയ് യൂട്യൂബ് ചാനലിലൂടെ റിലീസിംഗ് ചെയ്യും.കൂനമ്മാവ് മേഖല അഭിഷേകാഗ്നി ടീമും& മതബോധന അധ്യാപകരും ചേർന്നാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്
കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ . ലിബറേഷൻ (CADAL) ഡയറക്ടായി ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ നിയമിതനായി
Subscribe to Updates
Get the latest creative news from FooBar about art, design and business.
