- മിനിയാപ്പൊളിസിലെ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി; ലിയോ പാപ്പാ
- സ്വാർത്ഥതാത്പര്യങ്ങൾ ഗാസയിലെ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നു: കർദ്ദിനാൾ പരൊളീൻ
- ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല: സുപ്രീംകോടതി
- കർണ്ണാടക ബസിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്കു ദാരുണാന്ത്യം
- ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി
- കെ.സി.വൈ.എം കേരള നവീകരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം
- വേളാങ്കണ്ണി തിരുനാളിനു കൊടിയേറി; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ
- സീറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ
Author: admin
ഗാസ സിറ്റി: വെടിനിർത്തലിന്റെ അഞ്ചാം ദിവസം 30 പലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രയേൽ. ഹമാസ് മോചിപ്പിച്ച 12 ബന്ദികൾ ഇസ്രയേലിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചത്. മോചിതരായ തടവുകാരെ റഫ അതിർത്തിയിൽ വച്ച് കൈമാറി. അതേസമയം, ഹമാസും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്ന് 12 ബന്ദികളെ റെഡ്ക്രോസിന് കൈമാറുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു. മോചനം ലഭിച്ചവരെല്ലാം വനിതകളാണ്. മാസ്ക് ധരിച്ച ഹമാസ് തീവ്രവാദികളും ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തകരും ചേര്‍ന്നാണ് റഫാ അതിര്‍ത്തിയില്‍ വച്ച് ഇവരെ റെഡ്ക്രോസ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്നും എഎഫ്പി ജേര്‍ണലിസ്റ്റ് പറഞ്ഞു.
മാനന്തവാടി: വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു. അഞ്ചുകുന്നു കാപ്പുംകുന്നു ആദിവാസി കോളനിയിലെ ആറാം ക്ലാസുകാരി രേണുകയാണ് മരിച്ചത്. വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രോഗം മൂർച്ഛിച്ച് തലച്ചോറിനെ ബാധിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രേണുകയ്ക്ക് ചികിത്സാ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യ ഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി കൈകൊണ്ടില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയ്ക്ക് കടുത്ത പനിയെ തുടർന്ന് വീടിനു സമീപത്തെ പൊരുന്നന്നൂർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സകൾക്കായി രേണുകയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ടോടെ രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണത്തിനു കീഴടങ്ങുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ മറ്റൊരു യുവാവ് രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് മരിച്ച രതീഷിന്റെ ഭാര്യയുടെ മരണ കാരണവും ക്ഷയരോഗം…
തിരുവനന്തപുരം: നിയമസഭ പാസാക്കിയിട്ടും അംഗീകാരം നൽകാതെ പിടിച്ചുവെച്ച ബില്ലുകളിൽ ഒന്നിൽ ഗവർണർ ഒപ്പുവെച്ചു. പൊതുജനാരോഗ്യ ബില്ലിനാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്. ലോകായുക്ത ഭേദഗതി ബില്ലും സർവകലാശാല ബില്ലുകളും ഉൾപ്പെടെ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, വൈസ് ചാൻസലർ തിരഞ്ഞെടുപ്പിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലും ഇതിൽ ഉൾപ്പെടുന്നു. മിൽമയുടെ ഭരണം പിടിക്കാനായി സർക്കാർ കൊണ്ടുവന്ന ബില്ലും ഗവർണർ രാഷ്ട്രപതിക്ക് വിട്ടിട്ടുണ്ട്.
|41 തൊഴിലാളികളേയും പുറത്തെത്തിച്ചു|
ഉത്തരകാശി::ഉത്തരകാശിയിലെ സിൽക്യാരയിലെ തകർന്ന തുരങ്കത്തിനുള്ളിൽ രണ്ടാഴ്‌ചയോളമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിൽ പുരോഗതി. ദൗത്യം വിജയത്തിലേക്ക്. തുരക്കൽ പൂർത്തിയാക്കി ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കടത്തി വിട്ടു.സ്ട്രെക്ചറുകളുമായി എസ്ഡിആർഎഫ് സംഘവും തുരങ്കത്തിനകത്തേക്ക് പ്രവേശിച്ചു. പത്തുപേരടങ്ങുന്ന സംഘമാണ് തുരങ്കത്തിനകത്തേക്ക് പോയത്.ഇതിൽ നാലുപേർ പൈപ്പിനകത്തുകൂടി തൊഴിലാളികളുടെ അടുത്തേക്ക് പോകും. ശേഷം ബെൽറ്റിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ദൗത്യസംഘം ശ്രമിക്കുന്നത്.
കൊല്ലം :ഒടുവിൽ ആശ്വാസം. ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. ആഗ്രഹിക്കുന്ന മോചനദ്രവ്യം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞതാകാമെന്നാണ് നിഗമനം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.കോടതിയില്‍ ഹാജരാക്കിയ ശേഷം കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറും. കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ സഹോദരനോടൊപ്പം ട്യൂഷന് പോകുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് രണ്ട് തവണ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന്റേതെന്ന് കരുതിയ ഫോണ്‍ കോളുകള്‍ എത്തിയിരുന്നു.ആദ്യം അഞ്ച് ലക്ഷവും പിന്നീട് പത്ത് ലക്ഷവുമാണ് സംഘം ആവശ്യപ്പെട്ടത്. അബിഗേലിനായി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അടഞ്ഞുകിടക്കുന്ന വീടുകളിലും വിജനമായ പ്രദേശങ്ങളിലുമടക്കം നാട്ടുകാരും തിരച്ചില്‍…
തൃശൂര്‍: കേരള വര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയർമാൻ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റീ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കും കോളേജ് പ്രിന്‍സിപ്പലിനുമാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നായിരുന്നു കെ എസ് യുവിന്റെ ആക്ഷേപം.
കുത്തനെയുള്ള ഡ്രില്ലിംഗ് 52 മീറ്റർ പിന്നിട്ടു, തുരങ്കത്തിൽ കുടുങ്ങിയവരെ ഉടൻ രക്ഷിക്കാമെന്ന് പ്രതീക്ഷ
ഡെറാഡൂൺ: സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ഉടൻ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. എഞ്ചിനീയർമാരും വിദഗ്ധരും എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുകയാണ്. മുകളിൽ നിന്നുള്ള ഡ്രില്ലിംഗ്, ആകെയുള്ള 86 മീറ്ററിൽ 52 മീറ്റർ പിന്നിട്ടു. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളോട് വസ്ത്രങ്ങളും മറ്റും തയ്യാറാക്കി വെക്കാൻ നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ചിന്യാലിസൗർ ആശുപത്രിയിലേക്ക് കൊണ്ടുപോകും. രക്ഷാ ദൗത്യം പൂർത്തിയാക്കാൻ 50 മണിക്കൂർ കൂടി വേണ്ടി വന്നേക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. തിരശ്ചീനമായി ഡ്രില്ലിംഗ് തുടങ്ങിയെങ്കിലും മെഷീൻ ഭാഗം തുരങ്കത്തിൽ കുടുങ്ങിയതോടെ ആ ദൗത്യം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം മുകളിൽ നിന്ന് ഡ്രിൽ ചെയ്യാൻ തീരുമാനിച്ചത്
കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ബാലാവകാശ കമ്മീഷൻ. എല്ലാ മേഖലയിലും അന്വേഷണം നടക്കുന്നുണ്ട്. ശുഭകരമായ വാർത്ത വരുമെന്ന് പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്താൻ വൈകുന്നതിൽ ആശങ്കയുണ്ടെന്നും കൂടുതൽ വിവിരങ്ങൾ പുറത്തുവിടാനാകില്ലെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവര്‍ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.