- പഞ്ചാബ് കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ
- വാശിയേറിയ പോരാട്ട ചൂടിൽ നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
- ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്
- ഇസ്രയേൽ ആക്രമണം; യെമൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടു
- ലാലീഗ ഫുട്ബോളിൽ വലൻസിയയ്ക്ക് തകർപ്പൻ ജയം
- തജിക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ
- ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു
- മിനിയാപ്പൊളിസിലെ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി; ലിയോ പാപ്പാ
Author: admin
കൊച്ചി :പരിമിതികളെ തുണവൽഗണിച്ച് അതിജീവനത്തിന്റെ മാതൃകകളാകുന്ന മനുഷ്യരുടെ ദിനം.ഇന്ന് ലോക ഭിന്നശേഷി ദിനം .ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. ശാരീരിക മാനസിക പരിമിതികൾ നേരിടുന്നവർക്ക് ഒപ്പം നിൽക്കേണ്ടത് നമ്മുടെ കടമ കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ഈ ദിവസം.സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ കൂടി കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഭിന്നശേഷി ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വിഭാഗക്കാരെയും പോലെ കൊവിഡ് മഹാമാരിയിൽ ജീവിതം ഉലഞ്ഞുപോയവരാണ് ഇവരും. അതിൽ നിന്ന് അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കൊവിഡാനന്തര ലോകം പടുത്തുയർക്കുന്നതിൽ അവരുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കലുമാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.ഈ സമൂഹത്തിൽ വൈകല്യമുള്ളവർ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നുണ്ട്. വിദ്യാഭ്യാസം, ജോലി, ആരോഗ്യ തുടങ്ങിയ മേഖലയിലെ തുല്യ അവസരങ്ങൾ ലഭ്യമാക്കുക അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചുയർത്തുക,…
കെആര്‍എല്‍സിസി പുരസ്കാരങ്ങള്‍ സമ്മാനിക്കും
പാലക്കാട്:ഗവർണർ ആർഎസ്എസിന്റെ ദണ്ഡായി മാറിയെന്ന് മുഖ്യമന്ത്രി.പാലക്കാട്ട് നടന്ന നവകേരള സദസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് .തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ ഗൂഢാലോചന ആണെന്ന് ഗവർണർ തിരിച്ചടിച്ചു .മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയത് .രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടത്. ഭരണഘടനയോടാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍മാര്‍ ആരുടേയും സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ല. സമ്മര്‍ദ്ദം ഉണ്ടായാല്‍ തന്നോട് റിപ്പോര്‍ട്ട് ചെയ്യാന്‍ അറിയിക്കും.2019ല്‍ തനിക്കെതിരെ ശാരീരിക ആക്രമണമാണ് ഉണ്ടായത്. ഇതില്‍ പരാതിയില്ലാതെ തന്നെ നടപടിയെടുക്കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. ആസൂത്രിത ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. സര്‍ക്കാരും ആ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നിങ്ങൾ ഇരിക്കുന്ന സ്ഥാനത്ത് ഇരിക്കാൻ അർഹനാണെങ്കിൽ, ആ സ്ഥാനത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത് മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് എതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവർണർ ആയിരുന്നാൽ…
കൊച്ചി : കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്വന്ഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പട്ടവരുടെ എണ്ണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോണ്‍ (78) ആണ് മരിച്ചത്.ഒക്ടോബര്‍ 29നാണ് കളമശേരി സാമറ കണ്വന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. ഏഴ് പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മാർട്ടിൻ നിലവിൽ റിമാൻഡിലാണ്.
|എസ്എഫ്ഐ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ|
പാലക്കാട്: കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന്‍ തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര്‍ പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ചെന്നൈ : രാജ്യവ്യാപകമായി പ്രതിപക്ഷത്തെ ആവും വിധത്തിലൊക്കെ വേട്ടയാടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നേറുന്നതിനിടെ ഇ ഡിഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേന്ദ്ര ഏജന്‍സിയുടെ ഓഫീസും അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വസതിയും തമിഴ്‌നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഒരു ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിലായ അങ്കിത് തിവാരിയെ ഡിസംബര്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ പരിഹരിച്ച ഒരു കേസില്‍ നിയമപരമായ നടപടികള്‍ ഒഴിവാക്കാന്‍ മൂന്നു കോടിയാണ് തിവാരി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്നു കോടി ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് അമ്പത്തൊന്നു…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ്സിന് ബദലായ യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. പ്രതിപക്ഷത്തിന്‍റെ കുറ്റവിചാരണ സദസ്സ് സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേമത്ത് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക. ആദ്യദിവസം 12 നിയോജക മണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സിൽ പങ്കെടുക്കും.
ഗാസ:വെടിനിർത്തൽ കാലാവധി വെള്ളിയാഴ്ച രാവിലെ ഏഴിന് അവസാനിച്ചത്തിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ സേനകൾ ആക്രമണം തുടങ്ങി. കര, വ്യോമ, നാവിക സേനകൾ ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത് .ഇന്നലെ വൈകുന്നേരം വരെ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത് 109 പേരുടെ മരണമാണ്. ആക്രമണം തുടങ്ങി ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ഗാസയിലെ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെടിനിർത്തലിനുമുമ്പ് വടക്കൻ മേഖലയിൽനിന്ന് തെക്കൻ ഗാസയിലേക്ക് ഇവിടേക്ക് പലായനം ചെയ്തവരാണ്. ഇസ്രയേൽ നിർദേശിച്ചതുപ്രകാരമായിരുന്നു ഈ പലായനം. റാഫ അതിർത്തി തുറക്കണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവുമാണെന്ന് വ്യക്തമായി . പ്രതി ഇന്നലെ പറഞ്ഞ മൊഴികളിലെ വൈരുദ്ധ്യങ്ങളും നുണക്കഥകളും കൃത്യമായ നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നില്ല. ആരുമായും ബന്ധം പുലര്‍ത്താത്ത വ്യക്തിയാണ് പത്മകുമാര്‍ എന്നാണ് വിവരം. ഒറ്റപ്പെട്ട ജീവിതമാണ് ഇയാളും കുടുംബവും നയിച്ചിരുന്നത്. കേബിള്‍ ടിവി, ബേക്കറി ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നിവ ഇയാള്‍ക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാണു ഒടുവിൽ പ്രതി വെളിപ്പെടുത്തിയിരിക്കുന്നത് .എന്നാൽ പ്രതിയുടെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അതേസമയം, ഒരു കുട്ടിയിൽ ഒതുങ്ങുന്നതല്ല പത്മകുമാറിന്റെ കിഡ്നാപ്പിംഗ് പ്ലാൻ എന്നും കൂടുതൽ കുട്ടികളെ കടത്തി പണം വാങ്ങാൻ തീരുമാനിച്ചിരുന്നതായി സംശയംഉണ്ട് .
Subscribe to Updates
Get the latest creative news from FooBar about art, design and business.