Author: admin

കൽപ്പറ്റ: സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മുട്ടിൽ മരംമുറി കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വിവി ബെന്നി കുറ്റപത്രം നൽകുക. മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. കേസിൽ 12 പ്രതികളാണ് ആകെയുള്ളത്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് ഇവർ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്ന് കാട്ടിയാണ് കർഷകരെ വഞ്ചിച്ചതെന്നും വ്യാജരേഖയുണ്ടാക്കിഎന്നും തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്. കെഎൽസി നടപടി പ്രകാരം 35 കേസുകളിൽ കർഷകർക്ക് ഉൾപ്പെടെ റവന്യൂവകുപ്പ് മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി പിഴ ചുമത്തിയിരുന്നു.

Read More

ചെന്നൈ: അതീവജാഗ്രതയിൽ തമിഴ്നാടും ആന്ധ്രയും.മിഗ്ജൗമ് ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിലാണിത് .ഇവിടങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകൾ കൂടി റദ്ദാക്കുകയും ചെയ്തു.ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളമുയർന്നു .. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

Read More

കേരളം കണ്ട പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന് വിട.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.എതിര് എന്ന ആത്മകഥ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു .എം എ ഒന്നാം റാങ്ക് കിട്ടിയപ്പോൾ സർക്കാർ സമ്മാനിച്ച സ്വർണ്ണ മെഡൽ പട്ടിണി കാരണം വിൽക്കേണ്ടിവന്നതടക്കമുള്ള ഒരുപാട് ദുരനുഭവങ്ങൾ അനുഭവകഥയിലൂടെയാണ് ലോകമറിഞ്ഞത് .കഞ്ഞി കുടിക്കാനല്ല സ്കൂളിൽ പോകുന്നതെന്ന് അമ്മ നൽകിയ തിരിച്ചറിവാണ് കുഞ്ഞാമനെ ലോകമറിയുന്ന നിലയിലേക്കുയർത്തിയത്. കെആർ നാരായണന് ശേഷം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ എം എ ജയിച്ച ദളിത് വിദ്യാർത്ഥി. കേരള സർവ്വകലാശാലയിലെ ലക്ചറർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്കും തടസ്സമായി ജാതി. പിന്നീട് ഇതേ സർവ്വകലാശാലയിൽ 27 വർഷം അധ്യാപകൻ. പ്രമുഖരായ ശിഷ്യർ നിരവധിയായിരുന്നു .കാര്യവട്ടത്ത് നിന്നും മുംബെയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഫസറായി. സാമ്പത്തിക ശാസ്ത്രത്തിലെ വികസനോന്മുഖ കാഴ്ചപ്പാടായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്. ഇടതിനോട് ആഭിമുഖ്യമുള്ളപ്പോഴും വിയോജിപ്പുകൾ തുറന്നുപറയാനും ഒട്ടും…

Read More

ന്യൂഡല്‍ഹി: ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.’മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും ജനവിധി ഞങ്ങള്‍ വിനയപൂര്‍വ്വം അംഗീകരിക്കുന്നു. പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും.’ -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതിന് തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറഞ്ഞ രാഹുല്‍ ഗാന്ധി, ‘പ്രജാലു തെലങ്കാന’ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന ഉറപ്പും നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അധ്വാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ചിറ്റൂർ:പഠനകാലത്ത്‌ സംരംഭക താൽപ്പര്യം വളർത്തിയെടുക്കാൻ കലാലയങ്ങളിൽ വ്യവസായ പാർക്കുകൾ തുടങ്ങുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. ചിറ്റൂരിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റാർട്ടപ്‌ മിഷനിലൂടെ സംരംഭകത്വ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചു. തൊഴിൽ സംരംഭകൻ തൊഴിൽ ദാതാവുകൂടിയാകുകയാണ്. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നിലപാടാണ് സർക്കാരിന്റേത്.  ഹാപ്പിനെസ് ഇൻഡെക്സ് ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ്‌ നമ്മുടേത്‌. ചിറ്റൂരിലെ വിദ്യാലയങ്ങളെ സ്മാർട്ടാക്കാനും നിരവധി സ്കൂളുകൾക്ക് കെട്ടിടം ഒരുക്കാനുമായി. സർവകലാശാലകളും കലാലയങ്ങളും അടിമുടി മാറുകയാണ്. കിഫ്ബിയിലൂടെ 1,000 കോടി രൂപയിൽ വിവിധ സർവകലാശാലകളിലും കോളേജുകളിലും അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

Read More

ദൽഹി :ദക്ഷിണേന്ത്യ തങ്ങൾക്ക് ബാലികേറാ മലയാണെന്ന തിരിച്ചറിവ് നൽകി തെലുങ്കാന കോൺഗ്രസ്സ് പിടിച്ചെടുത്ത് എങ്കിലും നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിൽ നിന്നും അവർ അധികാരം തിരിച്ചുപിടിച്ചു . ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതി എന്ന പ്രാദേശിക പാര്‍ട്ടിയെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്‍നാമകരണം ചെയ്ത് ദേശീയ തലത്തില്‍ അടിസ്ഥാനം ഉറപ്പിക്കാന്‍ ശ്രമിച്ച കെ.ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്നങ്ങൾക്കും കനത്ത പ്രഹരം .ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും തിരിച്ചുപിടിച്ച കോണ്‍ഗ്രസിന് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാനാവും എന്നത് ഒരു പ്രതീക്ഷ തന്നെയാണ്.രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ അടിതെത്തി . വേട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന കോണ്‍ഗ്രസ് വേട്ടെണ്ണല്‍ നിര്‍ണായകമായ മണിക്കൂറുകളിലേക്ക് പ്രവേശിക്കുമ്പോള്‍ പിന്നിലേക്ക് പോവുകയായിരുന്നു.രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വാസത്തെ കാറ്റില്‍പറത്തിയ ജനവിധിയാണ് പുറത്തുവന്നത് .

Read More

ന്യൂഡൽഹി:മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണത്തിലേക്കും ഛത്തിസ്ഢിൽ കടുത്ത പോരാട്ടവും കാഴ്ചവച്ച് ബി ജെ പി മുന്നേറുമ്പോൾ അടിയന്തിര യോഗം വിളിച്ച് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.ചൊവ്വാഴ്ചയാണ് യോഗം .ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസിനെ വിമർശിച്ചിരുന്നു.

Read More