- ലൂർദ് ആശുപത്രി വനിതാദിനം ആഘോഷിച്ചു.
- ബി ഇ സി സംഗമം നടത്തി
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ചെയ്തു
- ഇറാൻ യുദ്ധത്തിനു വിരാമമിടാൻ ആഹ്വാനം ചെയ്ത്; ലോകം മുഴുവനുമുള്ള ബിഷപ്പുമാരുടെ കോൺഫറൻസ്
- ഒഡീഷയിൽ കത്തോലിക്ക ദേവാലയത്തിൽ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
- ലോകത്തെ ഏറ്റവും പ്രായം കൂടിയ വൈദികന് ജന്മദിനാശംസയുമായി പാപ്പാ
- ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത്, കെനിയൻ ബിഷപ്പുമാർ
- അംഗോളയിൽ കത്തോലിക്കാ പുരോഹിതന് നേരെ കത്തിയാക്രമണം
Author: admin
കൊച്ചി : യൂറോപ്പിൽ വിവിധ ഇടങ്ങളിൽ ആയി ശുശ്രൂഷ ചെയ്യുന്ന വരും പഠിക്കുന്നവരും ആയ മലയാളി ലത്തീൻ ഇടവക – സന്യസ വൈദികരുടെ ഓൺലൈൻ യോഗം നടത്തി . പ്രവാസി കമ്മീഷന്റെ ചെയർമാനും വിജയപുരം രൂപത അധ്യക്ഷനുമായ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തെച്ചേരി പിതാവ് യോഗം ഉദ്ഘാടനം ചെയ്തു , കമ്മീഷൻ വൈസ് ചെയർമാനും പുനലൂർ രൂപത അധ്യക്ഷനുമായ ഡോ. സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ . തോമസ് തറയിൽ , അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ . ജിജു അറക്കത്തറ , പ്രവാസി കമ്മീഷൻ റീജണൽ സെക്രട്ടറി ഫാ. വിൻസൻറ് ലിനു എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ വൈദികരും തങ്ങളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു.
കൊച്ചി: ചെറായി മുനമ്പം തീരദേശഭൂമിയിലെ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കുക പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി നടത്തപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ സമ്മേളനത്തിന് മുന്നോടിയായി കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് പള്ളിപ്പുറം മാണിബസാറിൽ സംഘടിപ്പിക്കപ്പെട്ടു. കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡൻറ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ച യോഗം കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. വഖഫ് നിയമങ്ങളുടെ പേരിൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നത് മുനമ്പം കടപ്പുറം പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും ഭരണഘടനാപരമായ എല്ലാ ആനുകൂല്യങ്ങളും ഈ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് ലഭ്യമാകണമെന്നും അദ്ദേഹം പ്രസ്താവിക്കുകയും വഖഫ് ഭൂമിയിലെ ഇതുവരെയുള്ള മുഴുവൻ പ്രശ്നങ്ങളും ഉൾപ്പെടുത്തി വിഷയാവതരണവും അദ്ദേഹം നടത്തുകയുണ്ടായി . കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ സന്ദേശം നൽകി. രൂപതാ ഭാരവാഹികളായ ഷിഫ്നാ ജീജൻ, പോൾ ജോസ്, ആൽഡ്രിൻ ഷാജൻ ,ജീവൻ ജോസഫ് ,ഹിൽന പോൾ എന്നിവർ പ്രസംഗിച്ചു.…
വരാപ്പുഴ: സമ്പൂർണ്ണ ബൈബിളിൻ്റെ കയ്യെഴുത്തുപ്രതി മൂന്നാം തവണയും തയ്യാറാക്കിയിരിക്കുകയാണ് വരാപ്പുഴ ബസിലിക്ക ഇടവകാംഗമായ സിബി സാംസൺ. ഇത്തവണ 450 ദിവസങ്ങൾകൊണ്ടാണ് സിബി സ്വന്തം കൈപ്പടയിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയത്. ബൈബിളിൻ്റെ പ്രകാശനകർമ്മം സെപ്റ്റംബർ 29 ഞായറാഴ്ച വരാപ്പുഴ ബസിലിക്ക ദൈവാലയത്തിൽ റെക്ടർ ഫാ. ജോഷി കൊടിയന്തറയുടെ സാന്നിദ്ധ്യത്തിൽ ഫാ. ഡേവിഡ് നിർവ്വഹിച്ചു. സിബിയുടെ ഭർത്താവ് വരാപ്പുഴ പങ്കേത്ത് സാംസൺ, മകൾ വിനയ സാംസൺ.
ന്യൂഡൽഹി: ഗുജറാത്തിൽ 1,200 വർഷം പഴക്കമുള്ള ദർഗയും മസ്ജിദും ഖബർസ്ഥാനും പൊളിച്ചുനീക്കി.സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദും ദർഗയും ഖബർസ്ഥാനുമാണ് പ്രാദേശിക ഭരണകൂടം പോലീസ് സഹായത്തോടെ പൊളിച്ചുനീക്കിയത്. ശനിയാഴ്ച പുലർച്ചെ രണ്ടായിരത്തോളം വരുന്ന പോലീസുകാരുടെ സുരക്ഷയിൽ 36 ബൂൾഡോസറുകൾ ഉപയോഗിച്ചാണ് പൊളിച്ചുനീക്കൽ നടത്തിയത്. 1,200 വർഷം പഴക്കമുള്ള ജഅ്ഫർ മുജ്ജഫർ ദർഗയും ഇതോടൊപ്പമുള്ള പുരാതനമായ മറ്റ് ഏഴ് ദർഗകളും പൊളിച്ചുനീക്കിയവയിൽ ഉൾപ്പെടും. പ്രാദേശിക മാധ്യമങ്ങളുടെ റിപോർട്ട് പ്രകാരം പൊളിക്കൽ നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് 135 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചാണ് അധികൃതർ പൊളിക്കൽ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെ പ്രതിരോധിച്ചത്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നുമില്ല. മതപരമായ കെട്ടിടങ്ങളും കോൺക്രീറ്റ് വീടുകളും പൊളിച്ചുനീക്കിയതായും 60 കോടി രൂപ വിലമതിക്കുന്ന 15 ഹെക്ടർ ഭൂമി പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, പൊളിക്കൽ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ…
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.
കൊൽക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധം കുടുപ്പിച്ച് ഡോക്‌ടര്‍മാര്‍. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി 10 ദിവസങ്ങള്‍ക്ക് ശേഷവും ആവശ്യങ്ങള്‍ നിറവേറ്റിയില്ല. സമ്പൂര്‍ണ സമരത്തിലേക്ക് പോകുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിയ്‌ക്ക് മുന്നില്‍വച്ച ആവശ്യങ്ങള്‍ നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഡോക്‌ടര്‍മാര്‍ ബഹുജന റാലി സംഘടിപ്പിക്കും. എന്നാൽ ഇതിനിടയിൽ സാഗർ ദത്ത മെഡിക്കൽ കോളജ് ഹോസ്‌പിറ്റലിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തങ്ങൾ നടത്തിയ കൂടിക്കാഴ്‌ചകളെല്ലാം വിഫലമായി. സര്‍ക്കാരിനും കോടതിയ്ക്കും മുകളിലുളള സമ്മർദം ഉയര്‍ത്തേണ്ട ആവശ്യമുണ്ടെന്നും ഡോക്‌ടർ ശ്രേയ ഷാ പറഞ്ഞു..
ജറുസലേം : ഹിസ്ബുള്ളയ്ക്ക് എതിരെയുളള ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇസ്രയേൽ വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമായത് സൗത്ത് ഗവർണറേറ്റിലാണ്. മേഖലയിലെ ഐൻ അൽ-ഡെൽബിലും ടയറിലുമായി 48 പേർ കൊല്ലപ്പെടുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി. യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യെമനിലെ വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിന് എത്താൻ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ലബനനിലും ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികൾ ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കിയത്. പവർ പ്ലാൻ്റുകൾ, യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. ഡസൻ കണക്കിന് വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ച് ശക്ത വ്യോമാക്രമണമാണ് നടന്നത്. ആക്രമണത്തിൽ വലിയ നാശനഷ്ടം…
കൊച്ചി : ലോക ഹൃദയ ദിനം എറണാകുളം ലൂർദ് ആശുപത്രി, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികൾ സംയുക്തമായി ആഘോഷിച്ചു. സെലിബ്രേഷൻ്റെ ഭാഗമായി ഹൃദയാരോഗ്യ ബോധവൽക്കരണം, സൗജന്യ ഹെൽത്ത് സ്ക്രീനിംഗ്, പോലീസ് അസോസിയേഷൻ അംഗങ്ങൾക്കായി ലൂർദ് ഹോസ്പിറ്റലിൽ വിവിധ ചികിത്സകൾക്കായി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലെജ് കാർഡിൻ്റെ വിതരണം എന്നിവയും സംഘടിപ്പിച്ചു. പ്രിവിലേജ് കാർഡിലൂടെ കൊച്ചി സിറ്റി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ 4500 അധികം അംഗങ്ങൾക്കും അവരുടെ പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും വിവിധ ചികിത്സ ഇളവുകൾ. ലൂർദ് ആശുപത്രിയിൽ നിന്നും ലഭിക്കും.ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കെ. എസ് സുദർശൻ ഐ.പി.എസ്. ആഘോഷ പരിപാടിയും പ്രിവിലേജ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി കാർഡിയോളജി വിഭാഗം മേധാവി ഡോ. സുജിത് കുമാർ…
മുംബൈ :മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. മുംബൈയിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ആരാധനാലയങ്ങളിൽ അധികസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാകാര്യങ്ങൾ അവലോകനം ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം തിരക്കേറിയ സ്ഥലങ്ങളിൽ “മോക്ക് ഡ്രില്ലുകൾ” നടത്തിയും അതീവ ജാഗ്രതയിലാണ് മുംബൈ പൊലീസ് സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കിൽ ഉടനെ വിവരം നൽകാൻ പൊതുജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം 59.31 മാർക്കോടെയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയത്. ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാം തീമിലും കേരളമാണ് ഒന്നാമത്. ധനകാര്യ മാനേജ്മെന്റിലെ മികവിലും കേരളം ഒന്നാമത് എത്തി. ഏറ്റവും സുശക്തമായ നഗരസഭാ കൗൺസിലുകളും, കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തുന്നു. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്സെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ഭരണ രംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രജയെന്ന ഏജൻസിയാണ് ഇൻഡക്സ് തയ്യാറാക്കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
