- കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മൂന്നുപേരുടെ നില ഗുരുതരമായി
- ഡൽഹിയിൽ കെട്ടിടം തകര്‍ന്ന് രണ്ട് പേർ മരിച്ചു
- മഴ തുടരും : മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും,ജാഗ്രത
- അഹമ്മദാബാദ് വിമാന ദുരന്തം; ഞെട്ടിക്കുന്ന വിവരങ്ങൾ എ എ ഐ ബി റിപ്പോർട്ടിൽ
- കെആർഎൽസിസി 45-ാം ജനറൽ അസംബ്ലിയുടെ രണ്ടാം ദിനം ഇന്ന്
- കാർ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്കേറ്റു
- മുനമ്പം ഭൂസംരക്ഷണ സമിതി, ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി
- മഹാരാഷ്ട്ര :199 പഞ്ചായത്തുകളിൽ അനധികൃത ക്രിസ്ത്യൻ ചർച്ചുകളെന്ന് ബി.ജെ.പി മന്ത്രി ചന്ദ്രശേഖർ ബവൻകുലെ
Author: admin
പഴയനിയമത്തില്‍ ഹെസക്കിയാ രാജാവിന്റെ കാലത്താണ് സിലോഹാ കുളം നിര്‍മ്മിച്ചത്
ഐതിഹാസികമായ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളും അതുവഴി സംഭവിക്കുന്ന തീരശോഷണം സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കുക എന്നത്. പ്രക്ഷോഭത്തിനിടയിൽ തന്നെയാണ് 2022 ഒക്ടോബർ ആറാം തീയതി പൂന കേന്ദ്രമാക്കിയുള്ള സിഡബ്ള്യുപിആർഎസ് സ്ഥാപനത്തിന്റെ മുൻ അഡിഷണൽ ഡയറക്ടർ ആയിരുന്ന എം ടി കൂടലെ അധ്യക്ഷനായ ഒരു വിദഗ്ധസമിതിയെ സർക്കാർ നിയോഗിക്കുന്നത്. എന്നാൽ ഈ സമിതിയുടെ പരിഗണനാ വിഷയങ്ങൾ പിന്നീട് നിശ്ചയിക്കും എന്നാണ് പറഞ്ഞിരുന്നത്.തീരാശോഷണത്തിന്റെ ഇരകളായി ഗോഡൗണുകളിൽ താമസിക്കുന്ന 126 പേർ ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതി ഡിസംബർ 15ന് കോടതി പരിഗണിച്ചപ്പോൾ ഈ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു നൽകാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജനുവരി 9 ന് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ സർക്കാർ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ച ഉത്തരവ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിനു ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആഘാത പരിധിയിലെ തീരശോഷണത്തിന്റെ വ്യപ്തി തിട്ടപ്പെടുത്തുകയാണ്…
ആലപ്പുഴ ബിഷപ്
ഡോ. ജെയിംസ് ആനാപറമ്പിൽ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതദേഹത്തില്‍ അണിയിച്ചത് ചെമപ്പും സ്വര്‍ണനിറവുമുള്ള തിരുവസ്ത്രങ്ങളും വൈദികര്‍ സാധാരണയായി ഉപയോഗിക്കാറുള്ള കറുത്ത ഷൂസുമാണ്. എട്ടു വര്‍ഷം പത്രോസിന്റെ സിംഹാസനത്തില്‍ വാണകാലത്ത്, ബെനഡിക്ട് പതിനാറാമന്റെ വിശിഷ്ട പേപ്പല്‍ വേഷഭൂഷാദികളില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ ചെമന്ന ഷൂസിന്റെ കഥ വീണ്ടും വത്തിക്കാന്‍ നിരീക്ഷകരുടെ ഓര്മയിലുണരുകയാണ്.വലിയ അര്‍ഥതലങ്ങളുള്ള ശ്രേഷ്ഠമായ പേപ്പല്‍ പാരമ്പര്യത്തെക്കാള്‍ ആധുനിക ഫാഷനോടുള്ള ആഭിമുഖ്യമായാണ് അക്കാദമിക മികവിലെന്നപോലെ സംഗീതത്തിലും കലയിലും തല്പരനായിരുന്ന ബെനഡിക്ട് പാപ്പായുടെ ചെമന്ന ഷൂസിനെ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍, കത്തോലിക്കാ വിശ്വാസപാരമ്പര്യത്തില്‍ ചെമപ്പുനിറം രക്തസാക്ഷിത്വത്തിന്റെയും ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും പ്രതീകമാണ്. ക്രിസ്തുവിന്റെ കാല്പാടുകള് പിന്തുടരുന്ന പത്രോസിന്റെ പിന്‍ഗാമികളായ പാപ്പാമാര്‍ ചെമന്ന പാദുകം ധരിക്കുന്ന പാരമ്പര്യം തുടരുകയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന് പാപ്പായും ഫ്രാന്‍സിസ് പാപ്പായും ചെമപ്പു ഷൂസിനോട് താല്പര്യം കാട്ടിയില്ല എന്നത് യാഥാര്‍ഥ്യമാണ്.സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്ന…
അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ പ്രമുഖനായ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനും എന്ന നിലയിലുള്ള തന്റെ ബൗദ്ധിക ചാതുര്യത്തിന് പേരുകേട്ടവനായിരുന്നു. എന്നാല്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ആപേക്ഷികമായ ഗുണം അദ്ദേഹം ഒരു പൂച്ച പ്രേമിയായിരുന്നു എന്നതാണ്. പാപ്പയുടെ ജീവിതവും പാരമ്പര്യവും സ്മരിക്കുമ്പോള്‍, ബവേറിയ മുതല്‍ വത്തിക്കാന്‍ വരെയുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പല പൂച്ച സുഹൃത്തുക്കളെയും കാണാം.’ഗോഡ്സ് റോട്ട്വീലര്’ യഥാര്‍ത്ഥത്തില്‍ പരമാക്രമിയായ നായയെക്കാള്‍ സൗമ്യനായ പൂച്ചയെ സ്നേഹിക്കുന്നവനായിരുന്നു. കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ വിശ്വാസ പ്രമാണങ്ങളുടെ സഭയുടെ പ്രിഫെക്റ്റായി സേവനമനുഷ്ഠിച്ചപ്പോള്‍ വത്തിക്കാന്‍ ഉദ്യാനങ്ങളില്‍ വസിച്ചിരുന്ന നിരവധി പൂച്ചകള്‍ക്ക് അദ്ദേഹം പലപ്പോഴും ഭക്ഷണം നല്‍കുമായിരുന്നു.ബവേറിയന്‍ പാപ്പ ഒരു യഥാര്‍ത്ഥ ‘പൂച്ച-ഹോളിക്’ ആയതെങ്ങനെയെന്ന് ബെനഡിക്ട് പതിനാറാമന്റെ ജീവിതം പൂച്ചയുടെ കണ്ണിലൂടെയുള്ള കുട്ടികളുടെ ജീവചരിത്രത്തിന്റെ രചയിതാവായ ജീന്‍ പെരെഗോ വ്യക്തമാക്കുന്നു. വഴിയില്‍ കാണുന്ന ഒരു പൂച്ചയെയും ലാളിക്കാതെ അദ്ദേഹം കടന്നുപോയിട്ടില്ല- പെരെഗോ പറഞ്ഞു. റോമന്‍ ക്യൂറിയയില്‍ റാറ്റ്സിംഗറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കര്‍ദിനാള്‍ ടാര്‍സിയോ ബെര്ടോന്, പൂച്ചകള്‍ ബെനഡിക്റ്റിന് ‘വലിയ സ്നേഹമായിരുന്നു’ എന്ന് പറയുന്നു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.