Author: admin

വൈപ്പിൻ: വാടേൽ st. ജോർജ് ഇടവകന് കെ സി വൈ എം നേതൃത്വത്തിൽ രക്‌തദാനക്യാമ്പ് നടത്തി. ബ്ലഡ്‌ ഡോണേഴ്‌സ് കേരളയുടെയും അമൃത ആശുപത്രിയുടെയും നേതൃത്വത്തിൽ ഏകദേശം 150 ഓളം വ്യക്തികൾക്ക് രക്തദാനം നടത്തുവാൻ കഴിഞ്ഞു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ST. ജോർജ് പള്ളി വികാരി ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട്,സഹവികാരി ഫാദർ ലിപിൻ ജോസ് കൂളിയത്ത്, കെ സി വൈ എം പ്രസിഡന്റ്‌ ജിതിൻ ടി. സ്,സെക്രട്ടറി മരിയ നെവീന, കൺവീനർ ജിഷൻ ജോസ്, കോർഡിനേറ്റർസ് ആൻ റെനി, ഇസബെല്ല,വർഷ,ജിൻസ, ക്രിസ്റ്റി ആംബ്രോസ്, നോയൽ, എയ്ജൽ സജി, എന്നിവർ പ്രസംഗിച്ചു.

Read More

കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു വിൽസൻ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് . റവ . ഡോ. ആൻ്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. “ആട്ടം ” സിനിമാറ്റിക്ക് ഡാൻസ് മത്സരം സിനിമാതാരം ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ ഉല്ലാസ് കൃഷ്ണ , വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ റവ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, കെ. ആർ.എൽ. സി. സി. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ ,ടി.ജെ. വിനോദ് എം.എൽ.എ , കെ.സി.വൈ.എം. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്ക് , സി. എൽ. സി അതിരൂപത പ്രസിഡന്റ് തോബിയാസ് കൊർണേലി , ജീസസ് യൂത്ത് കോഡിനേറ്റർ ബ്രോഡ്വിൻ ബെല്ലർമിൻ, കെ.സി വൈ എം. പ്രൊമോട്ടർ റവ ഫാ. ഷിനോജ് ആറാംഞ്ചേരി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ…

Read More

അങ്കോള: ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സന്ന ഹനുമന്തപ്പ. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ് അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും എന്നാൽ മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് നിലവിലെ മഴയ്ക്ക് കാരണം. മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Read More

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.ഡി.എയിലെ നിർണായക ശക്തികളായ ജെ.ഡി.യു, തെലുഗുദേശം പാർട്ടി കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്ക് വലിയ വിഹിതമുണ്ടായേക്കും. ഇൻഡ്യ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നേരെയുള്ള നിലപാടും ഇന്ന് ചർച്ചയാകും  വമ്പന്മാർക്കുള്ള ആദായ നികുതിയിൽ ചില ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കർഷകർക്കും സാധാരണക്കാർക്കും എന്ത് നേട്ടമുണ്ടാകുമെന്ന് കണ്ടറിയണം. ഈ ബജറ്റ് അമൃതകാലത്തിന്റെ നാഴികക്കല്ലാകുമെന്നും നൽകിയ ഉറപ്പുകൾ സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Read More

ഗള്‍ഫ് നാടുകളെ സംബന്ധിച്ച് ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസം വളരെ ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയം സ്‌കൂളുകള്‍ അവധിയിലായിരിക്കുകയും കുട്ടികള്‍ ആ മൂന്ന് മാസക്കാലം വീടിനുള്ളിലും ഫ്‌ലാറ്റുകളിലും ഒതുങ്ങികൂടുകയും ചെയ്യുന്ന സമയം. വളരെ കുറച്ചു പേര്‍ മാത്രമേ കേരളത്തിലേക്ക്  ആ സമയങ്ങളില്‍ പോകാറുള്ളൂ.

Read More

ഡെലവെയർ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ നിര്‍ദേശിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍. തെരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കമല ഹാരിസിന് ബൈഡന്‍ പിന്തുണ അറിയിച്ചത്. ഡെമോക്രാറ്റുകള്‍ ഒരുമിച്ചു നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്‌തു. ബൈഡന്‍റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി കമല ഹാരിസ് മാറും. വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്‌ച അവസാനം രാജ്യത്തോട് കൂടുതൽ വിശദമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2020-ൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ആയ താന്‍ ആദ്യമെടുത്ത തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുക എന്നതായിരുന്നു എന്നും അത് താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നും ബൈഡൻ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

Read More

മലപ്പുറം: നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവില്‍ 330 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ തന്നെ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങള്‍ തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വണ്‍ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താന്‍ ഒരു മൊബൈല്‍ ബയോസേഫ്റ്റി ലെവല്‍-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഖലിസ്ഥാന്‍ അനുകൂല സംഘടന ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്‍റെ പേരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്.

Read More

അങ്കോള:ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 7-ാം ദിവസത്തിലേക്ക്. ഇന്ന് സൈന്യത്തിന്റെ ഭാഗമായുള്ള കരസേനയുടെയും നാവിക സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തും. ഐ.എസ്.ആർ.ഒയുടെയും എൻ.ഐ.ടിയുടെയും വിദഗ്ധ സംഘം തെരച്ചലിന് ചേരും. ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. ഗംഗാവാലി പുഴയിലും ഇന്ന് തെരച്ചിൽ ശക്തമാക്കാനാണ് തീരുമാനം. ഇന്ന് പൂർണമായും കര-നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് തീരുമാനം. പൻവേൽ-കന്യാകുമാരി ദേശീയപാതയോട് ചേർന്നാണ് ഗംഗാവാലിയുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് വലിയതോതിൽ മണ്ണ് നദിയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ആഴമേറിയതും ഒഴുക്കുള്ളതുമായ നദിയിൽ തുരുത്തുകൾ പോലെയുള്ള  വലിയ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ഈ മൺകൂനയ്ക്കുള്ളിൽ അർജുനും ട്രക്കും ഉൾപ്പെട്ടിരിക്കാമെന്നാണ് കർണാടക സർക്കാരിന്റെ നിഗമനം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയ്ക്കാണ് സൈന്യം തയാറെടുക്കുന്നത്. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മൺകൂനയ്ക്കുള്ളിൽ ട്രക്കുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. ഇതിനുപുറമെ  ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ  ഉപയോഗിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

Read More