Author: admin

കോഴിക്കോട്: സംസ്ഥാനത്തെ ക്രൈസ്തവ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി സർക്കാർ നിയോഗിച്ച ജ‌സ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കോഴിക്കോട് രൂപത സമിതി ആവശ്യപ്പെട്ടു . റിപ്പോർട്ട് സമർപ്പിച്ച് നിരവധി മാസങ്ങൾ കഴിഞ്ഞിട്ടും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിൽ ദുരൂഹത ഉണ്ടെന്ന് സമിതി ആരോപി ച്ചു. രൂപത ഡയറക്ടർ മോൺ.ഡോ. വിൻസെന്റ് അറക്കൽ യോഗം ഉൽഘാടനം ചെയ്തു. കോഴിക്കോട് രൂപത പ്രസിഡന്റ്‌ ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നൈജു അറക്കൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത സെക്രട്ടറി കെ വൈ.ജോർജ് മാസ്റ്റർ വയനാട്, രൂപത വൈസ് പ്രസിഡന്റ്‌ പ്രകാശ് പീറ്റർ സണ്ണി എ. ജെ. മലപ്പുറം, സെക്രട്ടറി ജോണി. ടി. ടി., ട്രഷറർ ഫ്ലോറ മെൻഡോൻസാ മലപ്പുറം, തോമസ് ചെമ്മനം വയനാട്, വിൻസെന്റ് വട്ടപറമ്പിൽ, ജോഷി വയനാട്, ടൈറ്റസ്, ജോയ് വയനാട്, വർഗീസ് കെ.…

Read More

കൊച്ചി : സെന്റ്. തെരേസാസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  ‘തെരേസിയൻ സെന്റിനറി മാരത്തോൺ’ നടത്തി. സെൻ്റിനറി റൺ (10k),തെരേസിയൻ റൺ (5k),ഫൺ റൺ (3k) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായ് സംഘടിപ്പിച്ച മാരത്തോണിൽ രണ്ടായിരത്തോളംപേർ പങ്കെടുത്തു. 10 കിലോമീറ്റർ മാരത്തോൺ ഹൈക്കോടതി ജസ്റ്റിസ്‌ ഗോപിനാഥ് പിയും പൂങ്കുഴലി ഐ പി എസും,5 കിലോമീറ്റർ  റിയർ അഡ്മിറൽ ഉപൽ കുൺഡുവും ( ചീഫ് ഓഫ് സ്റ്റാഫ്, ദക്ഷിണ നേവൽ കമാൻഡ് ),3 കിലോമീറ്റർ മാരത്തോൺ ഒളിമ്പ്യൻ സിനി ജോസും ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. തെരേസിയൻ കർമ്മലീത്താ സഭ വല്ലാർപാടത്ത് പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന അഗതിമന്ദിരമായ കാരുണ്യ നികേതന്റെ ധനശേഖരണാർത്ഥമായാണ് മാരത്തോൺ സംഘടിപ്പിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ്  മാരത്തോണിൽ പങ്കെടുത്തത്. മത്സരത്തിനു ശേഷം നടന്ന സൂംബ സെഷൻ മാരത്തോണിൽ പങ്കെടുത്തവർക്ക് ഉണർവേകി. മാരത്തോൺ പൂർത്തിയാക്കിയ എല്ലാവർക്കും മെഡലുകൾ നൽകി.സമാപന സമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ്‌ ഗോപിനാഥ് പി മുഖ്യാതിഥിയായിരുന്നു.സെന്റിനറി റൺ, തെരേസിയൻ റൺ എന്നീ…

Read More

കൊച്ചി : ഭാരതത്തിൽ ക്രൈസ്തവ സഭ സ്ഥാപിയ്ക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഗോവയിൽ ഉള്ള തിരുശേഷിപ്പ് DNA പരിശോധനയ്ക്ക് വിധേയമാക്കണം എന്നുള്ള ഗോവയിലെ RSS മുൻ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറുടെ വിദ്വേഷ പ്രസ്താവനയിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. RSS മേധാവി പ്രസ്താവന പിൻവലിച്ചു ഭാരതത്തിലെ ക്രൈസ്തവരോട് മാപ്പ് പറയണമെന്ന് KLCA ആവശ്യപ്പെട്ടു . എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം ഉള്ള ഭരണഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്രകാരം മത വിദ്വേഷം ഉണ്ടാകുന്ന പ്രസ്താവനകൾ നടത്തുന്ന നേതാക്കകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ന്യുനപക്ഷ സമുദായമായ ക്രൈസ്തവവരുടെ നേരെ നിരന്തരം നടക്കുന്ന വിദ്വേഷ പ്രസ്താവനകളിൽ KLCA ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതേതരത്വത്തിന് ഭംഗം വരുന്ന ഒരു നടപടിയും ക്രൈസ്തവരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും അത്തരം പ്രകോപനങ്ങളിൽ വീഴുന്നവരല്ല…

Read More

കൊല്ലം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കെസിബിസി മെത്രാൻ സമിതിയുടെ തീരുമാനപ്രകാരം നിർമ്മിച്ചു നൽകുന്ന 100 ഭവന നിർമ്മാണ പദ്ധതിക്ക് കൊല്ലം രൂപത സമാഹരിച്ച് നൽകിയ 2,51,0000 രൂപയുടെ ചെക്ക് കൊല്ലം രൂപതയുടെ ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയും, ക്യു എസ് എസ് എസ് ഡയറക്ടർ ഫാ. സൈജു സൈമണും ചേർന്ന് കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഫോറത്തിനു വേണ്ടി ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കലിന് കൈമാറി. ചടങ്ങിൽ ക്യു എസ് എസ് ട്രഷറർ ഫാ. ജോളി എബ്രഹാം രൂപത ഫൈനാൻസ് ഓഫീസർ ഫാ. ടോമി കമാൻസ് എന്നിവർ ആശംസ അറിയിച്ചു.ക്യു എസ് എസ് എസിന്റെ കമ്മ്യൂണിറ്റി ഓർഗനൈസർമാരും ഫിഷ് വെൻഡിങ് സഹോദരങ്ങളും സോഷ്യൽ വർക്ക് വിദ്യാർത്ഥികളും ക്യു എസ് എസ് സ്റ്റാഫുകളും പങ്കെടുത്തു.

Read More

കാട്ടാക്കട: കൊച്ചു ത്രേസ്യയുടെ വിശ്വാസ സാക്ഷ്യം കാരുണ്യത്തിൻ്റെയും അനുസരണയുടെയുമായിരുന്നെന്നും കത്തോലിക്കാസഭയിൽ പിതാവും മാതാവുമുൾപ്പെടെയുള്ള കൊച്ചു ത്രേസ്യയുടെ കുടുംബം വിശുദ്ധരായതിൻ്റെ പിന്നിൽ കുടുബത്തിൻ്റെ വിശ്വാസ പൈതൃകവും ഉണ്ടെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യ ദൈവാലയത്തിൽ ശതാബ്‌ദി തിരുനാളിന്റെ ഭാഗമായി ലിറ്റിൽവെ സംഘടിപ്പിച്ച അസോസിയേഷൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇടവക വികാരി ഫാ. ജോയി മത്യാസ് അധ്യക്ഷത വഹിച്ചു. മദർ മേരി പനക്കൽ, സിസ്റ്റർ മരിയ, സിസ്റ്റർ ഡയാന, ഇടവക കമ്മറ്റി അംഗങ്ങളായ ഡൊമനിക് സേവ്യർ, സത്യനേശൻ, പ്രകാശി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ലിറ്റിൽവെ സംഗമ റാലിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. റാലിയിൽ കൊച്ചു ത്രേസ്യ വേഷധാരികളും പങ്കെടുത്തു.

Read More

റഷ്യയിലെ കിനാബ്രാവോ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീതത്തിനുളള പുരസ്‌കാരമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. ബെസ്‌റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം. അവാര്‍ഡ് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം ഏറ്റു വാങ്ങി. ഈ മേളയില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ്. ഈ വര്‍ഷം മത്സരവിഭാഗത്തില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമയും ഇതാണ്. മത്സരേതര വിഭാഗത്തില്‍ പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’, എസ് എസ് രാജമൗലിയുടെ ‘ആര്‍ ആര്‍ ആര്‍’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്ര മേള നടന്നത്. ഇറ്റാലിയന്‍ നിരൂപകനും ചലച്ചിത്ര ചരിത്രക്കാരനും നിര്‍മാതാവുമായ മാര്‍കോ മുള്ളറാണ് ജൂറി അധ്യക്ഷന്‍. വിശാല്‍ ഭരദ്വാജ് ആണ് ഇന്ത്യയില്‍ നിന്നുള്ള ജൂറി അംഗം. സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ചിദംബരം പ്രതികരിച്ചു. പ്രദര്‍ശനത്തിന് ശേഷം ഒരുപാട് പേര്‍ വന്ന് പ്രതികരണം അറിയിച്ചുവെന്നും സംവിധായകന്‍ പറഞ്ഞു.…

Read More

ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇതിൽ പ്രോട്ടീൻ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിന് അനേകം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് വളരെയധികം സഹായിക്കും. ഇത് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് കൂടുൽ നല്ലത്. മുളപ്പിച്ച പയറിൽ ധാരാളം എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ അസിഡിറ്റി തടയാനും മലബന്ധം അകറ്റാനും ഇത് നല്ലതാണ്. ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇത് രക്തത്തിലെ ഇരുമ്പ്, കോപ്പർ എന്നിവയുടെ അളവ് വർധിപ്പിക്കാനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യുന്നു. ഇതിൽ കുറഞ്ഞ കാലറിയും കൂടുതൽ പോഷകങ്ങളുമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന നല്ലൊരു…

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ (സെപ്‌തംബര്‍ 06) ആണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പറഞ്ഞു. ചൈനക്കാരെ ലക്ഷ്യമിട്ടുളള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മധ്യേഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികൾ പാകിസ്ഥാനിലുണ്ട്. സ്ഫോടനത്തിന്‍റെ സ്വഭാവവും അതിന് പിന്നിലെ കാരണവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഓയിൽ ടാങ്കർ ആയിരിക്കാം പൊട്ടിത്തെറിച്ചതെന്ന് എന്ന സംശയം ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഈസ്റ്റ് അസ്‌ഫർ മഹേസർ മുന്നോട്ടുവച്ചു.

Read More

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകമായത് സിപിഐയുടെ കത്തെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ സിപിഐ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തു നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും അജിത് കുമാറിനെ നീക്കിയെങ്കിലും, അദ്ദേഹം വഹിച്ച ബറ്റാലിയന്‍ ചുമതല തുടരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ നിയമിച്ചതായും മുഖ്യമന്ത്രി ഉ്ത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന് സിപിഐ സര്‍ക്കാരിനെ നിലപാട് അറിയിച്ചിരുന്നു. അജിത് കുമാറിനെ മാറ്റിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് ബിനോയ് വിശ്വം ഇന്നലെ പ്രതികരിച്ചിരുന്നു.

Read More

യെമൻ: യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക പോസ്റ്റുകളിലും വിമാനത്തവളത്തിലും സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാന നഗരമായ സന, ധമർ, അൽ ബൈദാ പ്രവിശ്യകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധ സംവിധാനങ്ങളും താവളങ്ങളും മറ്റ് ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് അറിയിച്ചു.

Read More