- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തിൽ മുനമ്പം – കടപ്പുറം നിവാസികൾ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് . നാലാം ദിനത്തിൽ ഉപവാസമിരുന്ന ജിംസി ആൻ്റണി വലിയവീട്ടിലിനെഷാൾ അണിയിച്ച് വികാരി ഫാ. ആൻ്റണി സേവ്യർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. തീര ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നിന്നും വികാരി ഫാ.ജാക്സൻ വലിയപറമ്പിൽ , സഹവികാരി ഫാ.ജോബിൻ തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളും, കേന്ദ്ര സമിതിയംഗങ്ങളും കുടുംബയൂണിറ്റ് ഭാരവാഹികളും ജാഥയായി സമരപന്തലിലേക്ക് ‘ എത്തിച്ചേർന്നു. കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിയുടെയും സിസ്റ്റർ ഫിൽഡയുടെയും നേതൃത്വത്തിൽ ഫാമിലി അപ്പോസ്തലേറ്റ് അംഗങ്ങൾ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.നാഷ്നലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥന ചെയർമാൻ കുരുവിള മാത്യുസും സംസ്ഥാന കമ്മിറ്റിയംഗങ്ങളും ‘ഉപവാസപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചിന് ഫാ. ആൻ്റണി സേവ്യർ നാരങ്ങാ…
ശ്രീനഗര്‍: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ . ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ‘ഇന്ത്യാ’ സഖ്യത്തിന്‍റെ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 6 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമുണ്ട്. ഇവരുടെ പിന്തുണയോടുകൂടിയാണ് ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല നാഷണല്‍ കോണ്‍ഫറന്‍സിനായിരിക്കും. ആറു സീറ്റുള്ള കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ ഇടംനല്‍കും. സിപിഎമ്മിന്‍റെ ഏക അംഗം യൂസഫ് തരിഗാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തുന്ന പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശ വ്യാപക നിരാഹാരത്തിന് ആഹ്വാനം ചെയ്‌ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെയാകും നിരാഹാര സമരം നടത്തുക. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്‌ടേഴ്‌സ് ഫ്രണ്ട് നിരാഹാര സമരം നടത്തുന്നത്. ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നാണ് ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം. കൊല്‍ക്കത്തയിലെ ഡോക്‌ടര്‍മാര്‍ മരണം വരെ നിരാഹാരം എന്ന പ്രഖ്യാപനവുമായാണ് മുന്നോട്ട് പോകുന്നത്. പട്ടിണി സമരം നടത്തിയ അഞ്ച് ഡോക്‌ടര്‍മാരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇതിനെ തുടര്‍ന്ന് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ലക്ഷദ്വീപ് തീര മേഖലകളിലും ശക്തമായ തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബ്രസീലിയ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും തകര്‍പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍ നേടിയ റെക്കോഡും മെസി സ്വന്തമാക്കി. മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടു. നിലവില്‍ തെക്കേ അമേരിക്കന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്കാണ്. കൊളംബിയ രണ്ടാമതും ഉറുഗ്വേ മൂന്നാമതുമാണുള്ളത്. ബ്രസീല്‍ നാലാംസ്ഥാനത്താണ്.
വിജയപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഉചിതമായ പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുവാൻ വിജയപുരം രൂപത ബിഷപ്പ് ഡോക്ടർ സെബാസ്റ്റ്യൻ തെക്കേത്തെ ചേരിൽ ആവശ്യപ്പെട്ടു. വിജയപുരം രൂപതയുടെ പതിമൂന്നാം പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാൻ രണ്ടുവർഷം മുൻപ് നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പുറത്തു വിടുകയും അത് നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ മുനമ്പം നിവാസികളുടെ ഭൂമി പ്രശ്നത്തിൽ സർക്കാരിൻറെ മധ്യസ്ഥതയിൽ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹായ മെത്രാൻ ഡോക്ടർ ജസ്റ്റിൻ മഠത്തിൽ പറമ്പിൽ,ഫാ. അജി ജോസഫ് , സാജു ജോസഫ് ഫാദർ വർഗീസ് കോട്ടക്കാട്ട് ,ഫാ.വർഗീസ് ആലുങ്കൽ , ഫാ. ആൽബർട്ട് കുമ്പോലിൽ , ഫാ.അഗസ്റ്റിൻ യാസിർ, മനോജ് വി പോൾ എന്നിവർ സംസാരിച്ചു
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലിൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷം നവബർ 3, 4 തീയതികളിൽ നടത്തപ്പെടുന്നു. നവമ്പർ നാലിന് രാവിലെ 9:30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിൽ പതിനായിരങ്ങൾ എത്തിച്ചേരും, 11:30 ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ മത മേലദ്ധ്യക്ഷൻമാർ സാംസ്കാരിക- രാഷ്ട്രീയ- മത നേതാക്കൻമാരും ചരിത്രകാരൻമാരും ഗവേഷകരും സംബന്ധിക്കും. ഇതിനായുള്ള വിപുലമായ പന്തൽ അടക്കമുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.സ്മരണാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമായി നടത്തുന്ന മിനി മാരത്തോൺ മൂന്നാം എഡിഷൻ 2k24 ഒക്ടോബർ 20 ഞായർ രാവിലെ 5 ന് ആരംഭിക്കും 10K 5K വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന…
കൊടുങ്ങല്ലൂര്‍: കയ്പമംഗലം മണ്ഡലത്തില്‍ മുസിരിസ് പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കുമെന്ന് ഇ.ടി. ടൈസണ്‍ എംഎല്‍എ വ്യക്തമാക്കി. ബിജോ സില്‍വേരിയുടെ ‘മുസിരിസ് സംസ്‌കൃതികളുടെ സംയാനം, സമാഗമ തീരം’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം മതിലകം ഒഎല്‍എഫ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി പ്രധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ മണ്ഡലത്തിലുണ്ട്. എറിയാട്, എസ്.എന്‍ പുരം എന്നിവ ഇത്തരം സ്ഥലങ്ങളാണ്. ആര്‍ക്കിയോളജിക്കല്‍ വിദഗ്ദരെ ഉപയോഗിച്ച് ഈ പ്രദേശങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഉത്ഖനനം ചെയ്യുകയും ലഭിക്കുന്ന വസ്തുക്കള്‍ മുസിരിസ് മ്യൂസിയങ്ങളിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്. സഞ്ചാരികള്‍ക്ക് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാനും കായല്‍യാത്ര നടത്താനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മതിലകം പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കെ.എം. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.ഡോ. അജയ് ശേഖര്‍ പുസ്തകം പ്രകാശനം ചെയ്തു. ഡോ. രാജന്‍ ചേടമ്പത്ത് ഏറ്റുവാങ്ങി. ഡോ. ജെനി പീറ്റര്‍ പുസ്തക പരിചയം നടത്തി. മുന്‍കാല വോളിബോള്‍ താരം പി. ഭുവനദാസിനെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ…
കൊല്ലം : കെ.സി.വൈ. എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ കായികോത്സവം – LATINO 2K24 കൊല്ലം ഫാത്തിമമാതാ കോളേജ്, കൊട്ടിയം ഡോൺ ബോസ്കോ കോളേജ്, ആശ്രാമം മൈതാനം എന്നീ വേദികളിലായി സംഘടിപ്പിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് , പെനാൽറ്റി ഷൂട്ടൗട്ട്,ബാഡ്മിന്റൺ സിംഗിൾസ് & ഡബിൾസ് ( ബോയ്സ് & ഗേൾസ്) എന്നീ മത്സരങ്ങളിലായി ഇരുന്നൂറിലേറെ താരങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന അധ്യക്ഷൻ കാസി പൂപ്പന പതാക ഉയർത്തുകയും ഉപാധ്യക്ഷ കുമാരി മീഷ്മ ജോസ് പതാക താഴ്ത്തുകയും ചെയ്തു.കൊല്ലം രൂപതയുടെ ആതിഥേയത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി കായികോത്സവം ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ നിലനിൽപ്പും നാളെയുടെ വാഗ്ദാനങ്ങളായ യുവജനങ്ങൾ കായിക ക്ഷമതയുള്ളവരായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഡോ.ഫാ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ വിജയികൾക്ക് ട്രോഫിയും മെഡലും…
കൊച്ചി:യുവജന വർഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള എല്ലാ യുവജനങ്ങൾക്കും വേണ്ടി വരാപ്പുഴ അതിരൂപത സി. എൽ. സി യുടെ നേതൃത്വത്തിൽ “അമ്മയോടൊപ്പം” ജപമാല മാസാചരണം കാക്കനാട് ചെമ്പുമുക്ക് സെൻ മൈക്കിൾസ് ദേവാലയത്തിൽ നടന്നു. വരാപ്പുഴ അതിരൂപത സി.എൽ.സിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ യുണിറ്റുകളിലെ സി.എൽ.സി അംഗങ്ങളും ചേർന്ന് കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദേവാലയ സഹവികാരി ഫാ.ആശിഷ് അഗസ്റ്റിന്റെയും സി.എൽ.സി ആനിമേറ്റർ സി. പ്രിൻസിയുടെയും സാന്നിധ്യത്തിൽ പരിശുദ്ധ അമ്മയോടൊപ്പം എല്ലാ യുവജനങ്ങൾക്കും വേണ്ടി ജപമാല അർപ്പിച്ച് പ്രാർത്ഥിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
