- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Author: admin
ന്യൂയോര്‍ക്ക്: ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുനിത ബഹിരാകാശത്ത് നടക്കാനിറങ്ങുന്നത്. രണ്ട് തവണകളായാണ് ബഹിരാകാശത്ത് നടക്കുക. ആദ്യത്തേത് ജനുവരി 16നും രണ്ടാമത്തേത് ജനുവരി 23നുമാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാക്കുകയെന്നും നാസ വ്യക്തമാക്കി. സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികര്‍ ഈ നടത്തം നടക്കുന്നത്. സുനിതയുടെയും നിക്കിന്റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്‌സ്‌റെ ടെലസ്‌കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്രോമീറ്ററിന് ഉള്ളത്.
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോൾ 15 മീറ്റർ മാത്രമാണ് അകലമുളളത്. നേരത്തെ ഇത് മൂന്ന് മീറ്ററിലേയ്ക്ക് വന്നിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കാനും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്പെഡെക്സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9 ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര: സ്വാതന്ത്ര്യ സമര സേനാനി ആനിമസ്ക്രീനെ കുറിച്ചു കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിദ്ധീകരിച്ച ഗ്രന്ഥം തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റൊ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ.ഡെന്നിസ് കുറപ്പശരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു ..കെ ആർ എൽ സി സി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല , ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ.ആന്റണി പാട്ടപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു
നെയ്യാറ്റിന്‍കര: രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി പറഞ്ഞു.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്തും ആതുരാ ശുശ്രൂഷ രംഗത്തും പുത്തൻ സംസ്കാരം രൂപം കൊടുത്തവരാണ് ലത്തീൻ സമുദായം. മുനമ്പം വിഷയം മനുഷ്യത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണ്.തലമുറകളായി ആ ഭൂമിയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആർക്കും അവകാശമില്ല. മുസ്ലിം സമുദായത്തിന്റെ അകത്തുള്ളവർക്ക് പോലും ഈ വിഷയം ന്യായമായ രീതിയിൽ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. മുനമ്പം ജനതയുടെ പൂർണ്ണമായ അവകാശത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും കൂടെയുണ്ടാകും.ലത്തീൻ സമുദായത്തിന് റവന്യൂ വകുപ്പിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രങ്ങൾ ഉദ്യോഗസ്ഥർ നിഷേധിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭ…
മലപ്പുറം: കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ പാണക്കാട് സന്ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്ലിം ലീഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നറിയുന്നു .
കൊച്ചി : ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമ്മീഷന്റെ ആദ്യ ഹിയറിങ് കാക്കനാട് കളക്ടറേറ്റിൽ നടന്നു.ഫറൂഖ് കോളേജിനെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ മായിൻകുട്ടി മേത്തർ ഹാജരായി. സുപ്രീംകോടതി വിധികളെ ചൂണ്ടിക്കാണിച്ച് മുനമ്പം വഖഫ് പ്രോപ്പർട്ടി ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രയവിക്രിയ സർവസ്വാതന്ത്ര്യത്തോടുകൂടി ഫറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിന്റെ വെളിച്ചത്തിലാണ് ഭൂമി വിറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് അഡ്വ. സിദ്ധാർ ത്ത് വാര്യർ ഹാജരായി. ജനുവരി 15 ന് രാവിലെ 10 30 ന് അടുത്ത ഹിയറിങ് ആരംഭിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 91-ാം ദിനത്തിലേക്ക് . 90 ാം ദിനം ഷൈല ജോയ് അതുൽ ജോഷ്വാ, ബേബി ജോയ്, ബെറ്റി അംബ്രോസ്l,മേരി ആന്റണി, സെബാസ്റ്റ്യൻ ആന്റണി, മെറ്റിൽഡ സ്റ്റീഫൻ, നീന വർഗീസ് തുടങ്ങി 16 പേർ നിരാഹാരമിരുന്നു. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽഒഎഫ് എം സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു..
തമിഴ്‌നാട് കാർഷിക സർവ്വകലാശാലയിൽ Msc ഫോറസ്ട്രിയിൽ യൂണിവേഴ്‌സിറ്റി ടോപ്പർ ആയ അക്വീല കാർമൽ , പഞ്ചാബ് CT സർവ്വകലാശാലയിൽ നിന്നും Bsc കാറ്ററിങ് ടെക്‌നോളജിയിൽ യൂണിവേഴ്‌സിറ്റി ടോപ്പർ ആയ അക്വിൻ ടി ജോർജ്ജ് കോട്ടപ്പുറം കീഴൂപ്പാടം ഇടവക പടമാട്ടുമ്മൽ മുൻ KRLCC സെക്രട്ടറി, KL CA രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വന്ന പി ജെ തോമസ് ,ഗ്ലാഡിസ് തോമസ് എന്നിവരുടെ മക്കളാണ്.
കൊച്ചി: പശ്ചിമ കൊച്ചിയിൽ ശക്തമായ വേലിയേറ്റം മൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടലുകൾ ഉണ്ടായി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് BOT പാലത്തിന്റെ പടിഞ്ഞാറെ കവലയിൽ വച്ച് KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് എത്രയും പെട്ടന്ന് സർക്കാർ കായലിലെ എക്കൽ നീക്കം ചെയ്യാനും, കരിങ്കൽ ചിറകൾ കെട്ടുവാനും, സ്ലൂയിസുകൾ സ്ഥാപിക്കുവാനും, യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കണം. കായലിലെ എക്കൽ നീക്കം ചെയ്തില്ല എങ്കിൽ ഉൾനാടൻ മൽസ്യ ബന്ധനത്തിനെയും, കമ്പ വല തൊഴിലാളികളെയും ഇത് കാര്യമായി ബാധിക്കും. വർഷങ്ങൾ ആയുള്ള വിഷയത്തിൽ എസ്റ്റിമേറ്റ് മാത്രം എടുക്കാതെ നടപടികളുമായി വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു പോവണംഎന്ന് ധർണയിൽ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണയിൽ, KLCA കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലർ ഡോ.ജോണി പുതുക്കാട്ട് ഉൽഘടനം നിർവഹിച്ചു. KLCA കൊച്ചി രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ…
ന്യൂ ഡൽഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നത അധികാര സമിതി കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിനുശേഷം ഹര്‍ജി പരിഗണിക്കണമെന്നും പഞ്ചാബ് സര്‍ക്കാരും കേന്ദ്രവും ആവിശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലവാളിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നതിനാല്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഇന്ന് ഇടപെടല്‍ ഉണ്ടായേക്കും. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിപണനത്തിനുള്ള ദേശീയ നയ ചട്ടക്കൂട് കര്‍ഷക താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കര്‍ഷകനേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
