- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
മുംബൈ :ദി ഫ്രറ്റേർണിട്ടി ഓഫ് മലയാളി ലാറ്റിൻ കത്തോലിക്സ് , മുംബൈയുടെ 34-) മത് വാര്‍ഷിക ആഘോഷങ്ങള്‍ Bhandup സെ. സേവ്യർ ജൂനിയർ കോളേജ് ഹാളില്‍ വെച്ച്, വിവിധ കലാപരിപാടികളോടെ നടത്തി. ദിവ്യബലിക്കു ശേഷം നടത്തിയ പൊതു സമ്മേളനത്തില്‍ ഹോളി ട്രിനിറ്റി ചർച് പൊവൈ ,മുംബൈ ഫാ.കജെറ്റൻ പിന്റോ ,സെ.സേവ്യർസ് ജൂനിയർ കോളേജ് ,പ്രിൻസിപ്പൽ ഫാ . മൈക്കിൾ പിന്റോ , ഫാ. ആന്റണി ഇട്ടിക്കുന്നത്ത് ഒ സി ഡി , ഫാ. ജോൺസൺ തൈനംവീട്ടിൽ, ഒ സി ഡി, ഫാ.ജോസഫ്ജെയ്‌സൺ ഫെർണാണ്ടസ് ഒ സി ഡി, എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ Xth, XIIth എന്നീ ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ, മഹാരാഷ്ട്രയിലെ നാസിക് ദേവാലയത്തില്‍, ഉണ്ണീശോയുടെ തിരുനാൾ ദിനമായ ഫെബ്രുവരി ഒന്‍പതാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് മലയാളത്തില്‍ ദിവ്യ ബലി ഉണ്ടായിരിക്കുന്നതാണെന്നും…
വൈപ്പിൻ : പുതുവൈപ്പ് ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ ഇടവക തിരുനാളിനോടനുബന്ധിച്ച് 2 കാരുണ്യ ഭവനങ്ങൾ നിർമ്മിച്ചു നൽകി . കാരുണ്യ ഭവനങ്ങളുടെ വെഞ്ചിരിപ്പ് കർമ്മം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ നിർവഹിച്ചു. ജനുവരി 26-ാം തീയതി ഞായറാഴ്ച തിരുനാൾ ദിനത്തിൽ വെരി.റവ. ഫാ. മോൺ. മാത്യു ഇലഞ്ഞിമറ്റം കാരുണ്യ ഭവനങ്ങളുടെ താക്കോൽദാന കർമ്മം നിർവഹിച്ചു. അടുത്ത കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ഫെബ്രുവരി 2 ന് രാവിലെ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ നിർവഹിക്കും.
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കൽ റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗദാശിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. കേരളത്തിലെ ലത്തീൻ – സീറോ മലബാർ – സീറോ മലങ്കര സഭകളുടെ കൗദാശികമായ ഐക്യം ലുമെൻ ജെൻസിയും പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിമർശനാത്മക വിശകലനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.കോട്ടപ്പുറം രൂപതയിലെ മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ഇടവകയിലെ കുരിശിങ്കൽ ഫ്രാൻസിസിൻ്റെയും അമ്മിണിയുടെയും മകനാണ്.
കൊച്ചി: മുനമ്പം വിഷയത്തില്‍ ജുഡീഷൽ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രാരംഭ വാദം കേട്ട ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.എന്ത് അധികാരപരിധി ഉപയോഗിച്ചാണ് കമ്മീഷന്റെ നിയമനമെന്നും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട വഖഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കമ്മീഷനെ വയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഭൂമി സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെയാണ് വിശദമായ മറുപടി നല്കാന് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി. കമ്മീഷന്‍ ഒരു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.• നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.• പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.• പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.•…
ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാമത്തെ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഇന്ന് രാവിലെ 6.23 ഓടെ ജിഎസ്എല്‍വി എഫ്-15 റോക്കറ്റ് ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എന്‍വിഎസ് – 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നു. സതീഷ് ധവാന്‍ ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്‌ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ കൗണ്ട്ഡൗൺ പൂർത്തിയാക്കിയതിന് ശേഷമാണ് ജിഎസ്എല്‍വി എഫ്-15 കുതിച്ചത്. ഭൗമ, സമുദ്ര, വ്യോമ നാവിഗേഷനും റേഞ്ചിങ്ങിനുമായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ് – 02 ഉപഗ്രഹം വിക്ഷേപിക്കുന്നത്. വി നാരായണന്‍ ഐഎസ്‌ആർഒ ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യമാണിത്. ഇന്ത്യയുടെ ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ (GSLV) 17-ാമത്തെ വിക്ഷേപണവും തദ്ദേശീയ ക്രയോ സ്റ്റേജുള്ള 11-ാമത്തെ വിക്ഷേപണവുമാണ് ജിഎസ്എല്‍വി എഫ്-15. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എല്‍വിയുടെ എട്ടാമത്തെ വിക്ഷേപണമാണിത്. ജിഎസ്എൽവി-എഫ്15 പേലോഡ് ഫെയറിങ് 3.4 മീറ്റർ…
ലഖ്നൗ: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. മൗനി അമാവാസി ദിവസത്തിലെ അമൃത സ്‌നാന ചടങ്ങിൽ പങ്കെടുക്കാൻ ഭക്തർ ഒഴുകിയെത്തിയിരുന്നു. തിരക്ക് കൂടിയതോടെ പൊലീസ് ബാരിക്കേഡ് തകർന്നു. ഇതോടെ തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പലരും നിലത്ത് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌നാനം നിർത്തിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണിലൂടെ സംസാരിച്ച് സാഹചര്യം വിലയിരുത്തി. അതേസമയം പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി ഇപ്പോള്‍ പറയാൻ സാധിക്കില്ലെന്ന് മേളയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആകാംക്ഷ റാണ പറഞ്ഞു. സംഭവത്തെ തുടർന്ന് കൂടുതൽ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ത്രിവേണി സംഗമത്തിന് ചുറ്റും ഏകദേശം 17കിലോ മീറ്ററോളം ഭക്തർ തടിച്ചുകൂടിയിരുന്നു.
കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം കോതാട് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, കോതാട് തിരുഹൃദയ ദൈവാലയത്തിൽ യുവജനങ്ങൾക്കായി ‘MANE NOBISCUM DOMINE’ എന്ന പേരിൽ ആരാധന നടത്തപ്പെട്ടു. ആരാധനക്കു മുഖ്യകാർമികത്വം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്‌ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി നിർവഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് നന്ദി അർപ്പിച്ചു സംസാരിച്ചു. കോതാട് ഇടവക വികാരി റോണി മനക്കൽ, സഹവികാരി ജിയോ പുന്നക്കാട്ടുശേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്‌സൺ പി.ജെ,കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, അരുൺ വിജയ്.എസ്, വിനോജ് വര്ഗീസ് , ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ, മേഖല ഭാരവാഹികൾ,വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു
കൊച്ചി : കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആദിവാസി കോളനിയിലെ കുട്ടികൾക്കായി “ഉണ്ണീശോയ്ക്ക് ഒരു കുഞ്ഞുടുപ്പ്” എന്ന പേരിൽ വസ്ത്രങ്ങൾ ശേഖരിച്ച് കൈമാറി. ഇടവകയിലെ കുടുംബ യൂണിറ്റ് വഴിയും ,സുമനസ്സുകളുടെ സഹായത്തോടെയാണ് വസ്ത്രങ്ങൾ ശേഖരിച്ചത്. ഊര് മൂപ്പൻ മൈക്കിളിന് യൂണിറ്റ് വൈസ് പ്രസിഡൻറ് അന്ന തെരേസ ഷാരോൺ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് നൽകി. പഠന കേന്ദ്രത്തിലെ അധ്യാപികയായ ബിനി ബിജു, കലൂർ ഫെറോന പ്രസിഡൻ്റ് അമൽ ജോർജ്, ആനിമേറ്റർ ജോസ് പീറ്റർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പഠന കേന്ദ്രത്തിലെ സഹായി ജാനു എന്നിവർ സാക്ഷികളായി. 1 മുതൽ 18 വരെ പ്രായമായ 130 ഓളം കുട്ടികൾക്കാണ് വസ്ത്രങ്ങൾ നൽകിയത്.
തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിൽ. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസാണുള്ളത് . പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീഴുകയാണ് . പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട് . വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.
Subscribe to Updates
Get the latest creative news from FooBar about art, design and business.