Author: admin

പറവൂർ:കെ.എൽ.സി.എ. ചാത്തനാട് തിരുക്കുടുംബ ദൈവാലയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഈവനിംഗും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അവലോകനവും യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജെൽഷിൻ ജോസഫ് തറേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി.എസ്. വിക്ടർ യോഗത്തിന് ആദ്ധ്യക്ഷം വഹിച്ചു. . ‘കെ. എൽ. സി .എ . പ്രസിഡൻ്റ് ജോൺ ബ്രിട്ടോ, മുൻ പ്രസിഡൻ്റ് ക്ലീറ്റസ് കളത്തിൽ, യൂണിറ്റ് സെക്രട്ടറി ജോൺസൺ ലൂയിസ്, വൈസ് പ്രസിഡൻ്റ് സോളമൻ പമ്പാശ്ശേരി,ദീപ്തി സയറസ്, ട്രഷറർ തോമസ് കണ്ടത്തിൽ, സെൻ്റ്. ജോസഫ് കോളേജ് പ്രഫസർ ഡോക്ടർ സിസ്റ്റർ മാർലിൻ മോറിസ് എന്നിവർ പ്രസംഗിച്ചു.

Read More

വൈപ്പിൻ:നായരമ്പലം ഗ്രാമപഞ്ചായത്തിലെ നെടുങ്ങാട് ഭാഗത്തുള്ള 4,5, വാർഡിലെ ഉണ്ണീശോ പള്ളിയുടെയും , കോയി മാടത്ത് മഠത്തിൽ ഭഗവതി ക്ഷേത്രത്തിന്റെയും മുമ്പിലുള്ള പൊതുവഴിയിൽ വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ 25 വർഷത്തിലധികമായി വർഷക്കാലത്ത് ഇവിടെ വെള്ളക്കെട്ട് വളരെ രൂക്ഷമാണ്. ആരാധനയ്ക്കും പ്രാർത്ഥനക്കുമായി വരുന്ന വിശ്വാസികൾക്കും സ്കൂളിൽ പഠിക്കാൻ പോകുന്ന കുട്ടികൾക്കും വൃദ്ധർക്കും വളരെ ദുഷ്കരമാണ് ഈ വഴിയിലൂടെയുള്ള യാത്ര. ഈ വെള്ളക്കെട്ടന് ശാശ്വത പരിഹാരം കണ്ടെത്താൻ പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഇതുവരെ ഒരു പരിഹാരവും ആയിട്ടില്ല. നിലവിലുള്ള കാന സംവിധാനത്തിൽ പല വ്യക്തികളും സ്വാർത്ഥ താൽപര്യത്തിനുവേണ്ടി പൊതുകാന അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് വെള്ളക്കെട്ട് വർഷകാലത്തിൽ എത്ര രൂക്ഷമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Read More

ഗ്യാങ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം മന്ത്രി ആര്‍സി പൗഡ്യാലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെ കനാലില്‍ കണ്ടെത്തി. കാണാതായി ഒന്‍പത് ദിവസത്തിന് ശേഷം സിലിഗുഡിക്ക് സമീപമുള്ള ടീസ്റ്റ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. വാച്ച്, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സിക്കിമിലെ പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമില്‍ നിന്ന് ജൂലൈ ഏഴിനാണ് 80കാരനായ മുന്‍ മന്ത്രിയെ കാണാതായത്. അദ്ദേഹത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മരണത്തില്‍ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യ സിക്കിം നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാല്‍ പിന്നീട് സംസ്ഥാന മന്ത്രിയായി. സംസ്ഥാനത്തെ ഏറെ ജനകീയനായ രാഷ്ട്രീയനേതാക്കളിലൊരാള്‍ ആയിരുന്നു പൗഡ്യാല്‍. മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ മരണത്തില്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് അനുശോചനം രേഖപ്പെടുത്തി.

Read More

കണ്ണൂർ:പ്രവർത്തന നിരതരായ നല്ല യുവത്വങ്ങളെ വാർത്തെടുക്കുവാൻ അവർക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന ആനിമേറ്റേഴ്‌സിനായി ആനിമ 2K24 ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കെ.സി.വൈ.എം കണ്ണൂർ രൂപത സെക്രട്ടറി സെബി പി സന്തോഷ് സ്വാഗതമർപ്പിച്ച മീറ്റിംഗിൽ കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ.ഷിജോ അബ്രഹാം അനുഗ്രഹ പ്രഭാഷണവും ആനിമേറ്റർ സി.നിമ്മി ആമുഖ പ്രഭാഷണവും നടത്തി. യുവജനങ്ങളെ എപ്രകാരമാണ് സഭയോട് ചേർത്തു നിർത്തേണ്ടത് എന്നതിനെപ്പറ്റിയും പ്രസ്ഥാനത്തോട് ചേർന്നു നിൽക്കാൻ യുവജനങ്ങളെ എപ്രകാരം സജ്ജരാക്കാം എന്നതിനെപ്പറ്റിയും കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ മുൻ ഡയറക്ടർ ആയ ഫാ.ജിൻസ് ക്ലാസ്സെടുത്തു. ഇതുവരെയുള്ള പ്രവർത്തനങ്ങളെപ്പറ്റിയും തുടർപ്രവർത്തനങ്ങളെപ്പറ്റിയും കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡൻ്റ് ഫെബിന ഫെലിക്സ് ആനിമേറ്റേഴ്‌സിനോട് സംസാരിച്ചു.കെ.സി.വൈ.എം കണ്ണൂർ രൂപതയുടെ സ്റ്റേറ്റ് സെനറ്റ് മെമ്പർ ചാൾസ് ഗിൽബർട്ടിൻ്റെ നന്ദിയോടെ മീറ്റിംഗ് സമാപിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്. റെയില്‍വേയുടെ ഭാഗത്തു നിന്നും ജോയിയുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോയിയുടെ കുടുംബത്തെ സഹായിക്കണമെന്ന് മന്ത്രിമാര്‍ നേരത്തെ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജോയിയുടെ അമ്മയ്ക്ക് കോർപ്പറേഷൻ‌ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. കോർപ്പറേഷന് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം കോർപ്പറേഷൻ കൗൺസിൽ ചേർന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. 46 മണിക്കൂർ നീണ്ട തിരച്ചിലിന്…

Read More

തൃശൂർ:അധ്യാപകനും കവിയുമായ ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അന്തരിച്ച എഴുത്തുകാരി ഗീതാ ഹിരണ്യൻ ഭാര്യയാണ്. ഉച്ചക്ക് ഒരുമണിവരെ തൃശൂരിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമ്മാടത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

Read More

ഡൽഹി : ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമായി. അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നത് ജനജീവിതം ദുഷ്കരമാക്കി . യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 ലേറെയാണ് . ബ്രഹ്മപുത്ര അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിൽ തുടരുകയാണ്. ഇടിമിന്നലേറ്റ് 43 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത് . പ്രളയക്കെടുതിയിലായ സംസ്ഥാനങ്ങളിൽ എന്‍ ഡി ആര്‍ ആഫ് ടീമുകളെ വിന്യസിച്ച്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിലും ദില്ലി,യുപി രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Read More

പെരുമ്പിള്ളി: വരാപ്പുഴ അതിരൂപതയിലെ വൈപ്പിൻ ഫെറോന കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സംഗമം ജൂലൈ 14-ാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെ പെരുമ്പിള്ളി ഹോളിഫാമിലി കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തി. ഉച്ചയ്ക്ക് 2.30ന് ആരാധനയും,തുടർന്ന് ബൈബിൾ പ്രതിഷ്ഠയും അതിനുശേഷം കാര്യപരിപാടികളും നടന്നു.വരാപ്പുഴ അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനവും,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ മുഖ്യപ്രഭാഷണവും, അതിരൂപത BCC ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി സെമിനാറും നയിക്കുകയുണ്ടായി. ഫെറോന ഡയറക്ടർ റവ.ഫാ.സെബാസ്റ്റിൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ.പോൾ തുണ്ടിയിൽ അനുഗ്രഹ പ്രഭാഷണവും, പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയം ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി ,ഫെറോന യുവജന ഡയറക്ടർ ഫാ.റെനിൽ തോമസ്, അതിരൂപത ബിസിസി കോഡിനേറ്റർ മാത്യു ലിഞ്ചൻ റോയി എന്നിവർ ആശംസ പ്രസംഗവും,ഫെറോന ലീഡർ എബി ജോൺസൺ തട്ടാരുപറമ്പിൽ സ്വാഗതവും,അതിരൂപത ബിസിസി കോഡിനേറ്റർ നിക്സൺ വേണാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. കലാ…

Read More

കൊല്ലം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജനസമ്പർക്ക സമിതി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മൃതി പുരസ്കാരംജെയിൻ ആൻസിൽ ഫ്രാൻസീസ് ഏറ്റുവാങ്ങി. വനിതാ ശാക്തീകരണ രംഗത്തുംസംഘാടന മികവിലും സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.കൊല്ലം പ്രസ് ക്ലബിൽ വെച്ചു നടത്തിയ ചടങ്ങിൽ വെച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പുരസ്കാര വിതരണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് സജീവ് പരശിവിള അദ ധ്യക്ഷനായിരുന്നു . യാക്കോബായ സഭാ കൊല്ലം രൂപതാ അധ്യക്ഷ്യൻ മാർ ദിവന്ന്യാ സിസ് മെത്രാൻ , കെ പി സി സി സെക്രട്ടറി അഡ്വ.ജെർമിയാസ് ,കൊല്ലം ലത്തീൻ രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ ബിനു തോമസ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാധ്യമ രംഗത്തെയും സാമൂഹ്യ സാംസ്കാരിക രംഗത്തെയും നിരവധി പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

Read More